x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​നോ​ദ​യാ​ത്ര​യ്ക്കു പോയ 44 അം​ഗ സം​ഘം ഇ​ന്നു കോ​ഴി​ക്കോ​ട്ടെ​ത്തും

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 31, 2026 06:14 AM IST | Updated: August 31, 2026 06:14 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്രാ​​​വ​​​ല്‍ ഏ​​​ജ​​​ന്‍​സി വ​​​ഴി കാ​​​ഠ്മ​​​ണ്ഡു​​​വി​​​ലേ​​​ക്ക് വി​​​നോ​​​ദ​​​യാ​​​ത്ര പോ​​​യ 44 പേ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘം ഇ​​​ന്ത്യ​​​യി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തി. ഗോ​​​ര​​​ഖ്പുരി​​​ലെ​​​ത്തി​​​യ ഇ​​​വ​​​ര്‍ അ​​​വി​​​ടെ നി​​​ന്നു ബ​​​സ് മാ​​​ര്‍​ഗം ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്നു ബ​​​സ് മാ​​​ര്‍​ഗം ഇ​​​ന്നു രാ​​​വി​​​ലെ കോ​​​ഴി​​​ക്കോ​​​ട് എ​​​ത്തി​​​ച്ചേ​​​രു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം.

അ​​​തേ​​​സ​​​മ​​​യം കൈ​​​ലാ​​​സ് -മാ​​​ന​​​സ​​​സ​​​രോ​​​വ​​​ര്‍ യാ​​​ത്ര​​​യ്ക്ക് പോ​​​യ 19 കേ​​​ര​​​ളീ​​​യ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന 23 അം​​​ഗ സം​​​ഘം ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ കാ​​​ഠ്മ​​​ണ്ഡു​​​വി​​​ലെ​​​ത്തി. നാ​​​ട്ടി​​​ലേ​​​ക്ക് യാ​​​ത്ര​​​യ്ക്കു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണ് ഇ​​​വ​​​രി​​​പ്പോ​​​ള്‍.

കൈ​​​ലാ​​​സ​​​ത്തി​​​ന്‍റെ ബേ​​​സ് ക്യാ​​​മ്പാ​​​യ ദാ​​​ര്‍​ച്ച​​​യി​​​ല്‍ നി​​​ല്‍​ക്കു​​​മ്പോ​​​ഴാ​​​ണ് ഇ​​​വ​​​ര്‍ പ്ര​​​ള​​​യ​​​ത്തി​​​ല്‍​പ്പെ​​​ടു​​​ന്ന​​​ത്. തു​​​ട​​​ര്‍​ന്ന് ഇ​​​വ​​​രെ കോ​​​ട്ടാ​​​രി വ​​​ഴി ‘സേ​​​വ’ ക്യാ​​​മ്പി​​​ല്‍ എ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നേ​​​പ്പാ​​​ളി​​​ല്‍ നി​​​ന്നു മ​​​ട​​​ങ്ങു​​​ന്ന​​​വ​​​രി​​​ല്‍ ഡോ. ​​​രേ​​​ഖാ നാ​​​യ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള​​​ള ആ​​​റം​​​ഗ ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ സം​​​ഘ​​​വു​​​മു​​​ണ്ട്. ഇ​​​വ​​​ര്‍ കൈ​​​ലാ​​​സ ദ​​​ര്‍​ശ​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യി​​​ലാ​​​ണ്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ഇ​​​വ​​​ര്‍ കാ​​​ഠ്മ​​​ണ്ഡു​​​വി​​​ല്‍ എ​​​ത്തി. സം​​​ഘ​​​ത്തി​​​ലെ മ​​​റ്റു​​​ള​​​ള​​​വ​​​ര്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ കു​​​ടും​​​ബ​​​വേ​​​രു​​​ള​​​ള ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​ത്വ​​​മു​​​ള​​​ള​​​വ​​​രാ​​​ണ്.

പ്ര​​​ള​​​യ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്നു​​​ള​​​ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ നോ​​​ര്‍​ക്ക റൂ​​​ട്ട്‌​​​സ് ഹെ​​​ല്‍​പ്പ് ലൈ​​​നി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ട 52 പേ​​​രി​​​ല്‍ 45 പേ​​​രും സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്നു നോ​​​ര്‍​ക്ക അ​​​റി​​​യി​​​ച്ചു. ഇ​​​വ​​​ര്‍ നേ​​​പ്പാ​​​ളി​​​ലും ഇ​​​ന്ത്യ​​​യി​​​ലെ മ​​​റ്റ് സ്ഥ​​​ല​​​ങ്ങ​​​ളി​​​ലു​​​മാ​​​യി സു​​​ര​​​ക്ഷി​​​ത​​​രാ​​​യി ക​​​ഴി​​​യു​​​ന്ന​​​താ​​​യും നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ തു​​​ട​​​രു​​​ന്ന​​​താ​​​യും അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വ​​​രി​​​ല്‍ 16 പേ​​​ര്‍ ഇ​​​ന്ന​​​ലെ നാ​​​ട്ടി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. ഏ​​​ഴു പേ​​​രെ​​​യാ​​​ണ് ഇ​​​നി ക​​​ണ്ടെ​​​ത്താ​​​നു​​​ള​​​ള​​​ത്.

ഇ​​​വ​​​രി​​​ല്‍ നാ​​​ലു പേ​​​ര്‍ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ പൗ​​​ര​​​ത്വ​​​മു​​​ള​​​ള​​​വ​​​രാണ്. ഒ​​​രാ​​​ള്‍​ ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​ത്വ​​​വും മ​​​റ്റൊ​​​രാ​​​ള്‍​ യു​​​എ​​​സ് പൗ​​​ര​​​ത്വ​​​വു​​​മു​​​ള​​​ള​​​വ​​​രാ​​​ണ്. ഇ​​​വ​​​രു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്. നേ​​​പ്പാ​​​ളി​​​ല്‍ നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തു​​​ന്ന​​​വ​​​ര്‍​ക്ക് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം നോ​​​ര്‍​ക്ക റൂ​​​ട്ട്‌​​​സ് സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews member group went on an excursion

Recent News

Corehub Up