x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2027 എ​​എ​​ഫ്സി അ​​ണ്ട​​ർ-20 ഏ​​ഷ്യ​​ൻ ക​​പ്പ് യോ​​ഗ്യ​​ത: ഇ​​ന്ത്യ ഇ​​ന്നി​​റ​​ങ്ങും

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 31, 2026 05:45 AM IST | Updated: August 31, 2026 05:45 AM IST

താ​​ഷ്ക​​ന്‍റ്: 2027 എ​​എ​​ഫ്സി അ​​ണ്ട​​ർ-20 ഏ​​ഷ്യ​​ൻ ക​​പ്പ് ഫു​​ട്ബോ​​ളി​​നു​​ള്ള യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് ഇ​​ന്ന് തു​​ട​​ക്കം. ഇ​​ന്ന് ന​​ട​​ക്കു​​ന്ന ഗ്രൂ​​പ്പ് ബി​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ സി​​റി​​യ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ൾ. ആ​​തി​​ഥേ​​യ​​രാ യ ഉ​​സ്ബ​​ക്കി​​സ്ഥാ​​നും ബം​​ഗ്ലാ​​ദേ​​ശു​​മാ​​ണ് ഗ്രൂ​​പ്പി​​ലെ മ​​റ്റു ടീ​​മു​​ക​​ൾ. 2006നു​​ശേ​​ഷം എ​​എ​​ഫ്സി അ​​ണ്ട​​ർ-20 ഏ​​ഷ്യ​​ൻ ക​​പ്പി​​നു യോ​​ഗ്യ​​ത നേ​​ടു​​ക​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യം.

1974ൽ ​​ഇ​​റാ​​നു​​മാ​​യി കി​​രീ​​ടം പ​​ങ്കി​​ട്ടു​​കൊ​​ണ്ട് ഈ ​​ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ മി​​ക​​ച്ചൊ​​രു ച​​രി​​ത്രം കു​​റി​​ച്ച ഇ​​ന്ത്യ​​ക്ക് ക​​ഴി​​ഞ്ഞ ര​​ണ്ട് പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് യോ​​ഗ്യ​​ത നേ​​ടാ​​നാ​​യി​​ട്ടി​​ല്ല.
എ​​ട്ടു ഗ്രൂ​​പ്പു​​ക​​ളി​​ലെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രും മി​​ക​​ച്ച ഏ​​ഴു ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രു​​മാ​​ണ് ഏ​​ഷ്യ​​ൻ ക​​പ്പി​​നു യോ​​ഗ്യ​​ത നേ​​ടു​​ന്ന​​ത്.

 

Tags : Deepika DeepikaNewspaper BreakingNews 2027 AFC Under-20 Asian Cup Qualifiers

Recent News

Corehub Up