മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഗോൾ നേടിയ ബ്രൂണോ ഫെർണാണ്ടസ് സഹതാരങ്ങൾക്കൊപ്പം ആഘോഷിക്കുന്നു
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ ഇപ്സ്വിച്ച് ടൗണിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക്ക് നേടി. ബ്രയാൻ എംബുയേമോ ഒരു ഗോളും നേടി. ഇപ്സ്വിച്ച് താരം ജേക്കബ് ഗ്രീവ്സിന്റെ ഓൺ ഗോളും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾപട്ടികയിലുണ്ട്.
ഇപ്സ്വിച്ചിന് വേണ്ടി ലെയ്ഫ് ഡേവിസും ചുബ അക്പൊണും ഓരോ ഗോൾ വീതം സ്കോർ ചെയ്തു. വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് മൂന്ന് പോയിന്റായി.
Tags : English Premier League Football Manchester United beats Ipswich Town