ബ്രൈറ്റണെതിരെ വിജയം നേടിയ ചെൽസി താരങ്ങളുടെ ആഘോഷം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് ആവേശ ജയം. ഇന്ന് നടന്ന മത്സരത്തിൽ ബ്രൈറ്റണെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
റോമിയോ ലാവിയയും പെഡ്രോ നെറ്റോയും ജാവോ പെഡ്രോയും കോൽ പാൽമറും ആണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. മാലിക്ക് യാൽകൗയെയും പാസ്കൽ ഗ്രോയും ആണ് ബ്രൈറ്റണ് വേണ്ടി ഗോൾ സ്കോർ ചെയ്തത്. ചെൽസി താരം താരം ജാവോ പെഡ്രോയുടെ ഓൺ ഗോളും ബ്രൈറ്റണിന്റെ ഗോൾപട്ടികയിലുണ്ട്.
വിജയത്തോടെ ചെൽസിക്ക് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ചെൽസി.
Tags : English Premier League Football Match chelsea won