x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​​ഹ​​ൻ ന​​യി​​ച്ചു; കാ​​ലി​​ക്ക​​ട്ട് ജ​​യി​​ച്ചു

തോ​​മ​​സ് വ​​ർ​​ഗീ​​സ്
Published: August 31, 2026 06:10 AM IST | Updated: August 31, 2026 06:10 AM IST

കാ​​ലി​​ക്ക​​ട്ട് ഗ്ലോ​​ബ് സ്റ്റാ​​ർ​​സി​​ന് ജ​​യം

കാ​​ര്യ​​വ​​ട്ടം: രോ​​ഹ​​ൻ കു​​ന്നു​​മ്മ​​ൽ ബാ​​റ്റിം​​ഗ് മി​​ക​​വ് പു​​റ​​ത്തെ​​ടു​​ത്ത പോ​​രാ​​ട്ട​​ത്തി​​ൽ കാ​​ലി​​ക്ക​​ട്ട് ഗ്ലോ​​ബ് സ്റ്റാ​​ർ​​സി​​ന് കൊ​​ച്ചി ബ്ലൂ ​​ടൈ​​ഗേ​​ഴ്സി​​നെ​​തി​​രേ ത​​ക​​ർ​​പ്പ​​ൻ ജ​​യം.

ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത കൊ​​ച്ചി 20 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 150 റ​​ണ്‍​സെ​​ടു​​ത്തു. 151 റ​​ണ്‍​സ് വി​​ജ​​യ ല​​ക്ഷ്യ​​വു​​മാ​​യി മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ന് ഇ​​റ​​ങ്ങി​​യ കാ​​ലി​​ക്ക​​ട്ട് 24 പ​​ന്ത് ബാ​​ക്കി നി​​ൽ​​ക്കേ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കി. 78 റ​​ണ്‍​സ​​ടു​​ത്ത രോ​​ഹ​​ൻ കു​​ന്നു​​മ്മ​​ലാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്.

സ്കോ​​ർ:
കൊ​​ച്ചി ബ്ലൂ ​​ടൈ​​ഗേ​​ഴ്സ് - 20 ഓ​​വ​​റി​​ൽ 150/8
കാ​​ലി​​ക്ക​​ട്ട് ഗ്ലോ​​ബ്സ്റ്റാ​​ർ​​സ് - 16 ഓ​​വ​​റി​​ൽ 151/2

ഒ​​രു ഘ​​ട്ട​​ത്തി​​ൽ മൂ​​ന്നു വി​​ക്ക​​റ്റി​​ന് 42 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്ന കൊ​​ച്ചി​​യെ മ​​ധ്യ​​നി​​ര​​യി​​ലെ മ​​നു​​കൃ​​ഷ്ണ​​ന്‍റെ​​യും (30 റ​​ണ്‍​സ്), സ​​ച്ചി​​ൻ സു​​രേ​​ഷി​​ന്‍റെ​​യും (42 റ​​ണ്‍​സ് നോ​​ട്ടൗ​​ട്ട്) പ്ര​​ക​​ട​​ന​​മാ​​ണ് സ്കോ​​ർ 150ൽ എ​​ത്തി​​ക്കാ​​ൻ അ​​ടി​​സ്ഥാ​​ന​​മാ​​യ​​ത്.

151 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ന് ഇ​​റ​​ങ്ങി​​യ കാ​​ലി​​ക്ക​​ട്ടി​​ന് ഏ​​ഴ് റ​​ണ്‍​സെ​​ടു​​ത്ത വ​​രു​​ണ്‍ നാ​​യ​​നാ​​രു​​ടെ വി​​ക്ക​​റ്റ് ആ​​ദ്യം ന​​ഷ്ട​​മാ​​യി. ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ രോ​​ഹ​​ൻ കു​​ന്നു​​മ്മ​​ൽ, കെ.​​എ​​സ്. അ​​ര​​വി​​ന്ദ് സ​​ഖ്യം അ​​തി​​വേ​​ഗം സ്കോ​​ർ​​ബോ​​ർ​​ഡ് ച​​ലി​​പ്പി​​ച്ചു. 39 പ​​ന്തു​​ക​​ളി​​ൽ നാ​​ല് ഫോ​​റും ഏ​​ഴ് സി​​ക്സും ഉ​​ൾ​​പ്പെ​​ടെ 78 റ​​ണ്‍​സ് ആ​​ണ് രോ​​ഹ​​ൻ അ​​ടി​​ച്ചു​​കൂ​​ട്ടി​​യ​​ത്. കെ.​​എ​​സ്. അ​​ര​​വി​​ന്ദ് (44), അ​​ഖി​​ൽ സ്ക​​റി​​യ (17) എ​​ന്നി​​വ​​ർ പു​​റ​​ത്താ​​കാ​​തെ നി​​ന്ന് വി​​ജ​​യം അ​​നാ​​യാ​​സ​​മാ​​ക്കി.

Tags : Deepika DeepikaNewspaper BreakingNews Rohan led the way

Recent News

Corehub Up