x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ല​ഹ​രി​യി​ൽ വ​ര​വ് കു​റ​ഞ്ഞു; കു​രു​മു​ള​കി​നാ​യി പരക്കംപാച്ചിൽ

വിപണിവിശേഷം / കെ.​​​ബി. ഉ​​​ദ​​​യ​​​ഭാ​​​നു
Published: August 31, 2026 02:25 AM IST | Updated: August 31, 2026 02:25 AM IST

കു​രു​മു​ള​ക് വി​ല​യി​ൽ

കൊ​ച്ചി: കാ​ർ​ഷി​ക കേ​ര​ളം ഉ​ത്സ​വ ല​ഹ​രി​യി​ൽ അ​മ​ർ​ന്ന​ത് ഉ​ത്പ​ന്ന നീ​ക്കം കു​റ​യാ​നി​ട​യാ​ക്കി. വ്യ​വ​സാ​യി​ക​ൾ നാ​ട​ൻ കു​രു​മു​ള​കി​നാ​യി പ​ര​ക്കം​പാ​ഞ്ഞു. നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ൽ മാ​റ്റ​മി​ല്ല. രാ​ജ്യാ​ന്ത​ര റ​ബ​ർ വി​പ​ണി ബു​ള്ളി​ഷ് ട്രെ​ൻ​ഡ് നി​ല​നി​ർ​ത്തി.

കു​രു​മു​ള​ക് വി​ല​യി​ൽ മു​ന്നേ​റ്റം

ഓ​ണല​ഹ​രി​യി​ൽ കാ​ർ​ഷി​ക മേ​ഖ​ല അ​മ​ർ​ന്ന​തി​നാ​ൽ ടെ​ർ​മി​ന​ൽ മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള മു​ഖ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ര​വ് ഗ​ണ്യ​മാ​യി ചു​രു​ങ്ങി. വ​ട​ക്കേ ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ൾ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ​ക്കാ​യി കാ​ത്തു​നി​ൽ​പ്പ് തു​ട​രു​ന്ന​തി​നി​ട​യി​ൽ കു​രു​മു​ള​ക് വി​ല ക​യ​റി. ഉ​ത്പാ​ദ​ക​രും സ്റ്റോ​ക്കി​സ്റ്റു​ക​ളും വി​ൽ​പ​ന​യി​ൽ​നി​ന്നു വി​ട്ടു​നി​ന്ന​ത് അ​ന്ത​ർ​സം​സ്ഥാ​ന വാ​ങ്ങ​ലു​കാ​രെ പ്ര​തി​സ​ന്ധി​ലാ​ക്കി.

ഉ​ത്ത​രേ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ൾ​ക്കൊ​പ്പം ചി​ല ഇ​റ​ക്കു​മ​തി​ക്കാ​രും അ​വ​രു​ടെ പ്ര​തി​നി​ധി​ക​ളെ ശ്രീ​ങ്ക​യി​ലേ​ക്ക​യ​ച്ച് പു​തി​യ ക​ച്ച​വ​ട​ങ്ങ​ൾ​ക്കു നീ​ക്കം ന​ട​ത്തു​ന്ന​താ​യാ​ണ് പു​തി​യ പ്ര​ച​ര​ണം. പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ൾ പ​ര​ത്തി കാ​ർ​ഷി​ക മേ​ഖ​ല​യി​ലും വി​പ​ണി​ക​ളി​ലും ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ച് കു​റ​ഞ്ഞ വി​ല​യ്ക്ക് മു​ള​ക് കൈ​ക്ക​ലാ​നു​ള്ള നീ​ക്ക​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്നു​ണ്ട്.

എ​ന്തു​കൊ​ണ്ട് വ്യ​വ​സാ​യി​ക​ൾ കൊ​ളം​ബോ​യി​ക്കു തി​രി​ഞ്ഞു? നാ​ട​ൻ മു​ള​ക് ഇ​വി​ടെ​നി​ന്ന് ആ​വ​ശ്യാ​നു​സ​ര​ണം ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നാ​ൽ. അ​പ്പോ​ൾ ച​ര​ക്കു​ക്ഷാ​മം രൂ​ക്ഷ​മെ​ന്ന കാ​ര്യം വ്യ​ക്തം. കു​രു​മു​ള​ക് വി​ല 740ലേ​ക്ക് ഉ​യ​രു​മെ​ന്ന പ്ര​തീ​ക്ഷ കാ​ർ​ഷി​ക മേ​ഖ​ല​യും സ്റ്റോ​ക്കി​സ്റ്റു​ക​ളും നി​ല​നി​ർ​ത്തു​ക​യാ​ണ്.

കൊ​ച്ചി​യി​ൽ അ​ൺഗാ​ർ​ബി​ൾ​ഡ് കു​രു​മു​ള​ക് 69,500 രൂ​പ​യി​ൽ​നി​ന്നും 70,000 രൂ​പ​യാ​യി. ഗാ​ർ​ബി​ൾ​ഡ് 71,500 രൂ​പ​യി​ൽ​നി​ന്ന് 72,000ലേ​ക്കു ക​യ​റി. അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ വി​ല ട​ണ്ണി​ന് 7650 ഡോ​ള​റാ​ണ്. വി​യ​റ്റ്നാം 6400 ഡോ​ള​റും ഇ​ന്തോ​നേ​ഷ്യ 6700 ഡോ​ള​റും ബ്ര​സീ​ൽ 6000 ഡോ​ള​റും മ​ലേ​ഷ്യ 9300 ഡോ​ള​റും മു​ള​കി​നു രേ​ഖ​പ്പെ​ടു​ത്തി.

ന​ട​പ്പ് വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ അ​മേ​രി​ക്ക ഇ​റ​ക്കു​മ​തി ന​ട​ത്തി​യ​ത് മൊ​ത്തം 47,600 ട​ൺ കു​രു​മു​ള​കാ​ണ്. ഇ​തി​ൽ വി​യ​റ്റ്നാ​മി​ൽ​നി​ന്നു​ള്ള ച​ര​ക്കാ​ണ് 80 ശ​ത​മാ​ന​വും. യു​എ​സി​ലേ​ക്കു​ള്ള വി​യ​റ്റ്നാ​മി​ന്‍റെ ക​യ​റ്റു​മ​തി 38,200 ട​ണ്ണാ​ണ്.

വി​യ​റ്റ്നാം, ഇ​ന്തോ​നേ​ഷ്യ, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യി​ൽ ഇ​ടി​വു സം​ഭ​വി​ക്കു​മെ​ന്നാ​ണ് അ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ. അ​തു​കൊ​ണ്ടു​ത​ന്നെ ക്രി​സ്​മ​സ്-​ന്യൂ ഇ​യ​ർ ഡി​മാ​ൻ​ഡി​ൽ ആ​ഭ്യ​ന്ത​ര വി​ല കു​തി​ച്ചുക​യ​റാ​ൻ​ത​ന്നെ​യാ​ണു സാ​ധ്യ​ത​യെ​ന്നാ​ണ് വി​യ​റ്റ്നാ​മി​ലെ വ​ൻ​കി​ട​ക്കാ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

ആ​വ​ശ്യ​ക്കാ​രി​ല്ലാ​തെ കാ​ങ്ക​യ​വും കൊ​ച്ചി​യും

ദ​ക്ഷി​ണേ​ന്ത്യ​ൻ വി​പ​ണി​ക​ളി​ൽ നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ൽ മാ​റ്റ​മി​ല്ല. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ആ​വ​ശ്യക്കാ​രു​ടെ അ​ഭാ​വം മൂ​ലം കാ​ങ്ക​യം മാ​ർ​ക്ക​റ്റി​ൽ വെ​ളി​ച്ചെ​ണ്ണ 22,850 രൂ​പ​യി​ൽ സ്റ്റെ​ഡി, കൊ​ച്ചി​യി​ൽ പി​ന്നി​ട്ട മൂ​ന്നാ​ഴ്ച​യാ​യി എ​ണ്ണ വി​ല 25,500 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

ലേ​ല​ത്തി​ൽ പി​ടി​മു​റു​ക്കി ക​യ​റ്റു​മ​തി​ക്കാ​ർ

ഏ​ല​ക്ക ലേ​ല​ത്തി​നെ​ത്തി​യതി​ൽ വ​ലി​യ പ​ങ്കും ശേ​ഖ​രി​ക്കാ​ൻ ഉ​ത്ത​രേ​ന്ത്യ​ൻ ആ​വ​ശ്യ​ക്കാ​ർ​ക്കൊ​പ്പം ക​യ​റ്റു​മ​തി​ക്കാ​രും മ​ത്സ​രി​ച്ചു. വി​വി​ധ മേ​ഖ​ല​യി​ൽ​നി​ന്ന് ഏ​ല​ത്തി​ന് എ​ത്തി​യ അ​ന്വ​ഷ​ണ​ങ്ങ​ളു​ടെ മി​ക​വി​ൽ ശ​രാ​ശ​രി ഇ​ന​ങ്ങ​ൾ കി​ലോ 3060 രൂ​പ​യി​ലും വ​ലി​പ്പം കൂ​ടി​യ ഇ​ന​ങ്ങ​ൾ 4100 രൂ​പ​യി​ലും വാ​രാ​വ​സാ​നം കൈ​മാ​റി.

വി​ല്ല​നാ​യി വീ​ണ്ടും മ​ഴ

കാ​ർ​ഷി​ക മേ​ഖ​ല ഓ​ണല​ഹ​രി​യി​ൽ അ​മ​ർ​ന്ന​തി​നാ​ൽ ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള ച​ര​ക്കു നീ​ക്കം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഇ​തി​നി​ട​യി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഴ അ​നു​ഭ​വ​പ്പെ​ട്ട​ത് ഒ​രു വി​ഭാ​ഗം ക​ർ​ഷ​ക​രെ റ​ബ​ർ ടാ​പ്പിം​ഗി​ൽ​നി​ന്നും പി​ൻ​തി​രി​പ്പി​ച്ചു. അ​തേ​സ​മ​യം, ട​യ​ർ വ്യ​വ​സാ​യി​ക​ളി​ൽ​നി​ന്നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ കൊ​ച്ചി, കോ​ട്ട​യം വി​പ​ണി​ക​ളി​ൽ ഷീ​റ്റ് വി​ല​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ല, നാ​ലാം ഗ്രേ​ഡ് കി​ലോ 276 രൂ​പ​യി​ലും ലാ​റ്റ​ക്സ് 194 രൂ​പ​യി​ലും നി​ല​കൊ​ണ്ടു.

ബാ​ങ്കോ​ക്കി​ൽ റ​ബ​ർ കി​ലോ 266 രൂ​പ​യി​ൽ കൈ​മാ​റി. അ​വ​ധി വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ക്ഷേ​പ​ക​ർ താ​ത്പ​ര്യം കാ​ണി​ച്ചു. ജ​പ്പാ​ൻ ഒ​സാ​ക്ക​യി​ൽ റ​ബ​ർ 439 യെ​ന്നി​ൽ​നി​ന്ന് 445ലെ ​നി​ർ​ണാ​യ​ക പ്ര​തി​രോ​ധം ത​ക​ർ​ന്ന് 446 യെ​ൻ വ​രെ ക​യ​റി. റ​ബ​റി​ന് 452 യെ​ന്നി​ലെ പ്ര​തി​രോ​ധം മു​ന്നി​ൽ​ക്ക​ണ്ട് ലാ​ഭ​മെ​ടു​പ്പി​നു നീ​ക്കം ന​ട​ത്താം. സാ​ങ്കേ​തി​ക​മാ​യി വീ​ക്ഷി​ച്ചാ​ൽ ഓ​വ​ർ ബോ​ട്ടാ​യി മാ​റാ​നു​ള്ള സാ​ധ്യ​ത​ക​ളും നി​ക്ഷേ​പ​ക​രെ ലാ​ഭ​മെ​ടു​പ്പി​നു പ്രേ​രി​പ്പി​ക്കാം.

Tags : Business Entrepreneur Startup Market Arrivals drop amidst Onam festivities

Recent News

Corehub Up