x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ബി​ജെ​പി ആ​ർ​എ​സ്എ​സി​നേ​ക്കാ​ൾ വ​ലു​താ​യെ​ന്ന് ക​രു​തു​ന്നു'; പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ അ​ഭി​ജി​ത് ദീ​പ്കെ

ഓൺലൈൻ ഡെസ്ക്
Published: August 30, 2026 11:41 PM IST | Updated: August 30, 2026 11:41 PM IST

അഭിജിത് ദീപ്കെ

ന്യൂ​ഡ​ൽ​ഹി: 12 വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ന് ശേ​ഷം ബി​ജെ​പി ത​ങ്ങ​ൾ ആ​ർ​എ​സ്എ​സി​നേ​ക്കാ​ൾ വ​ലു​താ​യെ​ന്ന ചി​ന്ത​യി​ലാ​ണെ​ന്ന് കോ​ക്ക്റോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി​ജെ​പി) സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി​ജെ​പി​യും ആ​ർ​എ​സ്എ​സ് ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ വാ​ക്കു​ക​ൾ കേ​ൾ​ക്കാ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​രം ചെ​യ്യു​ന്ന 'ജെ​ൻ​സി' യു​വാ​ക്ക​ളെ രാ​ജ്യ​വി​രു​ദ്ധ​രെ​ന്ന് വി​ളി​ക്ക​രു​തെ​ന്ന് ഭാ​ഗ​വ​ത് പ​റ​ഞ്ഞി​ട്ടും പ്ര​ധാ​ന​മ​ന്ത്രി 'ദി​മാ​ഗി ന​ക്സ​ൽ' എ​ന്ന വാ​ക്കാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ആ​ർ​എ​സ്എ​സ് മേ​ധാ​വി​യെ വ​ക​വെ​ക്കു​ന്നി​ല്ലെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വാ​ണി​തെ​ന്ന് ദീ​പ്കെ ആ​രോ​പി​ച്ചു.

ആ​ർ​എ​സ്എ​സ് ഉ​ള്ള​തു​കൊ​ണ്ടാ​ണ് ബി​ജെ​പി അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​ത്. മാ​തൃ​സം​ഘ​ട​ന പ​റ​യു​ന്ന​തെ​ങ്കി​ലും കേ​ൾ​ക്കാ​നു​ള്ള മ​ര്യാ​ദ ബി​ജെ​പി കാ​ണി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​ന്ത്യ​യി​ൽ മു​സ്‌​ലിം​ക​ൾ ഉ​ണ്ടാ​ക​രു​തെ​ന്ന് ഏ​തെ​ങ്കി​ലും ഹി​ന്ദു വി​ചാ​രി​ക്കു​ന്നു​വെ​ങ്കി​ൽ അ​വ​ൻ ഹി​ന്ദു​വ​ല്ലെ​ന്ന ന്യൂ​യോ​ർ​ക്കി​ലെ മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ദീ​പ്കെ.

Tags : CJPfounder AbhijeetDipke MohanBhagwat DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up