വനിതാ ഏഷ്യ കപ്പിൽ തായ്ലൻഡിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ താരങ്ങളുടെ ആഘോഷം
ദുബായ്: വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റിൽ തായ്ലൻഡിനെതിരെ ഇന്ത്യയ്ക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ 94 റൺസിനാണ് ഇന്ത്യ വിജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തായ്ലൻഡ് 65 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 41 റൺസെടുത്ത നനാപട്ട് കൊഞ്ചറോയെകായ്ക്ക് മാത്രമാണ് തായ്ലൻഡ് നിരയിൽ തിളങ്ങാനായത്.
ഇന്ത്യയ്ക്ക് വേണ്ടി നന്ദനി ശർമയും ദീപ്തി ശർമയും മൂന്ന് വിക്കറ്റ് വീതം എടുത്തു. ശ്രീഛരണി രണ്ട് വിക്കറ്റും ക്രാന്തി ഗൗഡ് ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസെടുത്തത്. 64 റൺസെടുത്ത ഷെഫാലി വർമയുടെയും 22 റൺസെടുത്ത പ്രതിക റാവലിന്റെയും 19 റൺസെടുത്ത സ്മൃതി മന്ദാനയുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
തായ്ലൻഡിന് വേണ്ടി സുലീപൊൺ ലയോമി മൂന്ന് വിക്കറ്റെടുത്തു. സുനിത ചതുറോൺഗ്രതാന രണ്ട് വിക്കറ്റും തിപാത്ച പുത്തവോംഗും ചനിദ സുത്തിറുവാംഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags : Women's Asia Cup Cricket India beats Thailand