അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുന്ന രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. വികസിത കേരളം ബ്ലൂപ്രിന്റിനുള്ള കേന്ദ്ര സർക്കാരിന്റെ പിന്തുണയും കൂടിക്കാഴ്ചയിൽ ചർച്ചയായി.
രാജീവ് ചന്ദ്രശേഖർ എംഎൽഎ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പതിവ് പോലെ കേരളത്തിലെ വിശേഷങ്ങളും കേരളത്തിലെ ബിജെപി കാര്യകർത്താക്കളുടെ വിവരങ്ങളും അമിത് ഷാ ചോദിച്ചറിഞ്ഞെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.
Tags : RajeevChandrasekhar AmitShah NewDelhi BJP Deepika DeepikaNewspaper BreakingNews NewsUpdate Headlines