x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ചെ​യ്ത തെ​റ്റ് ഇ​പ്പോ​ഴെ​ങ്കി​ലും ഉ​ൾ​ക്കൊ​ള്ള​ണം'; ത​ളി​പ്പ​റ​മ്പി​ലെ തോ​ൽ​വി​യി​ൽ അ​ണി​ക​ളെ പ​ഴി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ

ഓൺലൈൻ ഡെസ്ക്
Published: August 30, 2026 11:26 PM IST | Updated: August 30, 2026 11:26 PM IST

പിണറായി വിജയൻ

ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ൽ പാ​ർ​ട്ടി അ​ണി​ക​ളെ​യും വോ​ട്ട​ർ​മാ​രെ​യും പ​ഴി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. താ​ത്കാ​ലി​ക പ്ര​ചാ​ര​ണ വേ​ല​ക​ളി​ൽ ആ​ളു​ക​ൾ വീ​ണു​പോ​യെ​ന്നും എ​ന്താ​ണ് അ​ണി​ക​ളെ വ​ഴി​തെ​റ്റി​ച്ച​തെ​ന്ന് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രെ​യാ​ണ് വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത​തെ​ന്ന് ചി​ന്തി​ക്ക​ണ​മെ​ന്നും ചെ​യ്ത തെ​റ്റ് ഇ​പ്പോ​ഴെ​ങ്കി​ലും ഉ​ൾ​ക്കൊ​ള്ളാ​ൻ അ​ണി​ക​ൾ ത​യ്യാ​റാ​ക​ണ​മെ​ന്നും പി​ണ​റാ​യി ആ​വ​ശ്യ​പ്പെ​ട്ടു. ടി ​കെ ഗോ​വി​ന്ദ​നെ പോ​ലെ​യു​ള്ള അ​വ​സ​ര​വാ​ദി​യെ സ്വീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​യ​തി​ൽ പ​ല​ർ​ക്കും ഇ​പ്പോ​ൾ പ​ശ്ചാ​ത്താ​പം ഉ​ണ്ടാ​യി​ട്ടു​ണ്ടാ​കാ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ൽ​ഡി​എ​ഫി​ന് ശ​ക്ത​മാ​യ അ​ടി​ത്ത​റ​യു​ള്ള ത​ളി​പ്പ​റ​മ്പി​ൽ 11 ശ​ത​മാ​നം വോ​ട്ടി​ന്‍റെ കു​റ​വു​ണ്ടാ​യി. സാ​ധാ​ര​ണ സം​ഭ​വി​ക്കു​ന്ന തോ​ൽ​വി​യ​ല്ല ഇ​തെ​ന്നും പാ​ർ​ട്ടി വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ളെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​ൻ ഏ​കോ​പി​ത​മാ​യി നീ​ങ്ങേ​ണ്ട ഘ​ട്ട​മാ​ണി​തെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി.

Tags : PinarayiVijayan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews NewsFlash

Recent News

Corehub Up