x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍റെ മോ​ൾ​ക്ക് കൊ​ല​യാ​ളി​യു​ടെ സ​മ്മാ​നം വേ​ണ്ട'; കോ​ഴി​ക്കോ​ട് നീ​ന്ത​ൽ മ​ത്സ​ര വേ​ദി​യി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രെ ര​ക്ഷി​താ​വി​ന്‍റെ പ്ര​തി​ഷേ​ധം

ഓൺലൈൻ ഡെസ്ക്
Published: August 30, 2026 04:46 PM IST | Updated: August 30, 2026 04:47 PM IST

ശ്രീറാം വെങ്കിട്ടരാമൻ

കോ​ഴി​ക്കോ​ട്: കു​ട്ടി​ക​ളു​ടെ നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​നി​ടെ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രെ ക​ന​ത്ത പ്ര​തി​ഷേ​ധം. ത​ന്‍റെ മ​ക​ൾ​ക്ക് കൊ​ല​യാ​ളി​യാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ സ​മ്മാ​നം ന​ൽ​കേ​ണ്ടെ​ന്ന് ഒ​രു ര​ക്ഷി​താ​വ് വി​ളി​ച്ചു​പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ച​ട​ങ്ങി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. കോ​ഴി​ക്കോ​ട് ചെ​റൂ​ട്ടി റോ​ഡി​ലെ സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

നീ​ന്ത​ലും സൈ​ക്ലി​ങ്ങും ഓ​ട്ട​വും ഉ​ൾ​പ്പെ​ടു​ന്ന ട്ര​യാ​ത്‌​ലോ​ൺ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഇ​വി​ടെ എ​ത്തി​യ​ത്. ഇ​തി​നി​ടെ സം​ഘാ​ട​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്യാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ര​ക്ഷി​താ​വ് പ​ര​സ്യ​മാ​യി പ്ര​തി​ഷേ​ധി​ച്ച​ത്. തു​ട​ർ​ന്ന് അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ​ത്തി​യാ​ണ് കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.

 

Tags : SriramVenkitaraman DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up