x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; സതീശനെതിരെ കോൺഗ്രസിനകത്തുയരുന്ന വികാരമെന്ന് എ.കെ. ബാലൻ

വെബ് ഡെസ്ക്
Published: August 30, 2026 01:46 PM IST | Updated: August 30, 2026 01:46 PM IST

എ.കെ. ബാലൻ

പാലക്കാട്: മുഖ്യമന്ത്രിയെ ഡിസിസി അംഗം വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. ശ്രീകാര്യത്ത് ഡിസിസി അംഗം ചേന്തി അനിൽ മുഖ്യമന്ത്രിയെ തടഞ്ഞത് രാജ്യത്ത് മുമ്പെങ്ങും നടക്കാത്ത സംഭവമാണെന്നും, ഇത് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സ്വന്തം പാർട്ടിക്ക് ഉള്ളിൽത്തന്നെ പുകയുന്ന കടുത്ത അതൃപ്തിയാണ് വ്യക്തമാക്കുന്നതെന്നും ബാലൻ പറഞ്ഞു.

ഇന്ന് ഒരു ഡിസിസി അംഗമാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതെങ്കിൽ, നാളെയത് ഡിസിസി പ്രസിഡന്‍റ് തന്നെ ചെയ്യുമെന്നും അദ്ദേഹം പരിഹസിച്ചു.

കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് കെ. സുധാകരനും വി.ഡി. സതീശനും ചേർന്ന് ഒരു ഗുണ്ടാസംഘത്തെ വളർത്തിയെടുത്തത്. അവരാണ് അന്നത്തെ മുഖ്യമന്ത്രിയെ വിമാനത്തിൽ കയറി തടഞ്ഞത്. ഇപ്പോഴെങ്കിലും പിണറായിയോട് മാപ്പ് പറയാൻ സതീശൻ തയാറാകണമെന്നും ബാലൻ പറഞ്ഞു.

Tags : AKBalan Congress VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up