x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​പ്റ്റോ ത​ട്ടി​പ്പ് പ​രാ​തി; കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ് ഉ​ട​മ​യ്ക്കെ​തി​രെ കേ​സ്

വെബ് ഡെസ്ക്
Published: August 30, 2026 09:14 AM IST | Updated: August 30, 2026 09:14 AM IST

സു​ഭാ​ഷ് ജോ​ർ​ജ്.

കൊ​ച്ചി: ക്രി​പ്റ്റോ ഇ​ട​പാ​ടു​ക​ളി​ലൂ​ടെ 99 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ് ക്രി​ക്ക​റ്റ് ടീം ​ഉ​ട​മ സു​ഭാ​ഷ് ജോ​ർ​ജി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. യു​കെ മ​ല​യാ​ളി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട്ട​യം ക​റു​ക​ച്ചാ​ൽ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

2014 മു​ത​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രി​ൽ​നി​ന്ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന ആ​രോ​പ​ണ​വും സു​ഭാ​ഷ് ജോ​ർ​ജി​നെ​തി​രെ​യു​ണ്ട്. സ്വ​ന്ത​മാ​യി ക്രി​പ്റ്റോ ക​റ​ൻ​സി​യും അ​തി​നാ​യി പ്ര​ത്യേ​ക മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും സൃ​ഷ്ടി​ച്ച് നി​ക്ഷേ​പ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി​ക്കാ​രു​ടെ ആ​രോ​പ​ണം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ യു​കെ മെ​ട്രോ​പൊ​ളി​റ്റ​ൻ പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ച്ചെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന പ​ണം കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ് ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ്വ​ന്ത​മാ​ക്കാ​നും പേ​ട്രി​യ​റ്റ് എ​ന്ന സി​നി​മ​യു​ടെ നി​ർ​മാ​ണ​ത്തി​നു​മാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

99 ല​ക്ഷം രൂ​പ​യു​ടെ കേ​സി​ന് പു​റ​മെ ഏ​ക​ദേ​ശം 100 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Tags : CryptoScam PoliceCase SubhashGeorge Kochi BlueTigers CryptoFraud

Recent News

Corehub Up