x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ള​ജി​നാ​യി പ​ണം സ​മാ​ഹ​രി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ; സി​പി​എ​മ്മി​നെ​തി​രെ സാ​മ്പ​ത്തി​ക തി​രി​മ​റി ആ​രോ​പ​ണം

വെബ് ഡെസ്‌ക്
Published: August 30, 2026 07:45 AM IST | Updated: August 30, 2026 09:35 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള നോ​ർ​ത്ത് മ​ല​ബാ​ർ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി​ക്കെ​തി​രെ സാ​മ്പ​ത്തി​ക തി​രി​മ​റി ആ​രോ​പ​ണം. നി​ക്ഷേ​പ​ക​രാ​ണ് ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കോ​ള​ജ് സ്ഥാ​പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി പ​ണം പി​രി​ച്ചെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി.

2015ൽ ​ആ​ണ് സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ഇ​രി​ട്ടി​യി​ലെ സി​പി​എം, ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ ഭാ​ര​വാ​ഹി​ക​ളാ​യു​ള്ള ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​നാ​ണ്.

1,000 രൂ​പ മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ​യു​ള്ള ഓ​ഹ​രി​ക​ളാ​യാ​ണ് തു​ക സ​മാ​ഹ​രി​ച്ച​ത്. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കോ​ള​ജ് ആ​രം​ഭി​ക്കു​ക​യോ, പി​രി​ച്ചെ​ടു​ത്ത പ​ണ​ത്തെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് നി​ക്ഷേ​പ​ക​ർ ആ​രോ​പി​ക്കു​ന്നു.

അ​തേ​സ​മ​യം ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നാ​ണ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍റെ വാ​ദം. കോ​ള​ജ് നി​ർ​മാ​ണ​ത്തി​നാ​യി ഇ​രി​ട്ടി ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന് 38 സെ​ന്‍റ് ഭൂ​മി വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ബി​നോ​യ് കു​ര്യ​ന്‍ അ​റി​യി​ച്ചു.

Tags : CPM Kannur Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up