x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ഗു​ളി​കയ്ക്ക് ട്രം​പി​ന്‍റെ മു​ഖാ​കൃ​തി​; മ​ര​ണ​ത്തി​നു​വ​രെ കാ​ര​ണ​മാ​കുമെന്ന് നെ​ത​ർ​ല​ൻ​ഡ്‌​സ്

വെബ് ഡെസ്ക്
Published: August 30, 2026 07:03 AM IST | Updated: August 30, 2026 07:04 AM IST

ഹേ​ഗ്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പിന്‍റെ മു​ഖ​ത്തി​ന്‍റെ ആ​കൃ​തി​യോ​ടു സാ​മ്യ​മു​ള്ള മാ​ര​ക ല​ഹ​രി​ഗു​ളി​ക​യെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പു​മാ​യി നെ​ത​ർ​ല​ൻ​ഡ്‌​സി​ലെ മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ മാ​ന​സി​കാ​രോ​ഗ്യ സം​ഘ​ട​ന​യാ​യ ട്രിം​ബോ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്. മ​ര​ണ​ത്തി​നു​വ​രെ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ഗു​ളി​ക​ക​ൾ ക​ർ​ശ​ന​മാ​യി വി​ല​ക്കി രാ​ജ്യ​ത്ത് ചു​വ​പ്പു​ജാ​ഗ്ര​ത പു​റ​പ്പെ​ടു​വി​ച്ചു.

ല​ഹ​രി​മ​രു​ന്ന് പ​രി​ശോ​ധി​ക്കു​ന്ന ഡ​ച്ച് ഡ്ര​ഗ് ടെ​സ്റ്റിംഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​രം ഗു​ളി​ക​ക​ൾ ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്. പ​ച്ച, മ​ഞ്ഞ നി​റ​ങ്ങ​ളി​ലാ​ണ് ഗു​ളി​ക​ക​ൾ വി​പ​ണി​യി​ലു​ള്ള​ത്. ഒ​രു​വ​ശ​ത്ത് ട്രം​പി​ന്‍റെ മു​ഖ​സാ​മ്യ​മു​ള്ള മ​രു​ന്നി​ന്‍റെ മ​റു​വ​ശ​ത്ത് ‘എ​ൻ​എ​ൽ’, ‘ട്രം​പ്’ എ​ന്നി​ങ്ങ​നെ എ​ഴു​തി​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ ല​ഹ​രി​ഗു​ളി​ക​ക​ളി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള എം​ഡി​എം​എ ഘ​ട​ക​ത്തി​നു​ പ​ക​രം ഇ​തി​ൽ മാ​ര​ക​മാ​യ പാ​രാ-​മെ​ഥോ​ക്‌​സി​മെ​ഥാം​ഫെ​റ്റാ​മെ​ൻ (പി​എം​എം​എ) അ​ട​ങ്ങി​യി​രി​ക്കു​ന്നു.

ഇ​തി​ന്‍റെ ഉ​പ​യോ​ഗം ശ​രീ​ര​താ​പം അ​മി​ത​മാ​യി കൂ​ടാ​നി​ട​യാ​ക്കും. എം​ഡി​എം​എ​യെ​ക്കാ​ൾ സാ​വ​ധാ​ന​മാ​ണ് പി​എം​എം​എ​യു​ടെ പ്ര​വ​ർ​ത്ത​നം എ​ന്ന​തി​നാ​ൽ അ​മി​ത അ​ള​വി​ൽ ഗു​ളി​ക ക​ഴി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ത് ജീ​വ​ഹാ​നി​ക്ക് കാ​ര​ണ​മാ​കാ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ ഗു​ളി​ക ക​ഴി​ച്ച് ആ​ർ​ക്കും ആ​രോ​ഗ്യ​പ്ര​ശ്ന​മോ മ​ര​ണ​മോ റി​പ്പോ​ർ​ട്ടു​ചെ​യ്തി​ട്ടി​ല്ല. 2017ൽ ​ജ​ർ​മ​ൻ പോ​ലീ​സും സ​മാ​ന​മാ​യ ഓ​റ​ഞ്ചു​നി​റ​ത്തി​ലു​ള്ള ട്രം​പിന്‍റെ മാഖാ​കൃ​തി​യി​ലു​ള്ള ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Tags : Drugs Trump face Netherlands warns Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up