x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ള​പ്പ​ര​പ്പി​ൽ ആ​വേ​ശ​പ്പോ​ര്; ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വ​ത്തി​ന് ആ​വേ​ശ​ത്തു​ട​ക്കം

വെബ് ഡെസ്ക്
Published: August 30, 2026 03:32 PM IST | Updated: August 30, 2026 03:39 PM IST

ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വ​ത്തി​ൽ നി​ന്ന്.

പ​ത്ത​നം​തി​ട്ട: ഭ​ക്തി​യും ആ​വേ​ശ​വും ഒ​രു​പോ​ലെ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. പാ​ർ​ത്ഥ​സാ​ര​ഥി​ക്ക് മു​ന്നി​ൽ ജ​ല​രാ​ജാ​ക്ക​ൻ​മാ​ർ അ​ണി​നി​ര​ന്ന ജ​ല​ഘോ​ഷ​യാ​ത്ര ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ, മ​ന്ത്രി​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, മോ​ൻ​സ് ജോ​സ​ഫ്, പി.​സി.​വി​ഷ്ണു​നാ​ഥ്, റോ​ജി എം. ​ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​ദി​നം കൂ​ടി​യാ​യ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ൽ നി​ന്നു​ള്ള ദീ​പം സ​ത്ര​പ​വി​ലി​യ​നി​ലെ​ത്തി. തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ. ​നി​സാ​മു​ദ്ദീ​ൻ പ​താ​ക ഉ​യ​ർ​ത്തി. പ​മ്പ​യു​ടെ ഓ​ള​പ്പ​ര​പ്പി​ൽ പ​ള്ളി​യോ​ട​ങ്ങ​ൾ കു​തി​ച്ചെ​ത്തി​യ​തോ​ടെ മ​ത്സ​ര വ​ള്ളം​ക​ളി​ക്കും തു​ട​ക്ക​മാ​യി. 51 പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

എ ​ബാ​ച്ചി​ൽ 35 പ​ള്ളി​യോ​ട​ങ്ങ​ളും ബി ​ബാ​ച്ചി​ൽ 16 പ​ള്ളി​യോ​ട​ങ്ങ​ളു​മാ​ണു​ള്ള​ത്. ആ​ദ്യം ബി ​ബാ​ച്ച് മ​ത്സ​ര​ങ്ങ​ളും പി​ന്നാ​ലെ എ ​ബാ​ച്ച് മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. ഹീ​റ്റ്സി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​ത്തി​ൽ ഫി​നി​ഷ് ചെ​യ്യു​ന്ന നാ​ല് പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് ഫൈ​ന​ലി​ൽ മാ​റ്റു​ര​യ്ക്കു​ക. എ, ​ബി ബാ​ച്ചു​ക​ളി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് മ​ന്നം ട്രോ​ഫി സ​മ്മാ​നി​ക്കും. മി​ക​ച്ച രീ​തി​യി​ൽ പാ​ടി തു​ഴ​യു​ന്ന ടീ​മി​ന് ആ​ർ. ശ​ങ്ക​ർ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും ന​ൽ​കും.

Tags : Aranmula Uthrattathi BoatRace BoatRace

Recent News

Corehub Up