x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​പ്പാ​ൾ പ്ര​ള​യം: മ​ര​ണം 768 ആ​യി

വെബ് ഡെസ്ക്
Published: August 30, 2026 05:46 PM IST | Updated: August 30, 2026 05:46 PM IST

നേപ്പാളിലെ വെള്ളപ്പൊക്കം

കാ​ഠ്‌മണ്ഡു: നേ​പ്പാ​ൾ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. ഇ​തു​വ​രെ 768 മ​ര​ണ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. 

ഏ​റ്റ​വും കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത് ചി​ത്വാ​നി​ൽ നി​ന്നാ​ണെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 259 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​വി​ടെ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

2502 പേ​രെ ഇ​നി ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​തു​വ​രെ 8730 പേ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്ന് നേ​പ്പാ​ൾ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

മി​ന്ന​ൽ പ്ര​ള​യ​മു​ണ്ടാ​യി അ​ഞ്ചാം നാ​ളി​ൽ കാ​ണാ​താ​യ​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.278 ഇ​ന്ത്യ​ക്കാ​ർ അ​ട​ക്കം 2502 പേ​രെ​യാ​ണ് ഇ​നി​യും ക​ണ്ടെ​ത്താ​ൻ ഉ​ള്ള​ത്.

ഇ​തി​ന് പു​റ​മെ ടി​ബ​റ്റ് മേ​ഖ​ല​യി​ൽ 49 ഇ​ന്ത്യ​ക്കാ​രെ കാ​ണാ​താ​യാ​താ​യി ചൈ​ന അ​റി​യി​ച്ചു. ര​ക്ഷാ പ്ര​വ​ർ​ത്ത​നം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്നും, ഇ​ന്ത്യ​യു​ടെ എ​ല്ലാ സ​ഹാ​യ​ങ്ങ​ൾ​ക്കും ന​ന്ദി​യെ​ന്നും നേ​പ്പാ​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷി​സി​ർ ഖ​നാ​ൽ പ​റ​ഞ്ഞു.

Tags : Nepal Floods Death Toll Dead bodies Rescue

Recent News

Corehub Up