x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം ​കെ സ്റ്റാ​ലി​നു​ള്ള സു​ര​ക്ഷ കു​റ​ച്ച് വി​ജ​യ് സ​ർ​ക്കാ​ർ; ഇ​സ​ഡ് പ്ല​സി​ൽ നി​ന്ന് ഇ​സ​ഡി​ലേ​ക്ക് മാ​റ്റി

ഓൺലൈൻ ഡെസ്ക്
Published: August 30, 2026 05:00 PM IST | Updated: August 30, 2026 05:00 PM IST

തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ചെ​ന്നൈ: ത​മി​ഴ്നാ​ട്‌ മു​ൻ മു​ഖ്യ​മ​ന്ത്രി എം ​കെ സ്റ്റാ​ലി​നു​ള്ള സു​ര​ക്ഷ വി​ജ​യ് സ​ർ​ക്കാ​ർ വെ​ട്ടി​ച്ചു​രു​ക്കി. ഇ​സ​ഡ് പ്ല​സ് വി​ഭാ​ഗ​ത്തി​ൽ നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ ഇ​സ​ഡി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ചീ​ഫ് സെ​ക്ര​ട്ട​റി സാ​യ് കു​മാ​ർ, ഹോം ​സെ​ക്ര​ട്ട​റി കെ ​മ​ണി​വ​സ​ൻ, ഡി​ജി​പി മ​ഹേ​ഷ് കു​മാ​ർ അ​ഗ​ർ​വാ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

നേ​ര​ത്തെ സു​ര​ക്ഷ​യ്ക്കാ​യി ഉ​ണ്ടാ​യി​രു​ന്ന 54 പോ​ലീ​സു​കാ​രു​ടെ എ​ണ്ണം പു​തി​യ ക്ര​മീ​ക​ര​ണ​ത്തി​ൽ 34 ആ​യി കു​റ​ച്ചു. സു​ര​ക്ഷ പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല. യാ​ത്ര​ക​ളി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ലും പൈ​ല​റ്റ്, എ​സ്കോ​ർ​ട്ട്, ബാ​ക്ക​പ്പ്, ക്ലോ​സ് പ്രൊ​ട്ട​ക്ഷ​ൻ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ സം​വി​ധാ​നം അ​ദ്ദേ​ഹ​ത്തി​ന് തു​ട​ർ​ന്നും ല​ഭി​ക്കും.

ത​മി​ഴ്‌​നാ​ട്ടി​ലെ വി​ഐ​പി​ക​ൾ​ക്കും വി​വി​ഐ​പി​ക​ൾ​ക്കും ന​ൽ​കു​ന്ന സു​ര​ക്ഷ ആ​റു മാ​സ​ത്തി​ലൊ​രി​ക്ക​ൽ അ​വ​ലോ​ക​നം ചെ​യ്യാ​റു​ണ്ട്. ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ൾ, ഭീ​ഷ​ണി​യു​ടെ സ്വ​ഭാ​വം എ​ന്നി​വ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് ഈ ​മാ​റ്റം വ​രു​ത്തി​യ​ത്.

Tags : Vijay Stalin TamilNadu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up