x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ഒ​ടി​പി​യി​ലേ​യ്ക്ക്; സെ​പ്റ്റം​ബ​ർ 21 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

വെബ് ഡെസ്ക്
Published: August 30, 2026 04:51 PM IST | Updated: August 30, 2026 04:52 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ 60 സേ​വ​ന​ങ്ങ​ൾ കൂ​ടി സെ​പ്റ്റം​ബ​ർ 21 മു​ത​ൽ ആ​ധാ​ർ ഒ​ടി​പി അ​ടി​സ്ഥാ​ന​ത്തി​ലാ​ക്കു​ന്നു. ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

വാ​ഹ​ന സം​ബ​ന്ധ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന വാ​ഹ​ൻ, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സം​ബ​ന്ധ​മാ​യ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള സാ​ര​ഥി എ​ന്നീ പോ​ർ​ട്ട​ലു​ക​ൾ വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ളാ​ണ് പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നാ​ക്കു​ന്ന​ത്. ഇ​തോ​ടെ ഭൂ​രി​ഭാ​ഗം ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​പേ​ക്ഷ​ക​ർ​ക്ക് ആ​ർ​ടി ഓ​ഫി​സു​ക​ളി​ൽ നേ​രി​ട്ട് എ​ത്തേ​ണ്ട​തി​ല്ല.

നി​ല​വി​ൽ 21 സേ​വ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ടാ​ത്ത രീ​തി​യി​ൽ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ സോ​ഫ്റ്റ്‌​വെ​യ​ർ പ​രി​ശോ​ധ​ന​ക​ൾ നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പു​തി​യ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ അ​പേ​ക്ഷ​ക​ൾ ആ​ദ്യം വ​രു​ന്ന​വ​ർ​ക്ക് ആ​ദ്യം എ​ന്ന മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ലാ​കും തീ​ർ​പ്പാ​ക്കു​ക. വാ​ഹ​ന പ​രി​ശോ​ധ​ന, അ​ന​ന്ത​രാ​വ​കാ​ശി​ക​ളെ തി​രി​ച്ച​റി​യ​ൽ, വ്യ​ക്തി​ഗ​ത വാ​ദം കേ​ൾ​ക്ക​ൽ എ​ന്നി​വ​യ്ക്ക് ഒ​ഴി​കെ ഓ​ഫി​സു​ക​ളി​ൽ പോ​കേ​ണ്ടി വ​രി​ല്ല. ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സ്ലോ​ട്ടു​ക​ൾ ന​മ്മു​ടെ കേ​ര​ളം പോ​ർ​ട്ട​ൽ വ​ഴി ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കും.

വ്യ​ക്തി​ഗ​ത വാ​ദം കേ​ൾ​ക്ക​ലി​ന് പോ​ർ​ട്ട​ലി​ലെ വി ​മീ​റ്റ് സം​വി​ധാ​ന​ത്തി​ലൂ​ടെ വീ​ഡി​യോ കോ​ൾ വ​ഴി​യും ഹാ​ജ​രാ​കാം. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ളു​ടെ പ​ക​ർ​പ്പ് ഓ​ഫി​സു​ക​ളി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല എ​ന്ന​തും പു​തി​യ മാ​റ്റ​ത്തി​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്.

അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ സാ​ങ്കേ​തി​ക സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് അ​ക്ഷ​യ, സി.​എ​സ്.​സി കേ​ന്ദ്ര​ങ്ങ​ളെ​യോ ആ​ർ​ടി ഓ​ഫി​സു​ക​ളെ​യോ നേ​രി​ട്ട് സ​മീ​പി​ക്കാ​വു​ന്ന​താ​ണ്. ആ​ധാ​ർ ഒ​ടി​പി പ​രി​ശോ​ധ​ന പ​രാ​ജ​യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്രം ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കാ​ൻ അ​പേ​ക്ഷ​ക​ൻ ഒ​രു ത​വ​ണ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ടി വ​രും.

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ക​ണ്ട​ക്ട​ർ ലൈ​സ​ൻ​സ് തു​ട​ങ്ങി​യ​വ​യു​ടെ ടെ​സ്റ്റു​ക​ൾ​ക്കു​ള്ള സ്ലോ​ട്ടു​ക​ൾ സാ​ര​ഥി പോ​ർ​ട്ട​ൽ വ​ഴി​യും ഫി​റ്റ്ന​സ് ടെ​സ്റ്റു​ക​ൾ​ക്കു​ള്ള സ്ലോ​ട്ടു​ക​ൾ വാ​ഹ​ൻ പോ​ർ​ട്ട​ൽ വ​ഴി​യു​മാ​ണ് ബു​ക്ക് ചെ​യ്യേ​ണ്ട​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഉ​ട​ൻ ത​ന്നെ സ്വ​യം​കൃ​ത വാ​ഹ​ന പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ നി​ല​വി​ൽ വ​രും. ഇ​തി​നോ​ട​കം കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​യി മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Motor Vehicles Department Services OTP Vehicles Online

Recent News

Corehub Up