Kerala
കൊച്ചി: എംഎസ്സി എൽസ -3 കപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ അടിഞ്ഞ കണ്ടെയ്നറുകളും രാസവസ്തുക്കളും പരിസ്ഥിതിക്ക് ഭീഷണിയുണ്ടാക്കുന്നുണ്ടോയെന്ന പരിശോധനയ്ക്ക് ഇന്ത്യൻ നേവിയുടെ സേവനം കിട്ടുമോയെന്ന് ആരാഞ്ഞ് ഹൈക്കോടതി.
ഇക്കാര്യം പ്രതിരോധ മന്ത്രാലയം അറിയിക്കണമെന്ന് ജസ്റ്റീസ് വി. രാജ വിജയരാഘവൻ, ജസ്റ്റീസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ആഴക്കടലിലെ രക്ഷാപ്രവർത്തനങ്ങൾക്കായി തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് നിരീക്ഷക് എന്ന കപ്പൽ സ്വന്തമായുള്ള നേവിക്ക് സങ്കീർണമായ കടൽ പര്യവേക്ഷണങ്ങൾക്കും രക്ഷാ പ്രവർത്തനങ്ങൾക്കും പ്രത്യേക വൈദഗ്ധ്യമുണ്ടെന്ന അമികസ് ക്യൂറി റിപ്പോർട്ട്കൂടി പരിഗണിച്ചാണ് ഉത്തരവ്.
കപ്പലപകടത്തിനിരയായ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനുൾപ്പെടെ ഫയൽ ചെയ്ത പൊതുതാൽപര്യ ഹർജികളിലാണ് ഉത്തരവ്. ഹർജി വീണ്ടും ഓഗസ്റ്റ് 11ന് പരിഗണിക്കാൻ മാറ്റി.
‘സ്വകാര്യ ഏജൻസിയുടെ പഠനം ആധികാരികമല്ല’
എംഎസ്സി എൽസ -3 മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിക്കു വേണ്ടി ബ്രാൻഡ് മറൈൻ കൺസൾട്ടന്റ്സ് എന്ന സ്വകാര്യ ഏജൻസി നടത്തിയ പഠനത്തിൽ പരിസ്ഥിതിക്ക് ദോഷകരമായതൊന്നും കടലിൽ പതിച്ചിട്ടില്ലെന്നു റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് ആധികാരികതയില്ലെന്നും റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിക്കാൻ ശാസ്ത്രീയ വൈദഗ്ധ്യമുള്ള കൺസൾട്ടന്റിനെയോ സ്വതന്ത്ര ഏജൻസിയെയോ ചുമതലപ്പെടുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യത്തിലും കേന്ദ്രം നിലപാട് അറിയിക്കണമെന്നും നിർദേശം നൽകി.
കപ്പലിലുണ്ടായിരുന്ന കാൽസ്യം കാർബൈഡ് ഉൾപ്പെടെ മാരക രാസവസ്തുക്കളടങ്ങുന്ന ഭൂരിപക്ഷം ചരക്കും കടലിനടിയിൽ തന്നെയാണെന്ന് നേരത്തേ കോടതി വിലയിരുത്തിയിരുന്നു.
Kerala
തിരുവനന്തപുരം : റവന്യു സേവനങ്ങൾ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിനു ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നു മന്ത്രി എ.പി.അനിൽകുമാർ.
കഴിഞ്ഞ സർക്കാർ തുടങ്ങിവച്ച റിബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തു ഡിജിറ്റൽ സർവേ ചെയ്യേണ്ട 1550 വില്ലേജുകളിൽ ഒന്നും രണ്ടും ഘട്ടങ്ങളിലായി 839 വില്ലേജുകളിൽ ഡിജിറ്റൽ സർവെ പ്രവർത്തനങ്ങൾക്കു തുടക്കമായിട്ടുണ്ട്.
നിലവിൽ പദ്ധതിയുടെ ഭാഗമായി ഇതുവരെ 72.73 ലക്ഷം ലാൻഡ് പാർസലുകളിലായി 10.42 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവേ പൂർത്തീകരിച്ചുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്നു രാത്രി 10 മുതൽ നാളെ രാവിലെ 1 മണി വരെ ടിഎസ്ബി ഓൺലൈൻ, ഇ-ട്രഷറി ഉൾപ്പെടെയുള്ള ട്രഷറി സേവനങ്ങൾ ലഭ്യമാകില്ല.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പൗരത്വ - ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) ഈ മാസം 22ന് പുറത്തിറക്കിയ പുതിയ നയ മെമ്മോറണ്ടം പ്രകാരം, അമേരിക്കയിൽ താത്കാലിക വീസയിൽ കഴിയുന്ന വിദേശികൾക്ക് രാജ്യത്തിനുള്ളിൽ നിന്നുള്ള "അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ്' വഴി ഗ്രീൻ കാർഡ് നേടുന്നത് ഇനി കൂടുതൽ കടുത്ത പരിശോധനയ്ക്കു വിധേയമാകും.
പുതിയ നയപ്രകാരം, ഗ്രീൻ കാർഡ് അപേക്ഷകർ സാധാരണയായി സ്വന്തം രാജ്യത്തിലെ യുഎസ് കോൺസുലേറ്റുകൾ മുഖേന "കോൺസുലർ പ്രോസസിംഗ്' വഴിയാണ് സ്ഥിരതാമസ വിസ നേടേണ്ടത് എന്ന് യുഎസ്സിഐഎസ് വീണ്ടും വ്യക്തമാക്കി.
അമേരിക്കയ്ക്കുള്ളിൽ നിന്ന് അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ് അനുവദിക്കുന്നത് "അസാധാരണ സാഹചര്യങ്ങളിൽ' മാത്രം നൽകേണ്ട ഒരു വിവേചനാധികാരപരമായ ഇളവാണെന്നും നയത്തിൽ വ്യക്തമാക്കുന്നു.
യുഎസ്സിഐഎസ് വക്താവ് സാക്ക് കാഹ്ലർ പ്രസ്താവിച്ചത്, സന്ദർശക വീസ, വിദ്യാർഥി വീസ, താത്കലിക ജോലി വീസ തുടങ്ങിയ നോൺ മെെഗ്രന്റ് വീസകളിൽ അമേരിക്കയിലെത്തുന്നവർ അവരുടെ സന്ദർശന കാലാവധി കഴിഞ്ഞാൽ മടങ്ങിപ്പോകേണ്ടതാണെന്നും താത്കാലിക വീസകൾ ഗ്രീൻ കാർഡ് നേടാനുള്ള ആദ്യപടിയായി ഉപയോഗിക്കരുതെന്നുമാണ്.
ഓരോ അപേക്ഷയും കേസുതോറും പ്രത്യേകം പരിശോധിച്ചായിരിക്കും തീരുമാനമെടുക്കുകയെന്നും അപേക്ഷകന്റെ സാഹചര്യങ്ങൾ, ഉദ്ദേശ്യം, കുടിയേറ്റ നിയമാനുസൃതത, അമേരിക്കയിൽ തുടരാനുള്ള കാരണങ്ങൾ തുടങ്ങിയ എല്ലാ ഘടകങ്ങളും യുഎസ്സിഐഎസ് പരിഗണിക്കുമെന്നും പുതിയ നയത്തിൽ വ്യക്തമാക്കുന്നു.
യുഎസ്സിഐഎസ് അനുസരിച്ച്, കൂടുതൽ കേസുകൾ കോൺസുലർ പ്രോസസ്സിംഗിലേക്ക് മാറ്റുന്നതിലൂടെ:
• വീസ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയിൽ തുടരുന്നവരുടെ എണ്ണം കുറയ്ക്കാൻ.
• സ്റ്റേറ്റ് ഡിപ്പാർട്മെന്റിലൂടെ വിദേശത്തുള്ള കോൺസുലേറ്റുകളിൽ കുടിയേറ്റ വിസ നടപടികൾ കാര്യക്ഷമമാക്കാൻ.
• യുഎസ്സിഐഎസിന്റെ പരിമിതമായ വിഭവങ്ങൾ നാച്വുലർസേഷൻ, മനുഷ്യക്കടത്ത് ഇരകൾ, കുറ്റകൃത്യബാധിതർ തുടങ്ങിയ മറ്റ് മുൻഗണനാ കേസുകൾക്കായി വിനിയോഗിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ് എന്ന നിയമപരമായ സംവിധാനം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും സന്ദർശക വീസയിലോ മറ്റു താത്കാലിക വീസകളിലോ അമേരിക്കയിൽ എത്തിയ ശേഷം ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവരുടെ അപേക്ഷകൾക്ക് ഇനി കൂടുതൽ കർശന പരിശോധനയും വിവേചനാധികാരപരമായ വിലയിരുത്തലും നേരിടേണ്ടി വരാനിടയുണ്ടെന്ന് നിയമ വിദഗ്ധർ വിലയിരുത്തുന്നു.
സന്ദർശക വീസ, വിദ്യാർഥി വീസ, മറ്റ് താത്കാലിക വീസകൾ എന്നിവയിൽ അമേരിക്കയിൽ കഴിയുന്നവരും പിന്നീട് സ്ഥിരതാമസത്തിനായി അപേക്ഷിക്കാൻ ആലോചിക്കുന്നവരും പുതിയ നയത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങൾ, അൺലോഫുൾ പ്രസൻസ്, കോൺസുലർ പ്രോസസിംഗ്, ഡിസ്ക്രീഷണറി റിലീഫ് തുടങ്ങിയ വിഷയങ്ങളിൽ പരിചയസമ്പന്നരായ ഇമിഗ്രേഷൻ അഭിഭാഷകരുടെ നിയമോപദേശം തേടേണ്ടതുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Business
ന്യൂഡൽഹി: വിമാന ഇന്ധന വിലയിലുണ്ടായ അനിയന്ത്രിതമായ വര്ധനയെത്തുടര്ന്ന് എയർ ഇന്ത്യ ജൂൺ-ജൂലൈ മാസങ്ങളിൽ വിമാന സര്വീസുകള് കുറയ്ക്കും. പ്രതിദിനം നൂറോളം സര്വീസുകള് കുറച്ചേക്കുമെന്നാണ് വിവരം. ആഭ്യന്തര, അന്തര്ദേശീയ റൂട്ടുകളില് ഇതു വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
► പത്തു ശതമാനം സർവീസ് കുറച്ചേക്കും
നിലവിൽ എയർ ഇന്ത്യ 1000-1100 സർവീസുകളാണ് ദിവസേന നടത്തുന്നത്. ഏകദേശം പത്തു ശതമാനം സർവീസുകൾ കുറയ്ക്കാനാണ് തീരുമാനം. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പുര് തുടങ്ങിയ ദീര്ഘദൂര റൂട്ടുകളിൽ (ലണ്ടന്, പാരീസ്, ന്യൂയോര്ക്ക്, ടൊറന്റോ, സാന് ഫ്രാന്സിസ്കോ, സിഡ്നി) കുറവ് വരുത്താനാണ് നിലവിൽ തീരുമാനം.
► വില കൂടിയത് 80 ശതമാനം
ഫെബ്രുവരിക്കുശേഷം ഇന്ധനവിലയിൽ 80 ശതമാനം വർധനയാണുണ്ടായത്. ആകെ ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായി ചെലവാക്കുന്നതിനാൽ പല റൂട്ടുകളും സാമ്പത്തികമായി ലാഭകരമല്ലെന്നാണ് എയർ ഇന്ത്യയുടെ വിലയിരുത്തല്. പശ്ചിമേഷ്യയിലെ സംഘര്ഷങ്ങള് മൂലം വ്യോമപാതകളില് നിയന്ത്രണം വന്നതും തിരിച്ചടിയാണ്. പുതിയ വ്യോമപാതകൾ തെരഞ്ഞെടുക്കാൻ നിർബന്ധിതരായതായും ഇത് ദൂരത്തിൽ വലിയ വ്യത്യാസം വരുത്തുന്നതായും കന്പനി ചൂണ്ടിക്കാട്ടി. ഇത് ഇന്ധനച്ചെലവ് വീണ്ടും വര്ധിപ്പിക്കുന്നു.
► ടിക്കറ്റ് നിരക്കും കൂടും
സര്വീസുകള് കുറയുന്നതോടെ വിമാന ടിക്കറ്റ് നിരക്കുകള് കുത്തനെ കൂടിയേക്കും. അന്താരാഷ്ട്ര യാത്രക്കാര്ക്ക് ഇതു വലിയ സാമ്പത്തികബാധ്യതയുണ്ടാക്കും. ഇന്ധനത്തിന്മേലുള്ള നികുതികളിൽ ഇളവ് വരുത്താൻ സർക്കാർ തയാറായില്ലെങ്കിൽ ടിക്കറ്റ് നിരക്ക് കൂട്ടേണ്ടിവരുമെന്നും ഇന്ത്യൻ എയർലൈൻസ് വിലയിരുത്തുന്നു.
സർക്കാർ പിന്തുണ നൽകിയില്ലെങ്കില് കൂടുതല് സര്വീസുകള് റദ്ദാക്കേണ്ടിവരുമെന്ന് ഇന്ഡിഗോ, സ്പൈസ് ജെറ്റ് എന്നിവയുള്പ്പെട്ട ഫെഡറേഷന് ഓഫ് ഇന്ത്യന് എയര്ലൈന്സ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
Kerala
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽനിന്ന് ഇന്നലെ 44 വിമാനങ്ങൾ സർവീസ് നടത്തി. 23 വിമാനങ്ങൾ മധ്യപൂർവ രാജ്യങ്ങളിൽനിന്ന് കൊച്ചിയിലെത്തി. 21 വിമാനങ്ങൾ ഇവിടെ നിന്ന് ആ രാജ്യങ്ങളിലേക്കും പുറപ്പെട്ടു.
കൊച്ചിയിലേക്ക് വന്ന വിമാന സർവീസുകൾ:- ജിദ്ദ-3, ദോഹ-1, ഷാർജ-2, ദുബായ്-3, അബുദാബി-9, റിയാദ്-1, മസ്കറ്റ്-2, ദമാം-2. ഇവിടെനിന്ന് പുറപ്പെട്ട വിമാനങ്ങൾ:- ജിദ്ദ -1, ദോഹ-1, ഷാർജ -2, ദുബായ്-4, അബുദാബി-8, റിയാദ് -1, മസ്കറ്റ് -2, ദമാം-2.
Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇന്നലെ ഗൾഫ് മേഖലയിലേക്കും തിരിച്ചുമായി 34 വിമാന സർവീസുകൾ നടത്തി.
18 വിമാനങ്ങൾ ഗൾഫിൽനിന്നു കൊച്ചിയിലേക്കെത്തിയപ്പോൾ 16 എണ്ണം ഇവിടെനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്തി.
അബുദാബിയിലേക്കായിരുന്നു കൂടുതൽ സർവീസുകൾ. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ കേരളത്തിൽ നിന്നുള്ള നിരവധി വിമാന സർവ്വീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്.
ഗൾഫ് മേഖലയിൽ നിന്ന് വിവിധയിടങ്ങളിലേക്കുള്ള സർവ്വീസുകൾ കൂട്ടത്തോടെ നിർത്തിവെച്ചിരിക്കുന്ന സാഹചര്യമാണ്
Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ ഗൾഫ് മേഖലയിലേക്കും തിരിച്ചുമായി 45 വിമാന സർവീസുകൾ നടത്തി.
23 വിമാനങ്ങൾ ഗൾഫ് മേഖലയിൽ നിന്നും കൊച്ചിയിലേക്ക് വന്നപ്പോൾ 22 എണ്ണം ഇവിടെ നിന്ന് പുറപ്പെട്ടു.
ഇറാൻ-ഇസ്രയേൽ സംഘർഷം ആരംഭിച്ച ശേഷം ഒരു ദിവസം ഏറ്റവും കൂടുതൽ ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്തത് ഇന്നലെയാണ്. അബുദാബിയിൽ നിന്ന് മാത്രം ഏഴു ഫ്ലൈറ്റുകൾ കൊച്ചിയിലേക്ക് വന്നു.
ദമാം - മൂന്ന് , ദുബായ് - മൂന്ന് , ദോഹ - രണ്ട്, ഷാർജ - രണ്ട് , ജിദ്ദ - രണ്ട് , മസ്ക്കറ്റ് -മൂന്ന്, റിയാദ് - ഒന്ന് എന്നിങ്ങനെയാണ് ഇവിടേക്കു വന്ന വിമാനങ്ങളുടെ എണ്ണം.
District News
കോട്ടയം: ലൂര്ദ് ഫൊറോനാ പള്ളിയിലെ വിശുദ്ധവാര തിരുക്കര്മങ്ങളുടെ ഭാഗമായി പെസഹാവ്യാഴം വൈകുന്നേരം 4.30നു കാല്കഴുകല് ശുശ്രൂഷ, വിശുദ്ധ കുര്ബാന. തുടര്ന്നു പൊതു ആരാധന. ദുഃഖവെള്ളി ദിനത്തില് രാവിലെ 8.30ന് ആരാധന, 10നു സ്ലീവാപ്പാത സംഗമം, വിവിധ കൂട്ടായ്മകളില്നിന്നു കുരിശിന്റെ വഴി എത്തിച്ചേരും. 11.30നു നേര്ച്ചക്കഞ്ഞി വിതരണം. ഉച്ചകഴിഞ്ഞു 2.30നു ദുഃഖവെള്ളിയുടെ തിരുക്കര്മങ്ങള്. പ്രസംഗം-ഫാ. ഫിലിപ്പോസ് തുണ്ടുവാലിച്ചിറ സിഎംഐ, തുടര്ന്നു നഗരികാണിക്കല്.
നാലിനു രാവിലെ ഏഴിനു കുമ്പസാരം, വൈകുന്നേരം 4.30നു വിശുദ്ധ കുര്ബാന പുത്തന്തീ, പുത്തന്വെള്ളം. അഞ്ചിനു പുലര്ച്ചെ 2.30ന് ഉയിര്പ്പ് തിരുക്കര്മങ്ങള്, വിശുദ്ധ കുര്ബാന, പ്രദക്ഷിണം. രാവിലെ ആറിനും എട്ടിനും വിശുദ്ധ കുര്ബാന. വിശുദ്ധവാരത്തോടനുബന്ധിച്ചു നടന്നുവരുന്ന വാര്ഷികധ്യാനം നാളെ സമാപിക്കും.
കോട്ടയം നല്ലിടയന് പള്ളിയിൽ
കോട്ടയം: കോട്ടയം നല്ലിടയന് പള്ളിയില് ഏപ്രില് രണ്ടിനു രാത്രി ആറിനു തിരുവത്താഴ ബലി, കാലുകഴുകല് ശുശ്രൂഷ, രാത്രി 12 വരെ പരസ്യാരാധന. മൂന്നിനു രാവിലെ ഏഴിനു കുരിശിന്റെ വഴി വിമലഗിരി കത്തീഡ്രലിലേക്ക്. ഉച്ചകഴിഞ്ഞു നാലിന് പീഡാനുഭവ തിരുക്കര്മങ്ങള്, കുരിശ് ആരാധന, നഗരികാണിക്കല്, പാസ്രൂപം ചുംബിക്കല്, രാത്രി 10നു കബറടക്കം.
നാലിനു രാത്രി 11ന് ഉയിര്പ്പ് തിരുക്കര്മങ്ങള്, പുത്തന്തീ, പുത്തന്വെള്ളം വെഞ്ചരിപ്പ്, ജ്ഞാനസ്നാന വ്രതനവീകരണം, പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. അഞ്ചിനു രാവിലെ 7.30നും 9.30നും വിശുദ്ധ കുര്ബാനയുണ്ടായിരിക്കും.
District News
കോട്ടാങ്ങല്: സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് പള്ളിയില് വിശുദ്ധവാര ശുശ്രൂഷകളുടെ ഭാഗമായി നാളെ വൈകുന്നേരം അഞ്ചു മുതല് ഏഴുവരെ വിശുദ്ധ കുമ്പസാരം.
പെസഹാ വ്യാഴാഴ്ച മൂന്നിന് കാല്കഴുകല് ശുശ്രൂഷയും തിരുക്കുര്ബാനയും വചന സന്ദേശവും. തുടര്ന്ന് ഒരു മണിക്കൂര് പൊതുആരാധന ഉണ്ടാകും. രാത്രി 7.30ന് ഇടവകയിലെ ഭവനങ്ങളില് കുടുംബനാഥന്മാരുടെ കാര്മികത്വത്തില് അപ്പം മുറിക്കല് ശുശ്രൂഷ.
ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന് ആലപ്രക്കാട് പള്ളിയില്നിന്ന് ഇടവക ദേവാലയത്തിലേക്ക് കുരിശിന്റെ വഴി ആരംഭിക്കും. തുടര്ന്ന് വിവിധ കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തില് ആരാധന. ഉച്ചയ്ക്ക് ഒന്നിന് കഞ്ഞിവിതരണം, രണ്ടു മുതല് പൊതുആരാധന, മൂന്നിന് പീഡാനുഭവ തിരുക്കര്മങ്ങള്, വചന സന്ദേശം.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തിരുക്കര്മങ്ങള് ആരംഭിക്കും. പുതുതിരി, വെള്ളം വെഞ്ചരിപ്പ്, കുര്ബാന, പ്രസംഗം എന്നിവ നടക്കും.
ഈസ്റ്റര് ദിനത്തില് പുലര്ച്ചെ 2.30ന് ഉയിര്പ്പ് തിരുക്കര്മങ്ങള് ആരംഭിക്കും. തുടര്ന്ന് പ്രദക്ഷിണം, കുര്ബാന, വചനസന്ദേശം എന്നിവ ഉണ്ടായിരിക്കും. തിരുക്കര്മങ്ങള്ക്ക് വികാരി ഫാ. തോമസ് നല്ലക്കുറ്റ് മുഖ്യകാര്മികനും ഫാ. ജോബി തെക്കേടത്ത് സഹകാര്മികനും ആയിരിക്കും.
അടൂര് സെന്റ് ജോണ് ദി ക്രോസ് ദേവാലയത്തില്
അടൂര്: സെന്റ് ജോണ് ദി ക്രോസ് ദേവാലയത്തില് വിശുദ്ധവാര തിരുക്കര്മങ്ങളുടെ ഭാഗമായി നാളെ വൈകുന്നരം അഞ്ചിന് കുമ്പസാരം. പെസഹവ്യാഴം രാത്രി ഏഴിന് തിരുക്കര്മങ്ങള് ആരംഭിക്കും. തുടര്ന്ന് കാല്കഴുകല് ശുശ്രൂഷ, അപ്പം മുറിക്കല്, വിശുദ്ധ കുര്ബാന, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന.
ദുഃഖവെള്ളി രാവിലെ 6.30ന് സംയുക്ത കുരിശിന്റെവഴി കരുവാറ്റ മാര് സ്ലീവാ പള്ളിയില്നിന്ന് ആരംഭിച്ച് അടൂര് തിരുഹൃദയ പള്ളിയില് സമാപിക്കും. സെന്റ് ജോണ് പള്ളിയില് ഒമ്പതു മുതല് രണ്ടുവരെ ദിവ്യകാരുണ്യ ആരാധന. രണ്ടിന് പൊതുആരാധന. മൂന്നിന് ദുഃഖവെള്ളി തിരുക്കര്മങ്ങള്. പീഡാനുഭവ വായന, കുരിശ് ആരാധന, കുരിശ് ചുംബനം, ദിവ്യകാരുണ്യ സ്വീകരണം.
ശനിയാഴ്ച രാത്രി പത്തിന് ഈസ്റ്റര് ജാഗരണം, ശുശ്രൂഷകള്. ഞായറാഴ്ച രാവിലെ ഹോളിക്രോസ് ചാപ്പലില് ഈസ്റ്റര് കുര്ബാന
Kerala
കൊച്ചി: പശ്ചിമേഷ്യയില് സംഘര്ഷം തുടരുന്ന പശ്ചാത്തലത്തില് കുവൈറ്റിലേക്കും ബഹ്റിനിലേയ്ക്കും വിമാന സര്വീസുകള് ഇല്ല. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില് നിന്നും ഗള്ഫ് രാജ്യങ്ങളിലേക്കുള്ള 23 വിമാന സര്വീസുകള് റദ്ദാക്കി. ഗള്ഫ് രാജ്യങ്ങളില് നിന്നും കൊച്ചിയിലേക്കുള്ള 11 സര്വീസുകളും റദ്ദാക്കിയിട്ടുണ്ട്.
ദോഹയിലേക്ക് നിലവില് ഒരു സര്വീസ് മാത്രം നടക്കുന്നുണ്ട്. ദുബായ്, അബുദാബി, മസ്കറ്റ്, ജിദ്ദ, ഷാര്ജ എന്നിവിടങ്ങളിലേക്കും സര്വീസ് നടക്കുന്നുണ്ട്. എന്നാല് ഈ രാജ്യങ്ങളിലേക്കുള്ള ചില സര്വീസുകള് റദ്ദാക്കിയിട്ടുണ്ട്. 22 സര്വീസുകളാണ് ഇന്ന് കൊച്ചിയില് നിന്നും നടക്കുന്നത്.
ഗള്ഫില് നിന്നുള്ള 21 വിമാനങ്ങള് കൊച്ചിയിലേക്ക് എത്തും. അതേസമയം, ജനങ്ങളുടെ സുരക്ഷ മുന് നിര്ത്തി ഈ വര്ഷത്തെ പെരുന്നാള് നമസ്കാരം യുഎഇയില് പള്ളികള്ക്കുള്ളിലായി മാത്രം പരിമിതപ്പെടുത്തി. പൊതുവായ ഈദ് ഗാഹുകളിലോ തുറസായ സ്ഥലങ്ങളിലോ ഇത്തവണ നമസ്കാരം ഉണ്ടായിരിക്കില്ല.
District News
കൂത്താട്ടുകുളം: കെഎസ്ആർടിസി സബ് ഡിപ്പോയ്ക്ക് അനുവദിച്ച പുതിയ മൂന്നു ബസ് സർവീസുകളുടെ ഫ്ളാഗ് ഓഫ് അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു. കൂത്താട്ടുകുളം-ശിവഗിരി, കൂത്താട്ടുകുളം-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ, കൂത്താട്ടുകുളം-വൈറ്റില ഹബ് ഓർഡിനറി സർവീസുകളാണ് ആരംഭിച്ചത്.
നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ അധ്യക്ഷത വഹിച്ചു. എടിഒ എ.ടി. ഷിബു, ഡിപ്പോ ഇൻ ചാർജ് കെ.ആർ. രോഹിണി, വെഹിക്കിൾ സൂപ്പർവൈസർ സജീവ് തുടങ്ങിയവർ പങ്കെടുത്തു.
International
ദുബായി: പ്രവാസികൾക്കായി കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. മാർച്ച് 10-ന് യുഎഇയിലേയ്ക്ക് 32 പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർലൈനുകൾ അറിയിച്ചു.
സൗദി അറേബ്യയുടെയും ഒമാന്റെയും വ്യോമപാതകൾ തുറന്നുതന്നെ കിടക്കുന്നതിനാൽ ഇവിടങ്ങളിലേയ്ക്കുള്ള നിശ്ചിത സർവീസുകൾ മുടക്കമില്ലാതെ തുടരും. ലഭ്യമായ സ്ലോട്ടുകൾക്കും പ്രാദേശിക അനുമതികൾക്കും വിധേയമായി 32 അധിക സർവീസുകളാണ് യുഎഇയ്ക്കും ഇന്ത്യൻ നഗരങ്ങൾക്കും ഇടയിൽ മാര്ച്ച് 10ന് ക്രമീകരിച്ചിരിക്കുന്നത്.
ദുബായിയിലേയ്ക്കും തിരിച്ചുമായി എയർ ഇന്ത്യയുടെ 10 നോൺ-ഷെഡ്യൂൾഡ് വിമാനങ്ങളാണ് സര്വീസ് നടത്തുക. എയർ ഇന്ത്യ മുംബൈയിൽ നിന്ന് മൂന്നും ഡൽഹിയിൽ നിന്ന് രണ്ടും റൗണ്ട് ട്രിപ്പുകൾ നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് ദുബായിയിലേയ്ക്ക് മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ഓരോ റൗണ്ട് ട്രിപ്പുകൾ വീതം നടത്തും.
എയർ ഇന്ത്യ എക്സ്പ്രസ് അബുദാബി, ഷാർജ (മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന്), റാസൽഖൈമ (ഡൽഹി, ബംഗളൂരു, കൊച്ചി, മുംബൈ) എന്നിവിടങ്ങളിലേയ്ക്ക് ആകെ 18 സർവീസുകൾ നടത്തും.
ജിദ്ദയിലേക്ക് ആകെ 14 സർവീസുകൾ ഉണ്ടാകും. ഡൽഹി. മുംബൈ, ഹൈദരാബാദ്, ബംഗളൂരു, മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ സർവീസ് നടത്തുക. എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റിലേയ്ക്ക് 14 സർവീസുകൾ നടത്തും. ഡൽഹി, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവയ്ക്കൊപ്പം കേരളത്തിലെ കൊച്ചി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ ഉണ്ടാകും
Kerala
കൊച്ചി: പശ്ചിമേഷ്യന് സംഘര്ഷത്തെ തുടര്ന്നു റദ്ദാക്കിയ വിമാന സര്വീസുകള് പുനരാംരഭിക്കുന്നു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില് നിന്നും കൂടുതല് വിമാന സര്വീസുകള് പുനരാരംഭിച്ചു. 14 സര്വീസുകളാണ് ഇന്ന് ഷെഡ്യൂള് ചെയ്തിരിക്കുന്നത്. കൊച്ചിയിലേക്ക് എട്ടു സര്വീസുകളും കൊച്ചിയില് നിന്നും ആറു സര്വീസുകളുമാണ് ഇന്ന് നടക്കുക.
മസ്കറ്റില് നിന്നുള്ള നാലു വിമാനങ്ങളും ഫുജൈറ, ജിദ്ദ എന്നിവിടങ്ങളില് നിന്നും ഓരോ സര്വീസുകളും ഷെഡ്യൂള് ചെയ്തിട്ടുണ്ട്. പുലര്ച്ചെ രണ്ടിനാണ് ഫുജൈറയില് നിന്നുള്ള ആദ്യ വിമാനം നെടുമ്പാശേരിയില് എത്തിയത്. 7.20ന് ആണ് മസ്കറ്റില് നിന്നുള്ള വിമാനം എത്തിയത്. രാവിലെ പത്തിനാണ് ജിദ്ദയില് നിന്നുള്ള വിമാനം എത്തിയത്.
ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് അഞ്ചിനും 6.50നും മസ്കറ്റില് നിന്നുള്ള സര്വീസുകളുണ്ട്. കൊച്ചിയില് നിന്നും രാവിലെ 8.10ന് ആണ് മസ്കറ്റിലേക്ക് ആദ്യ സര്വീസ് നടന്നത്. 8.55ന് ആയിരുന്നു അടുത്ത സര്വീസ്. 11.30ന് ജിദ്ദയിലേക്കുള്ള സര്വീസ് നടന്നു. ഉച്ചയ്ക്ക് രണ്ടിനും രാത്രി ഏഴിനും 11.25നും മസ്കറ്റിലേക്ക് സര്വീസുണ്ട്. 11.30ന് ദുബായിലേക്കും സര്വീസ് നടക്കും.
എന്നാല് കുവൈറ്റ്, ബഹ്റൈന് എന്നിവിടങ്ങളിലേക്ക് സര്വീസ് പുനരാരംഭിച്ചിട്ടില്ല. എയര് ഇന്ത്യ, ഇന്ഡിഗോ വിമാനങ്ങളുടെ സര്വീസ് ആരംഭിക്കാനുള്ള ക്രമീകരണങ്ങളും നടക്കുന്നുണ്ട്. സംഘര്ഷത്തെ തുടര്ന്ന് യാത്ര മുടങ്ങിയവര്ക്കാണ് മുന്ഗണന നല്കിയിരിക്കുന്നത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ സർവീസുകൾ റദ്ദാക്കിയ നടപടി തുടരുമെന്ന് ഇൻഡിഗോ. മാർച്ച് ഏഴുവരെയുള്ള ബുക്കിംഗുകളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസം 760 സർവീസുകളാണ് ഇന്ത്യൻ വിമാന കമ്പനികൾ റദ്ദാക്കിയത്.
ഡൽഹിയിൽ ഇന്ന് റദ്ദാക്കിയത് 87 വിമാന സർവീസുകൾ ആണ്. ഡൽഹിയിൽ നിന്ന് പുറപ്പെടാനിരുന്ന 37 സർവീസുകളും എത്തിച്ചേരാനുള്ള 50 സർവീസുകളും ആണ് റദ്ദാക്കിയത്. മൂന്നാം ദിനവും അന്താരാഷ്ട്ര സർവീസുകൾ പ്രതിസന്ധി നേരിടുന്നു എന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
അതേസമയം അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ ഇറാനിൽ 555 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ഇറാനിലെ സംഘര്ഷത്തിനു പിന്നാലെ ഗള്ഫ് മേഖലയിലേക്കുള്ള വ്യോമഗതാഗതം പൂര്ണമായും നിലച്ചതോടെ തിരുവനന്തപുരം വിമാനത്താവളത്തില്നിന്ന് ഇന്നലെ റദ്ദാക്കിയത് 33 സര്വീസുകള്. ഇതില് 17 വിമാനങ്ങള് തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ടവയും 16 സര്വീസുകള് തിരുവനന്തപുരത്തേക്ക് എത്തേണ്ടവയുമായിരുന്നു.
ഖത്തര് എയര്വേഴ്സ്, കുവൈറ്റ് എയര്വേഴ്സ്, ഇത്തിഹാദ്, എയര് ഇന്ത്യ, എയര് അറേബ്യ, ഗള്ഫ് എയര്, ഇന്ഡിഗോ തുടങ്ങിയ കമ്പനികളുടെ വിമാനസര്വീസുകളാണ് ഇന്നലെയും പൂര്ണമായും റദ്ദാക്കിയത്. ഇതില്തന്നെ എയര് ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് കൂടുതലായും ഉള്പ്പെടുന്നത്. എയര് ഇന്ത്യ എക്സ്പ്രസിന്റെ ദോഹ, ദുബായ്, ഷാര്ജ, അബുദാബി എന്നിവിടങ്ങളില്നിന്നു തിരുവനന്തപുരത്തേക്കുള്ള എട്ടു സര്വീസുകള് റദ്ദാക്കി. കൂടാതെ, തിരുവനന്തപുരത്തുനിന്നു ഷാര്ജ, അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്വീസും റദ്ദാക്കിയവയില് ഉള്പ്പെടുന്നു.
ഗള്ഫ് എയറിന്റെ തിരുവനന്തപുരം-ബഹ്റിന് സര്വീസും എയര് അറേബ്യയുടെ തിരുവനന്തപുരം-ഷാര്ജ, തിരുവനന്തപുരം-അബുദാബി സര്വീസും റദ്ദാക്കി. ഇത്തിഹാദിന്റെ അബുദാബി സര്വീസും ഖത്തര് എയര്വേഴ്സിന്റെ ദോഹയിലേക്കുള്ള സര്വീസും കുവൈറ്റ് എയര്വേഴ്സിന്റെ കുവൈറ്റിലേക്കുള്ള സര്വീസും റദ്ദാക്കപ്പെട്ട പട്ടികയില് ഉള്പ്പെടുന്നു.അമേരിക്കയും ഇസ്രയേലും ഇറാനുമേല് ആക്രമണം ആരംഭിച്ച ഫെബ്രുവരി 28ന് എയര് ഇന്ത്യ നാലു സര്വീസുകള് അടിയന്തരമായി റദ്ദാക്കിയിരുന്നു.
ദോഹ, ദുബായ്, ദമാം, ഷാര്ജ സര്വീസുകളാണ് 28ന് റദ്ദാക്കിയത്. എയര് അറേബ്യയുടെ ഷാര്ജ വിമാനവും എയര് അറേബ്യ അബുദാബിയുടെ അബുദാബി സര്വീസും റദ്ദാക്കപ്പെട്ടു. എത്തിഹാദ് അബുദാബി സര്വിസ് റദ്ദാക്കി. ഇത്തരത്തില് തിരുവനന്തപുരം വിമാനത്താവളത്തില്നിന്നു പുറപ്പെടേണ്ടതും വിമാനത്താവളത്തിലേക്ക് വരേണ്ടതുമായ 10 വര്സീസുകളാണ് 28ന് റദ്ദാക്കിയത്. നിലവിലെ സാഹചര്യത്തില് ഇന്നും വ്യാപകമായി വിമാനങ്ങള് റദ്ദാക്കാനുള്ള സാധ്യത വിമാനത്താവള അധികൃതര് ചൂണ്ടിക്കാട്ടുന്നു
Sports
ധകുഅഖാന (ആസാം): സന്തോഷ സീസണിന്റെ ഗ്രാന്ഡ് ഫിനാലെ ഇന്ന്. 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനലില് കേരളം സര്വീസസിനെ നേരിടും. ഉച്ചയ്ക്ക് ഒരു മണിക്കാണ് കിക്കോഫ്. ഫിഫ പ്ലസ് ആപ്പിലൂടെ മത്സരം തത്സമയം കാണാം.
സെമിയില് പഞ്ചാബിനെ മറുപടിയില്ലാത്ത നാലു ഗോളിനു കീഴടക്കിയായിരുന്നു കേരളത്തിന്റെ ഫൈനല് പ്രവേശം. സര്വീസസ് 2-0ന് റെയില്വേസിനെയാണ് സെമിയില് തോല്പ്പിച്ചത്.
കൊച്ചി കണക്കു ബാക്കി
2012-13 സീസണ് ഫൈനലില് കൊച്ചി ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില്വച്ച് പെനാല്റ്റി ഷൂട്ടൗട്ടില് സര്വീസസിനോട് പരാജയപ്പെട്ടതിന്റെ കണക്ക് തീര്ക്കാനുള്ള അവസരമാണ് കേരളത്തിന്റെ പുതുതലമുറയ്ക്കുള്ളത്.
അന്ന് നിശ്ചിത സമയത്തും അധിക സമയത്തും ഗോള്രഹിത സമനിലയായിരുന്ന മത്സരത്തിന്റെ വിധി നിര്ണയിച്ചത് പെനാല്റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു. ഷൂട്ടൗട്ടില് 4-3ന്റെ ജയത്തോടെ സര്വീസസ് കപ്പുയര്ത്തി. ഗാലറിയില് തിങ്ങിനിറഞ്ഞ 35,000 കാണികളുടെ ഹൃദയം പിളര്ന്ന നിമിഷം.
എട്ടാം സന്തോഷ് ട്രോഫി കിരീടത്തിനായാണ് കേരളവും സര്വീസസും കളത്തില് ഇറങ്ങുന്നത്. ഇരു ടീമും ഇതുവരെയായി ഏഴ് തവണ സന്തോഷ് ട്രോഫിയില് മുത്തംവച്ചിട്ടുണ്ട്. 2023-24 സീസണില് ആയിരുന്നു സര്വീസസ് അവസാനം ചാമ്പ്യന്മാരായത്. കേരളമാകട്ടെ മഞ്ചേരിയില്നടന്ന 2021-22 സീസണിലും. എന്നാല്, 2024-25 സീസണ് ഫൈനലിസ്റ്റുകളാണ് കേരളം. കഴിഞ്ഞ വര്ഷം ഫൈനലില് നഷ്ടപ്പെട്ട കപ്പ് സ്വന്തമാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം.
സര്വീസസും കേരളവും തമ്മില് സന്തോഷ് ട്രോഫി ഫൈനലില് ഏറ്റുമുട്ടുന്നത് ഇതു രണ്ടാം തവണ. 2012-13 സീസണിലായിരുന്നു ഇരു ടീമും തമ്മില് ഇതിനു മുമ്പ് ഫൈനല് അരങ്ങേറിയത്. അന്ന് കൊച്ചിയില് നടന്ന കലാശപ്പോരാട്ടത്തില്, പെനാല്റ്റി ഷൂട്ടൗട്ടിലൂടെ സര്വീസസ് 4-3ന്റെ ജയം സ്വന്തമാക്കി.
2025-26 സീസണ് സന്തോഷ് ട്രോഫിയില് കേരളത്തെ കീഴടക്കിയ ഏക ടീമാണ് സര്വീസസ്. ഫൈനല് റൗണ്ട് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില് 1-0ന് ആയിരുന്നു കേരളത്തിന്റെ തോല്വി. ഈ സന്തോഷ് ട്രോഫിയില് കേരളത്തിനെ ഗോളടിക്കാന് അനുവദിക്കാതിരുന്ന ഏക ടീമും സര്വീസസാണ്.
Sports
ദിസ്പുർ: സന്തോഷ് ട്രോഫി ഫുട്ബോളിൽ സർവീസസിനെതിരെ കേരളം പൊരുതിത്തോറ്റു. ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽവി വഴങ്ങിയത്. ടൂർണമെന്റിൽ കേരളം ഏറ്റുവാങ്ങുന്ന ആദ്യ തോൽവിയാണിത്.
ഇതോടെ സർവീസസ് ക്വാർട്ടർ ഉറപ്പിച്ചു. 18-ാം മിനിറ്റിൽ അഭിഷേക് പവാറാണ് സർവീസസിനായി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ മധ്യനിര താരം മുഹമ്മദ് അഷർ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് കേരളത്തിന് തിരിച്ചടിയായി.
പത്തുപേരായി ചുരുങ്ങിയെങ്കിലും അവസാന നിമിഷം വരെ പൊരുതിയ കേരളത്തിന് സമനില ഗോൾ കണ്ടെത്താനായില്ല. നേരത്തെ തന്നെ കേരളം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നു. മൂന്നിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ അസമാണ് കേരളത്തിന്റെ എതിരാളികൾ.
Sports
സിലാപത്തര് (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല് റൗണ്ട് ഗ്രൂപ്പ് ഘട്ടത്തില് ഇന്നലെ നടക്കേണ്ടിയിരുന്ന കേരളത്തിന്റെ മത്സരം ഇന്നത്തേക്കു മാറ്റിവച്ചു. സര്വീസസ് ആണ് കേരളത്തിന്റെ എതിരാളികള്. ഫൈനല് റൗണ്ട് ഗ്രൂപ്പ് ഘട്ടം ഇന്നലെ സമാപിക്കേണ്ടതായിരുന്നു.
കേരള ടീം ഹോട്ടലില്നിന്ന് മൈതാനത്തേക്ക് എത്താനായുള്ള അവസാനവട്ട തയാറെടുപ്പിനിടെയാണ് മത്സരം മാറ്റിവച്ചതായുള്ള അറിയിപ്പ് എത്തിയത്. മസിംഗ് ഗോത്രത്തിന്റെ ഗ്രാമത്തില് യുവജനോത്സവം നടക്കുന്ന പശ്ചാത്തലത്തില് ഗുതാഗതക്കുരുക്ക് ഉണ്ടായതാണ് മത്സരം മാറ്റിവയ്ക്കാനുള്ള കാരണം.
നാലു മത്സരങ്ങളില്നിന്ന് 10 പോയിന്റുള്ള കേരളം ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി ക്വാര്ട്ടര് ബെര്ത്ത് ഉറപ്പിച്ചതാണ്. ക്വാര്ട്ടറില് ഗ്രൂപ്പ് എയിലെ നാലാം സ്ഥാനക്കാരായ ആസാം ആണ് കേരളത്തിന്റെ എതിരാളികള്.
റെയില്വേസ്, പഞ്ചാബ് ക്വാര്ട്ടറില്
ഗ്രൂപ്പ് ബിയില് ഇന്നലെ നടന്ന മറ്റു മത്സരങ്ങളില് റെയില്വേസ് 2-2ന് മേഘാലയയുമായി സമനിലയില് പിരിഞ്ഞപ്പോള് പഞ്ചാബ് 5-2ന് ഒഡീഷയെ തകര്ത്തു. അഞ്ച് മത്സരങ്ങള് പൂര്ത്തിയാക്കി ഏഴ് പോയിന്റുമായി റെയില്വേസും പഞ്ചാബും ക്വാര്ട്ടറില് പ്രവേശിച്ചു.
പോയിന്റ് തുല്യമാണെങ്കിലും ഗോള് ശരാശരിയില് മുന്തൂക്കമുള്ള റെയില്വേസ് രണ്ടാമതാണ്. ഗ്രൂപ്പില്നിന്ന് ക്വാര്ട്ടറില് പ്രവേശിക്കുന്ന നാലാമത് ടീമിനെ കേരളം x സര്വീസസ് മത്സരത്തിനു ശേഷമേ വ്യക്തമാകൂ.
കേരളത്തെ ചുരുങ്ങിയത് 1-0നു പരാജയപ്പെടുത്തിയാല് സര്വീസസിന് ആറ് പോയിന്റുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. അഞ്ച് മത്സരവും പൂര്ത്തിയാക്കിയ മേഘാലയ ആറ് പോയിന്റുമായി നിലവില് നാലാമതാണ്. മൂന്നു പോയിന്റുള്ള സര്വീസസ് അഞ്ചാമതും.
Kerala
കൊല്ലം: കൊല്ലം - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന (06169/06170) മെമു സ്പെഷൽ ട്രെയിനുകൾ ഫെബ്രുവരി 27 വരെ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. നേരത്തേ ഈ ട്രെയിനുകൾ ജനുവരി 30 വരെ സർവീസ് നടത്താനാണ് തീരുമാനിച്ചിരുന്നത്.
തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ മെമു ട്രെയിനുകൾ ഓടുന്നത്. ഈ ട്രെയിനുകൾ ആഴ്ചയിൽ എല്ലാ ദിവസവും ഓടിച്ച് സ്ഥിരം സർവീസാക്കണമെന്ന യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും ആവശ്യം റെയിൽവേ ഇരുവരെ പരിഗണിച്ചിട്ടില്ല.
ഇതുകൂടാതെ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) -മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന അന്ത്യോദയ സ്പെഷൽ ട്രെയിനും ( 06163/06164) ഫെബ്രുവരി 24 വര ദീർഘിപ്പിച്ചിട്ടുണ്ട്. പാലക്കാട്-കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന പ്രതിദിന അൺ റിസർവ്ഡ് സ്പെഷൽ ട്രെയിനും 28 വരെ സർവീസ് നീട്ടിയിട്ടുണ്ട്.
Kerala
പരവൂർ: ക്രിസ്മസ്-പുതുവത്സര സീസൺ പ്രമാണിച്ച് അനുവദിച്ച ചില സ്പെഷൽ ട്രെയിനുകളുടെ സർവസ് ദീർഘിപ്പിച്ച് റെയിൽവേ.
ഹുബ്ബള്ളി – കൊല്ലം – ഹുബ്ബള്ളി സ്പെഷൽ ട്രെയിൻ 26 വരെയും എസ്എംവിടി ബംഗളൂരു – തിരുവനന്തപുരം നോർത്ത്-ബംഗളൂരു 27 വരെയും നീട്ടി. എസ്എംവിടി ബംഗളൂരു–തിരുവനന്തപുരം നോർത്ത് –ബംഗളൂരു 30 വരെയും എസ്എംവിടി ബംഗളൂരു–തിരുവനന്തപുരം നോർത്ത് –ബംഗളൂരു ഫെബ്രുവരി രണ്ടുവരെയും സർവീസ് നടത്തും.
ഡിസംബർ 31 വരെ ഇവ സർവീസ് നടത്തുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
International
വാഷിംഗ്ടൺ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അമേരിക്കയിൽ വ്യോമഗതാഗതം പ്രതിസന്ധിയിലായി. വെള്ളിയാഴ്ച വൈകുന്നേരം നാല് വരെ 1500ലധികം വിമാന സർവീസുകളാണ് വിവിധ വിമാനക്കമ്പനികൾ രാജ്യത്തെമ്പാടും റദ്ദാക്കിയത്.
രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലും മധ്യ-പടിഞ്ഞാറൻ മേഖലകളിലും ശൈത്യകാല കൊടുങ്കാറ്റും ശക്തമായ മഞ്ഞുവീഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം വരെ 1581 വിമാനങ്ങളാണ് റദ്ദാക്കിയത്. 6883 വിമാനങ്ങളാണ് വൈകിയത്.
ന്യൂയോർക്, ചിക്കാഗോ വിമാനത്താവളങ്ങളാണ് പ്രതിസന്ധി നിലനിൽക്കുന്ന വിമാനത്താവളങ്ങളിൽ മുന്നിൽ. റദ്ദാക്കിയ 785 വിമാനങ്ങളും ന്യൂയോർക്ക് വിമാനത്താവളത്തിലേക്ക് പോയതും ഇവിടെ നിന്ന് പുറപ്പെട്ടതുമാണ്.
ക്രിസ്മസ് യാത്രക്കാരുടെ തിരക്കേറിയ സമയത്താണ് വിമാനങ്ങൾ റദ്ദാക്കിയത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിലായി. ന്യൂയോർക്ക് നഗരത്തിലടക്കം വലിയ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നുണ്ട്. മഞ്ഞുവീഴ്ച റോഡ് ഗതാഗതത്തെയും സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
National
ന്യൂഡൽഹി: സുരക്ഷാ ചട്ടം നടപ്പാക്കിയതിനു പിന്നാലെ ഇൻഡിഗോ എയർലൈൻസിന്റെ വിമാന സർവീസുകൾ പലതും റദ്ദാക്കേണ്ടിവന്നതിനാൽ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ നിർദേശം.
ഇൻഡിഗോയുടെ 10 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. സുരക്ഷാ ചട്ടം നടപ്പാക്കിയതിനു പിന്നാലെയുണ്ടായ പൈലറ്റ് ക്ഷാമത്തിലാണ് ഇൻഡിഗോയ്ക്ക് വൻ തോതിൽ സർവീസുകൾ റദ്ദാക്കേണ്ടിവന്നത്.
ദിവസവും 2200ഓളം സർവീസുകളാണ് ഇൻഡിഗോയ്ക്കുള്ളത്. 10 ശതമാനം വെട്ടിക്കുറയ്ക്കുന്നതോടെ ദിവസവും 200ലേറെ സർവീസുകൾ ഇൻഡിഗോയ്ക്ക് കുറവു വരും. സർവീസുകൾ കുറയ്ക്കുമെങ്കിലും നേരത്തെയുള്ള എല്ലാ കേന്ദ്രങ്ങളിലേക്കും വിമാനമുണ്ടാകും.
ഇൻഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സിഇഒ പീറ്റർ എൽബേഴ്സ് നേരിട്ടെത്തി വിശദീകരണം നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു. ഡിസംബർ ആറു വരെ മുടങ്ങിയ എല്ലാ സർവീസുകൾക്കും യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ടായി നൽകിയെന്നു അദ്ദേഹം അറിയിച്ചു. ബാക്കി റീഫണ്ടും അവശേഷിക്കുന്ന ബാഗേജുകളും സമയബന്ധിതമായി തിരിച്ചു നൽകാൻ മന്ത്രി നിർദേശം നൽകി.
National
ന്യൂഡൽഹി: ഇൻഡിഗോയുടെ പത്ത് ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം. മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ഇൻഡിഗോയ്ക്ക് നിർദേശം നൽകിയെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു.
ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സൺ മന്ത്രിയുടെ മുന്നിൽ കൈകൂപ്പുന്ന ചിത്രം അടക്കം കേന്ദ്രമന്ത്രി പങ്കുവച്ചു. സിഇഒയെ ഇന്നും മന്ത്രി വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.
അമിത നിരക്ക് വർദ്ധന തടയണം എന്നതടക്കമുള്ള നിർദേശങ്ങളില് ഒരിളവും ഇൻഡിഗോയ്ക്ക് നൽകില്ലെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനെ മുൾമുനയിൽ നിറുത്തി പൈലറ്റുമാരുടെ വിശ്രമ സമയത്തിനുള്ള ചട്ടങ്ങളിൽ അടക്കം ഇളവ് വാങ്ങിയെടുത്ത ഇൻഡിഗോയ്ക്കെതിരെ കർശന നടപടിയാണ് വ്യോമയാനമന്ത്രാലയം എടുക്കുന്നത്.
ഇന്ത്യയ്ക്കകത്തെ അറുപത് ശതമാനം റൂട്ടുകളിൽ ഇൻഡിഗോ മാത്രം സർവ്വീസ് നടത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇത് മറികടക്കാനാണ് പത്തു ശതമാനം സർവീസുകൾ മറ്റു വിമാനങ്ങൾക്ക് കൈമാറാനുള്ള സർക്കാർ നീക്കം.
മര്യാദയ്ക്ക് സർവീസ് നടത്തികൊണ്ടു പോകാൻ ഇൻഡിഗോയ്ക്ക് കഴിയുന്നില്ലെന്ന് വ്യോമയാനമന്ത്രാലയം നല്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. നവംബറിൽ സർക്കാർ അംഗീകരിച്ച സർവീസുകൾ മുഴുവൻ നടത്താൻ ഇൻഡിഗോയ്ക്കായില്ലെന്നും ഉത്തരവ് പറയുന്നു. യാത്രക്കാരെ പ്രതിസന്ധിയിലാക്കാൻ ആരെയും അനുവദിക്കില്ലെന്ന് രാം മോഹൻ നായിഡു വ്യക്തമാക്കി.
Kerala
കൊച്ചി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത. തിങ്കളാഴ്ച ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവച്ചിരുന്നു.
രാത്രി 11.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനവും സർവീസ് ഇന്നത്തേക്ക് പുനക്രമീകരിച്ചു. ജിദ്ദയിലേക്കുള്ള സർവീസ് റദ്ദാക്കിയത് നിരവധി ഉംറ തീർഥാടകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അഗ്നിപർവത ചാരവും പുകയും വിമാനങ്ങൾക്ക് യന്ത്ര തകരാർ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രശ്നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു.
ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായി എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാർ മേഖലയിലുള്ള ഈ അഗ്നിപർവത സ്ഫോടനം കാരണം സമീപത്തെ അഫ്ദെറ ഗ്രാമം മുഴുവൻ ചാരത്തിൽ മൂടിയിരുന്നു. സ്ഫോടനം എർത അലെ, അഫ്ദെറ ടൗൺ എന്നിവിടങ്ങളിൽ ചെറിയ ഭൂചലനങ്ങൾക്ക് കാരണമായി.
സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിന്റെ കട്ടിയുള്ള ഭാഗങ്ങൾ ഇപ്പോൾ ഡൽഹി, ഹരിയാണ, സമീപപ്രദേശങ്ങളായ ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണ്.
National
ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യ സൈനികാഭ്യാസം നടത്തുന്നതിനാൽ പാക്കിസ്ഥാൻ വ്യോമാതിര്ത്തിയടച്ചു. സര്ക്രീക്ക് മുതല് ഥാര് മരുഭൂമിവരെ 30 മുതൽ നവംബർ പത്തുവരെയാണ് മൂന്ന് സേനകളും ഭാഗമാകുന്ന സൈനിക അഭ്യാസമായ തൃശൂല് നടക്കുക.
കര, നാവിക, വ്യോമ സേനകൾ ഉൾപ്പെടുന്ന അഭ്യാസം സേനകളുടെ സംയുക്ത പ്രവർത്തന ശേഷി, സ്വയം പര്യാപ്തത, നൂതനാശയങ്ങൾ എന്നിവ പ്രകടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
സൈനികാഭ്യാസം നടക്കുന്ന ദിവസങ്ങളിൽ ഈ മേഖലയിലെ വ്യോമപാത ഒഴിവാക്കാന് പ്രതിരോധ മന്ത്രാലയം വ്യോമയാന അഥോറിറ്റിക്ക് നിര്ദേശം നല്കി. ഇന്ത്യയുടെ നീക്കത്തിന് പിന്നാലെ പാക്കിസ്ഥാൻ അതിര്ത്തി പ്രദേശങ്ങളിലെ സേനാവിഭാഗങ്ങള്ക്ക് ജാഗ്രതാ നിര്ദേശം നല്കി.
ഗുജറാത്തിലെ റാന് ഓഫ് കച്ചിനും കറാച്ചിക്കും ഇടയിലുള്ള തര്ക്ക പ്രദേശമാണ് സര് ക്രീക്ക്. ഇവിടെ പാക്കിസ്ഥാൻ സേന വിന്യാസം നടത്തുകയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തിരുന്നു.
Kerala
കണ്ണൂര്: വിന്റര് ഷെഡ്യൂളിന്റെ ഭാഗമായി സര്വീസുകള് വെട്ടിക്കുറച്ച് എയര് ഇന്ത്യ എക്സ്പ്രസ്. കുവൈത്തിൽ നിന്നും മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പ്രധാനമായും വെട്ടിക്കുറച്ചത്.
ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് സർവീസുകൾ കുറച്ചിരിക്കുന്നത്. കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള മുഴുവൻ സർവിസുകളും റദ്ദാക്കിയിട്ടുണ്ട്. ഇത് മലബാര് മേഖലയില് നിന്നുള്ള യാത്രക്കാരെ പ്രതിസന്ധിയിലാക്കും.
സമ്മർ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസിന് കുവൈത്ത്, അബുദാബി, ദുബായ്, ഷാർജ, ജിദ്ദ, ബഹ്റൈൻ, ദമാം, റാസൽഖൈമ, മസ്കത്ത് റൂട്ടുകളിൽ ആഴ്ചയിൽ 96 സർവീസുകളാണ് ഉണ്ടായിരുന്നത്.
വിന്റർ ഷെഡ്യൂളിൽ ഇത് 54 ആയി കുറയും. കണ്ണൂരിൽ നിന്ന് ഇനി കുവൈത്ത്, ബഹ്റൈൻ, ജിദ്ദ, ദമാം റൂട്ടികളിലേക്ക് നേരിട്ടുള്ള സര്വീസുകൾ ഉണ്ടാകില്ല.