x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'കേ​ര​ളം' പേ​രു​മാ​റ്റം: ഓ​ഫീ​സ് ബോ​ർ​ഡു​ക​ളും ലെ​റ്റ​ർ​പാ​ഡു​ക​ളും മാ​റ്റി​സ്ഥാ​പി​ച്ച് പാ​ഴ്‌​ചെ​ല​വ് പാ​ടി​ല്ലെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി

ഓൺലൈൻ ഡെസ്ക്
Published: August 30, 2026 06:37 PM IST | Updated: August 30, 2026 06:37 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് 'കേ​ര​ളം' എ​ന്ന് മാ​റ്റി​യ​തി​ന് പി​ന്നാ​ലെ ഓ​ഫീ​സ് ബോ​ർ​ഡു​ക​ളും ലെ​റ്റ​ർ പാ​ഡു​ക​ളും പു​തി​യ​താ​യി മാ​റ്റി​സ്ഥാ​പി​ച്ച് പ​ണം പാ​ഴാ​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ൻ​ഹ സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി. നി​ല​വി​ലു​ള്ള സ്റ്റോ​ക്കു​ക​ൾ തീ​രു​ന്ന​ത് വ​രെ മ​ഷി ഉ​പ​യോ​ഗി​ച്ച് തി​രു​ത്തി ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

'കേ​ര​ള' എ​ന്ന് അ​ച്ച​ടി​ച്ച ലെ​റ്റ​ർ​ഹെ​ഡു​ക​ൾ, ഫ​യ​ലു​ക​ൾ, ഫോ​മു​ക​ൾ, ര​ജി​സ്റ്റ​റു​ക​ൾ എ​ന്നി​വ ഉ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. ഇ​വ തീ​രു​ന്ന​ത് വ​രെ ഉ​പ​യോ​ഗി​ക്കാം. ഇം​ഗ്ലീ​ഷി​ൽ 'എം' ​എ​ന്നും മ​ല​യാ​ള​ത്തി​ൽ 'ം' എ​ന്നും മ​ഷി​കൊ​ണ്ട് ചേ​ർ​ത്താ​ൽ മ​തി​യാ​കും. ഓ​ഫീ​സ് നെ​യിം ബോ​ർ​ഡു​ക​ളോ സൂ​ച​നാ ബോ​ർ​ഡു​ക​ളോ പേ​രു​മാ​റ്റ​ത്തി​ന് വേ​ണ്ടി മാ​ത്രം മാ​റ്റേ​ണ്ട​തി​ല്ല.

സാ​ങ്കേ​തി​ക​മാ​യി സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ അ​ക്ഷ​രം കൂ​ട്ടി​ച്ചേ​ർ​ക്കാം. റ​ബ്ബ​ർ സ്റ്റാ​മ്പു​ക​ളും മു​ദ്ര​ക​ളും മാ​റ്റേ​ണ്ട സാ​ഹ​ച​ര്യം വ​രു​ന്ന​ത് വ​രെ തു​ട​ർ​ന്നും ഉ​പ​യോ​ഗി​ക്കാം. സ​ർ​ക്കാ​ർ വെ​ബ്‌​സൈ​റ്റു​ക​ളി​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ല്ലാ​ത്ത വി​ധം പേ​രു​മാ​റ്റം വ​രു​ത്താ​നും സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Tags : ChiefSecretary Keralam NameChange Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up