x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​നാ​ത്വ​ത്തി​ലെ ഏ​ക​ത്വം ഭാ​ര​ത​ത്തി​ന്‍റെ​യും അ​മേ​രി​ക്ക​യു​ടെ​യും ഡി​എ​ൻ​എ​യി​ൽ ഉ​ള്ള​തെ​ന്ന് മോ​ഹ​ൻ ഭാ​ഗ​വ​ത്

ഓൺലൈൻ ഡെസ്ക്
Published: August 30, 2026 06:02 PM IST | Updated: August 30, 2026 06:02 PM IST

ആർഎസ്എസ് സർസംഘ്ചാലക് മോഹൻ ഭാഗവത്

ന്യൂ​യോ​ർ​ക്ക്: നാ​നാ​ത്വ​ത്തി​ലെ ഏ​ക​ത്വ​മാ​ണ് ഭാ​ര​ത​ത്തി​ന്‍റെ​യും അ​മേ​രി​ക്ക​യു​ടെ​യും ഡി​എ​ൻ​എ​യി​ൽ ഉ​ള്ള​തെ​ന്ന് ആ​ർ​എ​സ്എ​സ് സ​ർ​സം​ഘ​ചാ​ല​ക് മോ​ഹ​ൻ ഭാ​ഗ​വ​ത്. ന്യൂ​യോ​ർ​ക്കി​ലെ മാ​ഡി​സ​ൺ സ്ക്വ​യ​ർ ഗാ​ർ​ഡ​നി​ൽ 'അ​മേ​രി​ക്ക​ൻ ഹി​ന്ദു​സ് ഫോ​ർ എ​ൻ​ഗേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് ഡ​യ​ലോ​ഗ്' സം​ഘ​ടി​പ്പി​ച്ച 'യൂ​ണി​വേ​ഴ്സ​ൽ വ​ൺ​നെ​സ് സെ​ലി​ബ്രേ​ഷ​ൻ' പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​മേ​രി​ക്ക​യി​ൽ 'ബ​ഹു​സ്വ​ര​ത' എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് പോ​ലെ ഭാ​ര​ത​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന​ത് 'നാ​നാ​ത്വ​ത്തി​ലെ ഏ​ക​ത്വം' എ​ന്ന ത​ത്വ​മാ​ണ്. ഈ ​വൈ​വി​ധ്യ​വും ഏ​ക​ത്വ​വും ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സ്വ​ഭാ​വ​ത്തി​ൽ ല​യി​ച്ചു​ചേ​ർ​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ഷ്ട്ര​ങ്ങ​ൾ എ​ന്ന​ത് കേ​വ​ലം ഭൂ​പ​ട​ത്തി​ലെ അ​തി​രു​ക​ൾ മാ​ത്ര​മ​ല്ലെ​ന്ന് സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ വാ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ച് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ലോ​ക​ത്തി​ന് മു​ന്നി​ൽ ഏ​ക​ത്വ​ത്തി​ന്‍റെ സ​ന്ദേ​ശം എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഭാ​ര​ത​ത്തി​ന്‍റെ നി​യോ​ഗം.

വ്യ​ത്യ​സ്ത ഭാ​ഷ​ക​ളും ആ​ചാ​ര​ങ്ങ​ളും കാ​ര​ണം മ​നു​ഷ്യ​ർ ബാ​ഹ്യ​മാ​യി വ്യ​ത്യ​സ്ത​രാ​ണെ​ന്ന് തോ​ന്നാ​മെ​ങ്കി​ലും, എ​ല്ലാ​വ​രി​ലും നി​ല​നി​ൽ​ക്കു​ന്ന​ത് ഒ​രേ മാ​ന​വി​ക വി​കാ​ര​വും ആ​ന്ത​രി​ക ഐ​ക്യ​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ളും ച​ട​ങ്ങി​ന്‍റെ മു​ൻ​നി​ര​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : MohanBhagwat RSSChief Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up