x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​സ്‌​ബെ​ക്കി​സ്ഥാ​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സ​മ്മാ​നി​ച്ചു

ഓൺലൈൻ ഡെസ്ക്
Published: August 30, 2026 06:14 PM IST | Updated: August 30, 2026 06:14 PM IST

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഉസ്ബെക്കിസ്ഥാൻ‌ പ്ര​സി​ഡ​ന്‍റ് ഷൗ​ക്ക​ത്ത് മി​ർ​സി​യോ​യേ​വ്

താ​ഷ്‌​ക്ക​ന്‍റ്: ഇ​ന്ത്യ​യും ഉ​സ്‌​ബെ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ മു​ൻ​നി​ർ​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഉ​സ്‌​ബെ​ക്കി​സ്ഥാ​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ 'ഓ​ർ​ഡ​ർ ഓ​ഫ് ഒ​ലി ദ​രാ​ജാ​ലി ദു​സ്ത്ലി​ക്' സ​മ്മാ​നി​ച്ചു. ഉ​സ്‌​ബെ​ക്കി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ താ​ഷ്‌​ക്ക​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ഷൗ​ക്ക​ത്ത് മി​ർ​സി​യോ​യേ​വ് ആ​ണ് പു​ര​സ്‌​കാ​രം കൈ​മാ​റി​യ​ത്.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള സൗ​ഹൃ​ദ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നു​മാ​ണ് ഈ ​അം​ഗീ​കാ​ര​മെ​ന്നും പു​ര​സ്‌​കാ​രം ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. വ്യാ​പാ​രം, നി​ക്ഷേ​പം, പ്ര​തി​രോ​ധം, ഊ​ർ​ജം, ഡി​ജി​റ്റ​ൽ ക​ണ​ക്റ്റി​വി​റ്റി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ ഇ​രു നേ​താ​ക്ക​ളും ത​മ്മി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി.

ഇ​ന്ത്യ​യു​ടെ 'വി​ക​സി​ത് ഭാ​ര​ത്', ഉ​സ്‌​ബെ​ക്കി​സ്ഥാ​ന്‍റെ 'യാം​ഗി ഉ​സ്‌​ബെ​ക്കി​സ്ഥാ​ൻ' എ​ന്നീ വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് പ​ര​സ്പ​രം സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നും ഇ​രു​നേ​താ​ക്ക​ളും ധാ​ര​ണ​യി​ലെ​ത്തി.

Tags : NarendraModi DarajaliDustlik PMNarendraModi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up