ഡൽഹിയിലെ ആർഎസ്എസ് ആസ്ഥാനത്ത് മനുസ്മൃതി കത്തിച്ച് കോൺഗ്രസ്
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കെതിരായ ജാതീയ അധിക്ഷേപത്തിലും 'ശുദ്ധീകരണ' വിവാദത്തിലും പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്. ഡൽഹിയിലെ ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഓഗസ്റ്റ് എട്ടിന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന സംഭവത്തിൽ 20 ദിവസം പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
ഖാർഗെയ്ക്കെതിരായ അധിക്ഷേപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് കേസെടുപ്പിക്കണമെന്നും ഖാർഗെയ്ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.
Tags : YouthCongress Manusmriti DeepikaNews DeepikaNewspaper Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash