നൈജർ
നിയാമി: പട്ടാള അട്ടിമറിശ്രമം പരാജയപ്പെടുത്തി നൈജർ. വിമത സൈനികർ തലസ്ഥാനത്ത് നടത്തിയ അട്ടിമറിശ്രമം റഷ്യയുടെ ആഫ്രിക്കൻ കോർപ്സ് വിഭാഗത്തിന്റെ സഹായത്തോടെ ജുന്ത ഭരണകൂടം അടിച്ചമർത്തി.
നിരവധി സൈനികർ കൊല്ലപ്പെടുകയും അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. 24 മണിക്കൂർ നീണ്ട കലാപത്തിനു നേതൃത്വം നൽകിയത് യുവ സൈനികരാണ്.
സൈനിക ഭരണകൂടത്തിനു കീഴിൽ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളും സുരക്ഷാ പ്രശ്നങ്ങളും മൂലം സൈന്യത്തിനുള്ളിലുണ്ടായിരിക്കുന്ന അതൃപ്തിയാണ് കലാപത്തിന് കാരണമായതെന്നു പറയുന്നു.
Tags : Deepika DeepikaNewspaper BreakingNews Niger thwarts military coup