x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാണന്‍റെ വിലയുള്ള 30 മിനിറ്റ്

വെബ്ഡെസ്ക്
Published: August 31, 2026 06:32 AM IST | Updated: August 31, 2026 06:33 AM IST

നേ​​​പ്പാ​​​ള്‍ ദു​​​ര​​​ന്ത​​​ത്തി​​​ല്‍നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട് നാ​​​ട്ടി​​​ല്‍ എ​​​ത്തി​​​യ അ​​​നി​​​ല്‍ നീ​​​ലാം​​​ബ​​​രി​​​യും രാ​​​ജ​​​നും

കാ​​​സ​​​ര്‍​ഗോ​​​ഡ്: “സ​​​ത്യം പ​​​റ​​​ഞ്ഞാ​​​ല്‍ ആ 30 ​​​മി​​​നി​​റ്റ് ആ​​​ണ് ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ച്ച​​​ത്. കാ​​​ഠ്മ​​​ണ്ഡു​​​വി​​​നു തൊ​​​ട്ട​​​ടു​​​ത്ത് ഒ​​​രു ബു​​​ദ്ധ​​​ക്ഷേ​​​ത്രം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ടൂ​​​ര്‍ പ്ലാ​​​നി​​​ല്‍ ഇ​​​ല്ലെ​​​ങ്കി​​​ലും അ​​​വി​​​ടെ ഒ​​​ന്ന് കേ​​​റാ​​​മെ​​​ന്നു ഡ്രൈ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു. അ​​​വി​​​ടെ ക​​​യ​​​റി​​​യ​​​പ്പോ​​​ള്‍ സ​​​മാ​​​ധാ​​​ന​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷം. അ​​​ങ്ങ​​​നെ അ​​​ര​​​മ​​​ണി​​​ക്കൂ​​​റോ​​​ളം അ​​​വി​​​ടെ ചെ​​​ല​​​വ​​​ഴി​​​ച്ചു. ആ 30 ​​​മി​​​നി​​​റ്റിനു ജീ​​​വ​​​ന്‍റെ വി​​​ല ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പി​​​ന്നീ​​​ടാ​​​ണ് മ​​​ന​​​സി​​​ലാ​​​യ​​​ത്’’ നേ​​​പ്പാ​​​ള്‍ ദു​​​ര​​​ന്ത​​​ത്തി​​​ല്‍നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട് നാ​​​ട്ടി​​​ല്‍ എ​​​ത്തി​​​യ അ​​​നി​​​ല്‍ നീ​​​ലാം​​​ബ​​​രി​​​യും രാ​​​ജ​​​നും പ​​​റ​​​ഞ്ഞു.

“ഞ​​​ങ്ങ​​​ളു​​​ടെ മു​​​ന്നി​​​ല്‍ പോ​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ച് വി​​​വ​​​ര​​​മി​​​ല്ല. ഒ​​​രി​​​ക്ക​​​ലും മ​​​റ​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത യാ​​​ത്ര​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്. ന​​​ദി​​​യി​​​ല്‍ വെ​​​ള്ളം ക​​​യ​​​റി​​​യ​​​പ്പോ​​​ള്‍ ഇ​​​തൊ​​​ക്കെ സാ​​​ധാ​​​ര​​​ണ​​​മാ​​​ണെ​​​ന്നാ​​​ണു പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ള്‍ പ​​​റ​​​ഞ്ഞ​​​ത്. പ​​​ക്ഷേ നി​​​മി​​​ഷ​​​ങ്ങള്‍​ക്കു​​​ള്ളി​​​ല്‍ ഭീ​​​ക​​​ര​​​മാ​​​യ അ​​​വ​​​സ്ഥ​​​യാ​​​യി. മു​​​ന്നി​​​ലൂ​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ളും കെ​​​ട്ടി​​​ട അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളും ഒ​​​ഴു​​​കു​​​ന്നു.

എ​​​ന്തു ചെ​​​യ്യ​​​ണ​​​മെ​​​ന്ന​​​റി​​​യാ​​​തെ എ​​​ല്ലാ​​​വ​​​രും പ​​​ക​​​ച്ചു​​പോ​​​യി. ഫോ​​​ണി​​​ല്‍ പ​​​ല​​​ര്‍​ക്കും റേ​​​ഞ്ച് ഇ​​​ല്ല. പി​​​ന്നെ വീ​​​ഡി​​​യോ ക​​​ണ്ട​​​പ്പോ​​​ഴാ​​​ണ് പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ വ്യാ​​​പ്തി മ​​​ന​​​സി​​​ലാ​​​യ​​​ത്. ന​​​ദി​​​ക്ക​​​ര​​​യി​​​ല്‍നി​​​ന്നു തി​​​രി​​​ച്ചു കൊ​​​ടും​​​കാ​​​ട്ടി​​​ലൂ​​​ടെ ആ​​​യി​​​രു​​​ന്നു പി​​​ന്നീ​​​ടു​​​ള്ള യാ​​​ത്ര. കൂ​​​രി​​​രു​​​ട്ടി​​​ല്‍ വ​​​ണ്ടി ചൂ​​​ടാ​​​യി നി​​​ന്നു. ആ​​​രും വ​​​ണ്ടി​​​യി​​​ല്‍നി​​ന്ന് ഇ​​​റ​​​ങ്ങ​​​രു​​​ത് എ​​​ന്നു പ​​​റ​​​ഞ്ഞു. കാ​​​ര​​​ണം വ​​​ന്യ​​​ജീ​​​വി​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​ണം ഉ​​​ണ്ടാ​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ക​​​ഴി​​​ക്കാ​​​ൻ ഭ​​​ക്ഷ​​​ണം ഇ​​​ല്ല.

ആ​​​കെ​​​യു​​​ള്ള​​​ത് ആ​​​പ്പി​​​ള്‍ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. ഭ​​​ക്ഷ​​​ണ​​​ത്തേ​​​ക്കാ​​​ളും വ​​​ലു​​​ത് ജീ​​​വ​​​ന്‍ ആ​​​യ​​​തു​​​കൊ​​​ണ്ട് ഭ​​​ക്ഷ​​​ണത്തേക്കു​​​റി​​​ച്ച് ആ​​​രും ചി​​​ന്തി​​​ച്ചി​​​ല്ല. എ​​​ങ്ങ​​​നെയെങ്കി​​​ലും നാ​​​ട്ടി​​​ല്‍ എ​​​ത്ത​​​ണം എ​​​ന്നാ​​​യി​​​രു​​​ന്നു ചി​​​ന്ത. അ​​​ങ്ങ​​​നെ രാ​​​ത്രി​​​യി​​​ല്‍ കൊ​​​ടും​​കാ​​​ടു​​​ക​​​ള്‍ താ​​​ണ്ടി ഞ​​​ങ്ങ​​​ള്‍ സു​​​ര​​​ക്ഷി​​​ത​​​സ്ഥ​​​ല​​​ത്ത് എ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ ബോ​​​ര്‍​ഡ​​​ര്‍ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ശ്വാ​​​സം നേ​​​രേ വീ​​​ണ​​​ത്. നി​​​ര​​​ന്ത​​​രം കു​​​ടും​​​ബം ബ​​​ന്ധ​​​പ്പെ​​​ടു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​തു​​​കൊ​​​ണ്ട് ആ​​​ശ്വാ​​​സ​​മാ​​​യി. ഏ​​​താ​​​യാ​​​ലും ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​​വ​​​രാ​​​ന്‍ ക​​​ഴി​​​ഞ്ഞു. ആ​​​ശ്വാ​​​സം’’ അ​​​നി​​​ല്‍ പ​​​റ​​​ഞ്ഞു.

ആ​​​ശ​​​ങ്ക നി​​​റ​​​ഞ്ഞ മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍​ക്ക് ശേ​​​ഷ​​​മാ​​​ണ് നേ​​​പ്പാ​​​ളി​​​ല്‍നി​​​ന്നു ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്ക് ര​​​ക്ഷ​​​പ്പെ​​​ട്ട 36 അം​​​ഗ മ​​​ല​​​യാ​​​ളി സം​​​ഘ​​​ത്തി​​​ലെ അ​​​ഞ്ചു കാ​​​സ​​​ര്‍​ഗോ​​​ഡ് സ്വ​​​ദേ​​​ശി​​​ക​​​ള്‍ നാ​​​ട്ടി​​​ല്‍ എ​​​ത്തി​​​യ​​​ത്. ഗൊ​​ര​​​ഖ്പു​​​ര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍നി​​​ന്നു ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് യാ​​​ത്ര തി​​​രി​​​ച്ച​​​ത്. ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍നി​​​ന്നു കാ​​​സ​​​ര്‍​ഗോ​​​ട്ടേ​​​ക്ക് ട്രെ​​​യി​​​നി​​​ല്‍ ആ​​​യി​​​രു​​​ന്നു യാ​​​ത്ര. 36 അം​​​ഗ മ​​​ല​​​യാ​​​ളി സം​​​ഘം ര​​​ണ്ടു വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണു നാ​​​ട്ടി​​​ല്‍ എ​​​ത്തി​​​യ​​​ത്.

കാ​​​സ​​​ര്‍​ഗോ​​​ട്ട് നി​​​ന്നു​​​ള്ള സം​​​ഘം ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ വി​​​മാ​​​നം ഇ​​​റ​​​ങ്ങി അ​​​വി​​​ടെ​​നി​​​ന്നു ട്രെ​​​യി​​​നി​​​ലുമായി നാട്ടിലെത്തി. ബാ​​​ക്കി​​​യു​​​ള്ള​​​വ​​​ര്‍ ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ച​​​യോ​​​ടെ നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലും ഇ​​​റ​​​ങ്ങി. പെ​​​രി​​​യ ഗ​​​വ. പോ​​​ളി​​​ടെ​​​ക്നി​​​ക്ക് കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​ന്‍ ചെ​​​റു​​​വ​​​ത്തൂ​​​ര്‍ സ്വ​​​ദേ​​​ശി രാ​​​ജ​​​ന്‍, അ​​​ധ്യാ​​​പ​​​ക​​​ന്‍ അ​​​നി​​​ല്‍ നീ​​​ലാം​​​ബ​​​രി, റി​​​ട്ട. എ​​​സ്‌​​​ഐ പ്ര​​​ദീ​​​പ് കു​​​മാ​​​ര്‍, റി​​​ട്ട. കെ​​​എ​​​സ്ഇ​​​ബി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ ക​​​രു​​​ണാ​​​ക​​​ര​​​ന്‍, രാ​​​ജീ​​​വ​​​ന്‍ എ​​​ന്നി​​വ​​​രാ​​​ണ് കാ​​​സ​​​ര്‍​ഗോ​​​ട്ടുനി​​​ന്നുള്ള സം​​​ഘ​​​ത്തി​​​ലുണ്ടാ​​​യി​​​രു​​​ന്ന​​​ത്.

എ​​​റ​​​ണാ​​​കു​​​ള​​​ത്തു നി​​​ന്നു ട്രാ​​​വ​​​ല്‍ ഏ​​​ജ​​​ന്‍​സി വ​​​ഴി 36 പേ​​​രാ​​​ണ് 23നു ​​​നേ​​​പ്പാ​​​ളി​​​ലേ​​​ക്ക് യാ​​​ത്ര പോ​​​യ​​​ത്. വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ച്ച ശേ​​​ഷം 25നു ​​​കാ​​​ഠ്മ​​​ണ്ഡു​​​വി​​​ല്‍ എ​​​ത്തി​​​യ സം​​​ഘം അ​​​വി​​​ടെ തു​​​ട​​​ര്‍​ന്നു. കാ​​​ഠ്മ​​​ണ്ഡു​​​വി​​​ല്‍നി​​​ന്നു പൊ​​​ക്കാ​​​ര​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ടെ​​​യാ​​​ണ് മി​​​ന്ന​​​ല്‍​പ്ര​​​ള​​​യം ഉ​​​ണ്ടാ​​​യ​​​ത്.

Tags : Deepika DeepikaNewspaper BreakingNews 30 Minutes Worth a Life

Recent News

Corehub Up