നേപ്പാളിലെ ത്രിശൂലി നദിയിൽ ജലനിരപ്പ്
ഖുശിനഗര്‍: നേപ്പാളിലെ ത്രിശൂലി നദിയിൽ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ വെള്ളപ്പൊക്ക ഭീഷണി. ഗണ്ഡക് നദിയുടെ തീരപ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിര്‍ദേശം നല്കി.
നദീതീരങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും വെള്ളപ്പൊക്കസാധ്യതാ പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യവും നേരിടാന്‍ റവന്യു വകുപ്പ്, പോലീസ്, ദുരന്തനിവാരണ സേന എന്നിവരുടെ സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തിനു പിന്നാലെ ഗണ്ഡക് നദിയിലെ നീരൊഴുക്ക് ശക്തമായിരുന്നു.
Tags : Deepika DeepikaNewspaper BreakingNews Water levels rising in Nepal's