തീപിത്തമുണ്ടായ ക്രെയിൽ
മുംബൈ: മുംബൈ തുറമുഖത്ത് ചരക്ക് ഇറക്കുന്നതിനിടെ ക്രെയിന്‍ തീപിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ക്രെയിൻ ഓപ്പറേറ്റർമാരായ രൺജീത് സിംഗ്, നിഷാന്ത് സിംഗ് എന്നിവർക്കാണ് പരിക്കേറ്റത്. കപ്പലിൽ നിന്ന് 140 ടൺ ഭാരമുള്ള ചരക്ക് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് ചരക്ക് ഇറക്കിക്കൊണ്ടിരുന്നത്. ഭാരം കൂടുതലായതിനാൽ ലിഫ്റ്റിംഗ് സ്ട്രാപ്പുകളിൽ ഒരെണം വഴുതിപ്പോവുകയും ചരക്കിന്റെ മുഴുവൻ ഭാരവും രണ്ടാമത്തെ ക്രെയിനിലിലേക്ക് പതിക്കുകയും ചെയ്തു. ഇതേ തുടർന്ന് രണ്ടാമത്തെ ക്രെയിൻ നിലത്തുനിന്ന് ഉയർന്നുപോവുകയും കപ്പലിൽ ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിലാണ് ക്രെയിനിൽ തീപിടുത്തമുണ്ടായത്.
വിവരമറിഞ്ഞെത്തിയ മുംബൈ പോർട്ട് ഫയർഫോഴ്സ് ഉടൻ തന്നെ തീയണച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Deepika BreakingNews Crane Fire