Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crane

ക്രെ​യി​ൻ ഇ​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ക്രെ​യി​ൻ ഇ​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. സി​ൽ​വ​ർ ഒ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ബി.​എ​സ്‌​സി ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി പ്രേ​ര​ണ നീ​നാ​മ​യാ​ണ് (19) മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ക്രെ​യി​ൻ ഡ്രൈ​വ​ർ അ​രു​ൺ കു​മാ​ർ നി​ഷാ​ദ് അ​റ​സ്റ്റി​ലാ​യി.

കോ​ള​ജി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പ്രേ​ര​ണ​യു​ടെ മേ​ൽ അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ ക്രെ​യി​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​ള​ജി​ന്‍റെ സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ക്രെ​യി​നി​ന്‍റെ മു​ൻ​ച​ക്രം പ്രേ​ര​ണ​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. വി​ദ്യാ​ർ​ഥി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

അ​പ​ക​ട​ത്തിനുശേ​ഷം നി​ർ​ത്താ​തെ​പോ​യ ക്രെ​യി​ൻ ഡ്രൈ​വ​ർ അ​രു​ൺ കു​മാ​ർ നി​ഷാ​ദ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും, നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി പൊ​ലി​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

SUNDAY DEEPIKA

ദ ​ഗെ​യിം ചെ​യ്ഞ്ചേ​ഴ്‌‌‌‌സ്

കേ​ൾ​ക്കു​ന്പോ​ൾ ആ​ദ്യ​മൊ​ന്നു സം​ശ​യി​ക്കും- ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​രാ​യി മി​ക​വോ​ടെ‍ ജോ​ലി​ചെ​യ്യു​ന്ന ഈ ​സ്ത്രീ​ക​ളി​ൽ പ​ല​രും ആ​ദ്യ​മാ​യി ഒ​രു തു​റ​മു​ഖം ക​ണ്ട​ത് വി​ഴി​ഞ്ഞം പോ​ര്‍​ട്ടി​ല്‍ ജോ​ലി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ഴാ​ണ്! സം​ശ​യി​ക്കേ​ണ്ട, സ​ത്യം. വി​ഴി​ഞ്ഞം പോ​ര്‍​ട്ടി​ല്‍ ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​രാ​യു​ള്ള ഒ​ന്പ​തു വ​നി​ത​ക​ളി​ല്‍ എ​ട്ടു​പേ​രും ആ​ദ്യ​മാ​യി പോ​ര്‍​ട്ട് ക​ണ്ട​ത് ഇ​വി​ടെ ജോ​ലി​ക്കെ​ത്തി​യ​പ്പോ​ഴാ​ണ്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് വ​നി​ത​ക​ള്‍ പോ​ര്‍​ട്ടി​ല്‍ ഓ​ട്ടോ​മേ​റ്റ​ഡ് ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​രാ​യി ജോ​ലി ചെ​യ്യു​ന്ന​ത്.

വി​ഴി​ഞ്ഞ​ത്ത് ഇ​വ​ര്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച് വ​ള​രെ വേ​ഗ​ത്തി​ല്‍​ത്ത​ന്നെ പെ​ണ്‍​ക​രു​ത്തി​ന്‍റെ പൊ​ന്‍​വെ​ളി​ച്ച​മാ​യി കേ​ര​ള​ക്ക​ര​യു​ടെ മ​ന​സി​ല്‍ സ്ഥാ​നം​പി​ടി​ച്ചു. ഏ​തു ജോ​ലി​യും ഏ​റ്റെ​ടു​ക്കാ​ന്‍ മ​ന​സാ​ന്നി​ധ്യ​ത്തോ​ടെ മു​ന്നോ​ട്ടു​വ​ന്നാ​ല്‍ അ​തു ഭം​ഗി​യാ​യി ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന് ഒ​ന്നു​കൂ​ടി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​ന​വ വ​നി​താ​ര​ത്ന​ങ്ങ​ള്‍.

തു​റ​മു​ഖ​ത്തി​ന്‍റെ അ​യ​ൽ​ക്കാ​ർ

ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി ന​താ​ന മേ​രി​യാ​ണ് വ​നി​താ ക്രെ​യി​ൽ ഓ​പ്പ​റേ​റ്റ​ർ സം​ഘ​ത്തി​ലെ ബേ​ബി. ന​താ​ന​യു​ടെ വീ​ട് പോ​ര്‍​ട്ടി​ല്‍​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ മു​ക്കോ​ല​യ്ക്ക​ല്‍. സി​ആ​ര്‍​എം​ജി ക്രെ​യി​നു​ക​ള്‍ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന ഒ​ന്പ​തു വ​നി​ത​ക​ളും വി​ഴി​ഞ്ഞ​ത്തി​ന്‍റെ വി​ളി​പ്പാ​ട് അ​ക​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണ്. സം​ഘ​ത്തി​ല്‍ പോ​ര്‍​ട്ടി​നെ​ക്കു​റി​ച്ച് മു​ന്പേ കാ​ര്യ​ങ്ങ​ള്‍ അ​റി​യാ​വു​ന്ന ഏ​ക ആ​ള്‍ നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​നി​യാ​യ എ​ല്‍. കാ​ര്‍​ത്തി​ക മാ​ത്ര​മാ​യി​രു​ന്നു.

സ​ർ​ക്കാ​ർ ജോ​ലി​ക​ൾ​ക്കാ​യു​ള്ള പ​രീ​ക്ഷാ​പ​രി​ശീ​ല​ന​ത്തി​നി​ടെ ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​റു​ടെ ജോ​ലി​ക്ക് അ​പേ​ക്ഷി​ച്ച് ജോ​ലി ല​ഭി​ച്ച ന​താ​ന​യും അ​ധ്യാ​പ​ക​വൃ​ത്തി​യി​ല്‍​നി​ന്നു പോ​ര്‍​ട്ടി​ലെ ജോ​ലി​യി​ലേ​ക്കു മാ​റി​യ ഡി.​ആ​ര്‍. സ്റ്റെ​ഫി​യും ആ​ര്‍.​എ​ൻ‍. ര​ജി​ത​യു​മെ​ല്ലാം ഇ​ന്ന് ഈ ​തൊ​ഴി​ല്‍ ഏ​റെ ആ​സ്വ​ദി​ക്കു​ന്നു.

വ​നി​ത​ക​ളെ​ന്ന പേ​രി​ല്‍ മാ​റ്റി​നി​ര്‍​ത്ത​ല​ല്ല ചേ​ര്‍​ത്തു​പി​ടി​ക്ക​ലാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ഏ​തു മേ​ഖ​ല​യി​ലും ക​ഴി​വു​തെ​ളി​യി​ക്കാ​നാ​വു​മെ​ന്നും ഈ ​വ​നി​താ താ​ര​ങ്ങ​ള്‍ പ​റ​യു​ന്നു. സം​ഘ​ത്തി​ല്‍ വി​ഴി​ഞ്ഞ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലെ പു​തു​ത​ല​മു​റ​യു​മു​ണ്ടെ​ന്ന​താ​ണ് ഒ​രു കൗ​തു​കം. പു​രു​ഷ​മേ​ധാ​വി​ത്വം നി​ല​നി​ന്നി​രു​ന്ന ഒ​രു തൊ​ഴി​ല്‍ മേ​ഖ​ല​യി​ലാ​ണ് ഈ ​മ​ല​യാ​ളി പെ​ണ്‍​ക​രു​ത്തി​ന്‍റെ വി​ജ​യ​ക്കു​തി​പ്പ്.

ഇ​ന്ത്യ​യി​ൽ ആ​ദ്യം

പൂ​ര്‍​ണ​മാ​യും സ്വ​യം പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ന്‍റി​ലി​വ​ര്‍ റെ​യി​ല്‍ മൗ​ണ്ട​ഡ് ഗാ​ന്‍​ട്രി (സി​ആ​ര്‍​എം​ജി) ക്രെ​യി​നു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി എ​ത്തി​യ​ത് വി​ഴി​ഞ്ഞ​ത്താ​ണ്. അ​തി​നാ​ല്‍ ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള ക്രെ​യി​നു​ക​ള്‍ രാ​ജ്യ​ത്ത് ആ​ദ്യം പ്ര​വ​ര്‍​ത്തി​പ്പി​ച്ച വ​നി​ത​ക​ള്‍ എ​ന്ന ച​രി​ത്ര​വും ഇ​വ​ര്‍​ക്കു സ്വ​ന്തം.
പോ​ര്‍​ട്ടി​ല്‍ ബ​ര്‍​ത്ത് ചെ​യ്യു​ന്ന ക​പ്പ​ലു​ക​ളി​ല്‍​നി​ന്നു ക​ണ്ടെ​യ്ന​റു​ക​ള്‍ ക്രെ​യി​നു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് എ​ടു​ത്ത് യാ​ര്‍​ഡി​ല്‍ എ​ത്തി​ക്കു​ന്നു.

യാ​ര്‍​ഡി​ല്‍ ഈ ​ക​ണ്ടെ​യ്ന​റു​ക​ള്‍ കൃ​ത്യ​സ്ഥ​ല​ങ്ങ​ളി​ല്‍ വ​യ്ക്കാ​നാ​യാ​ണ് സി​ആ​ര്‍​എം​ജി ക്രെ​യി​നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​ക്രെ​യി​നു​ക​ളു​ടെ നി​യ​ന്ത്ര​ണ​മാ​ണ് വ​നി​താ സം​ഘ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. യാ​ര്‍​ഡി​ലേ​ക്ക് ക​ണ്ടെ​യ്ന​റു​ക​ള്‍ എ​ത്തി​ക്കു​ന്ന​തി​ന് 24 സി​ആ​ർ​എം​ജി ക്രെ​യി​നു​ക​ളാ​ണു​ള്ള​ത്. ഇ​വ കൈ​കാ​ര്യം ചെ​യ്യാ​നാ​യി 20 ഓ​പ്പ​റേ​റ്റ​ര്‍​മാ​രു​ണ്ട്. ഇ​തി​ല്‍ ഉ​ള്‍​പ്പെ​ട്ട​താ​ണ് ഈ ​ഒ​ന്പ​തു വ​നി​ത​ക​ള്‍.

പു​തി​യ മേ​ഖ​ല​യി​ൽ

ബി​രു​ദ​ധാ​രി​ക​ളാ​ണ് ഇ​വ​രെ​ല്ലാ​വ​രും. ബി​എ​സ്‌‌‌‌‌​സി ബി​രു​ദ​വും ബി​എ​ഡും പാ​സാ​യി അ​ധ്യാ​പ​ക​ജോ​ലി​യി​ലേ​ക്ക് കാ​ലെ​ടു​ത്തു​വ​യ്ക്കു​ന്ന സ​മ​യ​ത്താ​ണ് പ്രി​നു മ​ന​സു​മാ​റ്റി ചി​ന്തി​ച്ച് ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റിം​ഗ് മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. മ​ത്സ്യ​ബ​ന്ധ​ന പ​ശ്ചാ​ത്ത​ല​മു​ള്ള കു​ടും​ബ​ത്തി​ല്‍​നി​ന്നാ​ണ് പ്രി​നു വ​രു​ന്ന​ത്. സ്ത്രീ​ക​ള്‍​ക്ക് ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റിം​ഗി​ന് അ​വ​സ​ര​മെ​ന്ന വാ​ര്‍​ത്ത ക​ണ്ടാ​ണ് ജോ​ലി​ക്ക് അ​പേ​ക്ഷി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ വ​ള​രെ വേ​ഗ​ത്തി​ൽ പ​രി​ശീ​ല​നം കി​ട്ടി. ഇ​പ്പോ​ൾ ക്രെ​യി​നു​ക​ൾ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഓ​പ്പ​റേ​റ്റ് ചെ​യ്തു​തു​ട​ങ്ങി​യെ​ന്നു പ്രി​നു പ​റ​യു​ന്നു.

ടീ​മി​ലു​ള്ള എ​ല്‍. കാ​ര്‍​ത്തി​ക​യ്ക്ക് മാ​ത്ര​മാ​യി​രു​ന്നു പോ​ര്‍​ട്ട് ജോ​ലി സം​ബ​ന്ധി​ച്ച് മു​ന്‍​പ​രി​ച​യം ഉ​ണ്ടാ​യി​രു​ന്ന​ത്. കൊ​ച്ചി വ​ല്ലാ​ർ​പാ​ടം തു​റ​മു​ഖ​ത്ത് ജോ​ലി ചെ​യ്ത​തി​ന്‍റെ പ​രി​ച​യ​മാ​യി​രു​ന്നു കാ​ര്‍​ത്തി​ക​യ്ക്കു മു​ത​ല്‍​ക്കൂ​ട്ട്. നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​നി​യാ​യ കാ​ര്‍​ത്തി​ക ഇ​ന്‍​സ്ട്രു​മെ​ന്‍റേ​ഷ​ന്‍ എ​ന്‍​ജി​നീ​യ​റിം​ഗി​ല്‍ ഡി​പ്ലോ​മ നേ​ടി​യി​ട്ടു​ണ്ട്.

സ്വ​ന്തം നാ​ടി​ന് അ​ടു​ത്താ​യ​തി​നാ​ലാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ ജോ​ലി​ക്കു ശ്ര​മി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ശേ​ഷം ഗു​ജ​റാ​ത്തി​ൽ ഒ​രു​മാ​സ​ത്തെ പ​രി​ശീ​ല​നം. തി​രി​കെ വ​രു​മ്പോ​ഴേ​ക്കും ഇ​വി​ടെ ക്രെ​യി​നു​ക​ള്‍ എ​ത്തി​ക്ക​ഴി​ഞ്ഞി​രു​ന്നു. മു​ന്‍​പ​രി​ച​യം ഉ​ള്ള​തി​നാ​ല്‍ പു​തു​താ​യി വ​ന്ന​വ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്കു​ന്ന​തി​ലും കാ​ര്‍​ത്തി​ക പ​ങ്കാ​ളി​യാ​യി​രു​ന്നു.

ക്രെ​യി​നു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​രീ​ക്ഷി​ക്കു​ക​യാ​ണ് പ്ര​ധാ​ന ജോ​ലി​യെ​ങ്കി​ലും യ​ന്ത്ര​ത്തി​ല്‍ എ​ന്തെ​ങ്കി​ലും ത​ക​രാ​റു​ണ്ടാ​യാ​ൽ‍ ഡെ​സ്കി​ല്‍​നി​ന്ന് ജോ​യ്സ്റ്റി​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് മാ​നു​വ​ലാ​യി ഇ​വ​ര്‍ ഇ​ട​പെ​ടേ​ണ്ടി​വ​രും. 12 മ​ണി​ക്കൂ​റു​ക​ളാ​യു​ള്ള ര​ണ്ടു ഷി​ഫ്റ്റു​ക​ളി​ലാ​യാ​ണ് ഇ​വ​രു​ടെ ജോ​ലി. ത​ങ്ങ​ള്‍ ഈ ​ജോ​ലി ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ ആ​സ്വ​ദി​ച്ചാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ഈ ​പെ​ണ്‍​പ​ട ഒ​ന്ന​ട​ങ്കം പ​റ​യു​ന്നു. ഷി​ഫ്റ്റ് സം​വി​ധാ​ന​മാ​യ​തു​കൊ​ണ്ട് ഇ​വ​ര്‍​ക്ക് ഒ​രു​മി​ച്ചു കാ​ണാ​ന്‍​പ​റ്റു​ന്ന​ത് അ​പൂ​ര്‍​വ​മാ​യി മാ​ത്ര​മാ​ണ്.

ഒ​രു​മ​യോ​ടെ, സ​ന്തോ​ഷ​പൂ​ർ​വം

വ​നി​ത​ക​ളെ​ന്നോ പു​രു​ഷ​ന്‍​മാ​രെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ ഒ​രു ഷി​ഫ്റ്റി​ലെ​ത്തു​ന്ന ഞ​ങ്ങ​ള്‍ എ​ല്ലാ​വ​രും ഒ​ത്തൊ​രു​മി​ച്ച് സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്നു ടീ​മി​ലെ ഇ​ളം​മു​റ​ക്കാ​രി​യാ​യ ന​താ​ന പ​റ​ഞ്ഞു. ബി​രു​ദ പ​ഠ​ന​ത്തി​നു ശേ​ഷം എ​സ്എ​സ്‌​സി പ​രീ​ക്ഷാ​പ​രി​ശീ​ല​നം ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന സ​മ​യ​ത്താ​ണ് അ​ദാ​നി പോ​ര്‍​ട്ടി​ലേ​ക്ക് ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു​കൊ​ണ്ട് പ​ര​സ്യം കാ​ണു​ന്ന​ത്. ഒ​ന്നു ശ്ര​മി​ച്ചു നോ​ക്കാ​മെ​ന്ന നി​ല​യി​ല്‍ അ​പേ​ക്ഷി​ച്ചു.

തു​ട​ര്‍​ന്ന് മൂ​ന്നു​ഘ​ട്ട​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​യി​രു​ന്നു നി​യ​മ​നം. പ​രി​ശീ​ല​ന കാ​ല​ഘ​ട്ട​ത്തി​ല്‍ ആ​ദ്യം ഒ​ന്ന് അ​മ്പ​ര​ന്നു. എ​ന്നാ​ല്‍ തു​ട​ര്‍​ന്ന് ഈ ​ജോ​ലി​യു​മാ​യി ഇ​ഴു​കി​ച്ചേ​ര്‍​ന്നു. വ​ള​രെ​ക്കു​റ​ഞ്ഞ കാ​ല​ത്തി​നു​ള്ളി​ല്‍​ത​ന്നെ ഏ​റെ നേ​ട്ട​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞു. മും​ബൈ​യി​ല്‍ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ ന​ട​ന്ന ഇ​ന്ത്യ മാ​രി​ടൈം വീ​ക്കി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് ഏ​റ്റ​വു​മ​ധി​കം അ​ഭി​മാ​നം തോ​ന്നി​യ നി​മി​ഷ​മാ​യി​രു​ന്നു​വെ​ന്നു ന​താ​ന സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

ഇ​വ​രാ​ണ് ആ ​ഒ​ന്പ​തു​പേ​ര്‍

ജെ.​ഡി. ന​താ​ന മേ​രി (ഫി​സി​ക്സ് ബി​രു​ദ​ധാ​രി), പി. ​ആ​ശാ​ല​ക്ഷ്മി (ക​മ്പ്യൂ​ട്ട​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗി​ല്‍ ഡി​പ്ലോ​മ, ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ല്‍ ക​മ്പ്യൂ​ട്ട​ര്‍ ടെ​ക്നീ​ഷ്യ​നാ​യി​രു​ന്നു), എ.​വി. ശ്രീ​ദേ​വി (ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സി​ൽ ബി​ടെ​ക് ബി​രു​ദ​ധാ​രി), എ​ല്‍. സു​നി​താ രാ​ജ് (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ഇ​ന്‍​സ്ട്രു​മെ​ന്‍റേ​ഷ​നി​ല്‍ ഡി​പ്ലോ​മ), എ​ല്‍. കാ​ര്‍​ത്തി​ക (ഇ​ന്‍​സ്ട്രു​മെ​ന്‍റേ​ഷ​ന്‍ എ​ൻ​ജി​നീ​യ​റിം​ഗി​ല്‍ ഡി​പ്ലോ​മ, ഡി​പി വേ​ള്‍​ഡ് കൊ​ച്ചി ആ​ര്‍​ടി​ജി ഓ​പ്പ​റേ​റ്റ​റാ​യി മു​ന്‍​പ​രി​ച​യം), പി. ​പ്രി​നു (കെ​മി​സ്ട്രി ബി​രു​ദ​ധാ​രി), എ​സ്. അ​നീ​ഷ (ഗ​ണി​ത​ശാ​സ്ത്ര ബി​രു​ദ​ധാ​രി), ആ​ര്‍.​എ​ന്‍. ര​ജി​ത, ഡി.​ആ​ര്‍. സ്റ്റെ​ഫി റെ​ബീ​റ (ഇ​രു​വ​രും ഫി​സി​ക്സ് ബി​രു​ദ​ധാ​രി​ക​ൾ, അ​ധ്യാ​പി​ക​മാ​രാ​യി​രു​ന്നു).

13.35 ല​ക്ഷം ക​ണ്ടെ​യ്ന​റു​ക​ള്‍

ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​ന ആ​ഴ്ച​വ​രെ വി​ഴി​ഞ്ഞം തു​റ​മു​ഖം​വ​ഴി ക​യ​റ്റി​യി​റ​ക്കു ന​ട​ത്തി​യ​ത് 13.35 ല​ക്ഷം ക​ണ്ടെ​യ്ന​റു​ക​ളാ​ണ്. 620 ക​പ്പ​ലു​ക​ളി​ലാ​യി തു​റ​മു​ഖ​ത്ത് എ​ത്തി​യ ഈ ​ക​ണ്ടെ​യ്ന​റു​ക​ള്‍ യാ​ര്‍​ഡി​ല്‍​നി​ന്നു നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​വ​യ്ക്കു​ന്ന​തി​ന് സി​ആ​ര്‍​എം​ജി ക്രെ​യ​നു​ക​ളി​ല്‍ സ​ഹാ​യം ന​ല്കി​യ​ത് ഈ ​വ​നി​ത​ക​ളാ​യി​രു​ന്നു. ച​രി​ത്ര​ത്തി​ൽ അ​വ​രു​ടെ കൈ​യൊ​പ്പു​ക​ൾ പ​തി​യു​ന്നു...

മാ​നു​വ​ല്‍ ക്രെ​യി​നും സി​ആ​ര്‍​എം​ജി ക്രെ​യി​നും

മാ​നു​വ​ല്‍ ക്രെ​യി​നു​ക​ളാ​ണ് നി​ല​വി​ല്‍ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന തു​റ​മു​ഖ​ങ്ങ​ളി​ലെ​ല്ലാം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വി​ഴി​ഞ്ഞ​ത്താ​ണ് ദ​ക്ഷി​ണേ​ഷ്യ​യി​ല്‍ ആ​ദ്യ​മാ​യി ഓ​ട്ടോ​മേ​റ്റ​ഡ് സി​ആ​ര്‍​എം​ജി ക്രെ​യി​ന്‍ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മാ​നു​വ​ല്‍ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് ക​ണ്ടെ​യ്ന​റു​ക​ള്‍ നീ​ക്കു​ന്ന​തി​ന് കാ​യി​ക​ശേ​ഷി​യും അ​ധി​ക​മാ​യി വേ​ണ്ടി​വ​രു​ന്നു. 70 മീ​റ്റ​റി​ല​ധി​കം നീ​ളം​വ​രു​ന്ന ക്രെ​യി​നി​നു മു​ക​ളി​ല്‍ ക​യ​റി ജെ​സി​ബി ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് ഇ​തു നി​യ​ന്ത്രി​ക്കേ​ണ്ട​ത്.

അ​തേ​സ​മ​യം പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന ഓ​ട്ടോ​മേ​റ്റ​ഡ് കാ​ന്‍റി​ലി​വ​ര്‍ റെ​യി​ല്‍ മൗ​ണ്ട​ഡ് ഗാ​ന്‍​ട്രി ക്രെ​യി​ന്‍ തു​റ​മു​ഖ​ത്തി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ ഡെ​സ്കി​ലി​രു​ന്നു പൂ​ര്‍​ണ​മാ​യും റി​മോ​ട്ട് ക​ണ്‍​ട്രോ​ൾ​വ​ഴി പ്ര​വ​ർ​ത്തി​പ്പി​ക്കാം. ക​ണ്ടെ​യ്ന​റു​ക​ളു​ടെ ക​യ​റ്റി​യി​റ​ക്ക് ഏ​റ്റ​വും എ​ളു​പ്പ​മാ​ക്കു​ന്ന​തി​നും തു​റ​മു​ഖ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന കാ​ര്യ​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും ആ​യാ​സ​ര​ഹി​ത​മാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നും ഇ​ത് അ​വ​സ​ര​മൊ​രു​ക്കു​ന്നു.

സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് തൊ​ഴി​ലെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വും ഇ​തോ​ടെ കൈ​വ​ന്നു. ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ ക​ണ്ടെ​യ്ന​റു​ക​ൾ സ്ക്രീ​നി​ൽ ക​ണ്ട് ഗെ​യി​മു​ക​ളി​ലേ​തു​പോ​ലു​ള്ള ജോ​യ്സ്റ്റി​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് റി​മോ​ട്ടാ​യി ക്രെ​യി​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

National

പ്ര​തി​മ​യി​ല്‍ മാ​ല​യി​ടു​ന്ന​തി​നി​ടെ ക്രെ​യി​നി​ല്‍ കു​ടു​ങ്ങി; ഓ​പ്പ​റേ​റ്റ​റു​ടെ മു​ഖ​ത്ത​ടി​ച്ച് ബി​ജെ​പി എം​പി

ഭോ​പ്പാ​ല്‍: ബി​ആ​ര്‍ അം​ബേ​ദ്ക​റു​ടെ പ്ര​തി​മ​യി​ല്‍ മാ​ല​യി​ടു​ന്ന​തി​നി​ടെ ക്രെ​യി​നി​ല്‍ കു​ടു​ങ്ങി​പ്പോ​യ​തി​ന് ഓ​പ്പ​റേ​റ്റ​റു​ടെ മു​ഖ​ത്ത​ടി​ച്ച് ബി​ജെ​പി എം​പി. റ​ണ്‍ ഫോ​ര്‍ യൂ​ണി​റ്റി പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സം​ഭ​വം.

ബി​ജെ​പി എം​പി ഗ​ണേ​ഷ് സിം​ഗ് ആ​ണ് പാ​ര്‍​ട്ടി​പ്ര​വ​ര്‍​ത്ത​ക​രു​ടെ മു​ന്നി​ല്‍ വ​ച്ച് ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​റു​ടെ മു​ഖ​ത്ത​ടി​ച്ച​ത്. ഇ​തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും ചെ​യ്തു.

അം​ബേ​ദ്ക​ര്‍ പ്ര​തി​മ​യി​ല്‍ മാ​ല​യി​ട്ട​തി​ന് ശേ​ഷം താ​ഴേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ ക്രെ​യി​ന്‍ കു​ലു​ങ്ങു​ക​യും പെ​ട്ട​ന്ന് നി​ല്‍​ക്കു​ക​യും ചെ​യ്ത​തോ​ടെ എം​പി ഭ​യ​ച​കി​ത​നാ​യി. ക്രെ​യി​ന്‍ താ​ഴെ​യെ​ത്തി​യ​തോ​ടെ പ്ര​കോ​പി​ത​നാ​യ എം​പി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ​യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മു​ന്നി​ല്‍ വ​ച്ച് ക്രെ​യി​ന്‍ ജീ​വ​ന​ക്കാ​ര​നെ ത​ല്ലു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

എം​പി മു​ഖ​ത്ത​ടി​ക്കു​ന്ന​ത് ക​ണ്ട് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ സ്തം​ഭി​ച്ചു​നി​ല്‍​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ക്രെ​യി​നി​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​ര്‍ കാ​ര​ണ​മാ​ണ് ക്രെ​യി​ന് കു​ലു​ക്ക​മു​ണ്ടാ​യ​തെ​ന്നാ​ണ് ഓ​പ്പ​റേ​റ്റ​ര്‍ പ​റ​യു​ന്ന​ത്.

സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ക്രെ​യി​ന്‍ കു​ലു​ങ്ങി പെ​ട്ട​ന്ന് നി​ന്ന​തോ​ടെ എം​പി ഭ​യ​ച​കി​ത​നാ​യി. തു​ട​ര്‍​ന്ന് പ്ര​കോ​പി​ത​നാ​യ എം​പി ഓ​പ്പ​റേ​റ്റ​റെ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം മു​ഖ​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ എം​പി​യെ പ്ര​വൃ​ത്തി​യെ ന്യാ​യീ​ക​രി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ രം​ഗ​ത്തെ​ത്തി​യ​ത് കൂ​ടു​ത​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി.

എം​പി അ​യാ​ളെ ത​ല്ലു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. അ​വ​ന്‍റെ കൈ​യും കാ​ലും അ​ടി​ച്ചൊ​ടി​ക്കു​ക​യാ​യി​രു​ന്നു വേ​ണ്ട​ത്. അ​ത്ര​യും ഉ​യ​ര​ത്തി​ല്‍ നി​ന്ന് അ​ദ്ദേ​ഹം വീ​ണി​രു​ന്നെ​ങ്കി​ല്‍ ആ​രാ​ണ് അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

അ​തേ​സ​മ​യം എം​പി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി. അ​ധി​കാ​ര​ത്തി​ന്‍റെ​യും അ​ഹ​ങ്കാ​ര​ത്തി​ന്‍റെ​യും മ​ത്തു​പി​ടി​ച്ച​തി​ന്‍റെ ഉ​ദാ​ഹ​ര​മാ​ണ് ഈ ​സം​ഭ​വ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

Latest News

Corehub Up