x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷെഡ്യൂള്‍ രണ്ടില്‍പ്പെട്ട മൂന്നിനം വന്യജീവികളുടെ ടിഷ്യു സാന്പിള്‍ ശേഖരണത്തിന് അനുമതി

ടി.​എം. ജ​യിം​സ്
Published: June 19, 2026 03:24 AM IST | Updated: June 19, 2026 03:24 AM IST

ക​ല്‍പ്പ​റ്റ: വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ ഷെ​ഡ്യൂ​ള്‍ ര​ണ്ടി​ല്‍പ്പെ​ട്ട മൂ​ന്നി​നം ചെ​റി​യ സ​സ്ത​നി​ക​ളു​ടെ ടി​ഷ്യു സാന്പിള്‍ വ​യ​നാ​ട്, പ​റ​മ്പി​ക്കു​ളം, സൈ​ല​ന്‍റ്വാ​ലി ഉ​ള്‍പ്പെ​ടെ സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന വ​നം ഡി​വി​ഷ​നു​ക​ളി​ല്‍നി​ന്നും വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ല്‍നി​ന്നും ശേ​ഖ​രി​ക്കാ​ന്‍ ഗ​വേ​ഷ​ക​നെ അ​നു​വ​ദി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വാ​യി.

സ​ഹ്യാ​ദ്രി​കാ​ട്ടെ​ലി (റാ​റ്റ​സ് സ​ത്താ​രെ), നീ​ല​ഗി​രി ഷ്രൂ(​സ​ണ്‍ക​സ് നൈ​ഗ​ര്‍), മൂ​ന്ന് വ​ര​യു​ള്ള ഈ​ന്ത​പ്പ​ന അ​ണ്ണാ​ന്‍ (ഫ്യൂ​നാം​ബു​ല​സ് ട്രി​സ്ട്രി​യാ​റ്റ​സ്) എ​ന്നി​വ​യു​ടെ ടി​ഷ്യു സാം​പി​ള്‍ ശേ​ഖ​രി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് കാ​ലി​ക്ക​ട്ട് സ​ര്‍വ​ക​ലാ​ശാ​ലാ സു​വോ​ള​ജി വി​ഭാ​ഗം അ​സോ. പ്ര​ഫ​സ​റും ബ​യോ​ടെ​ക്‌​നോ​ള​ജി വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​റു​മാ​യ ഡോ. ​ഇ.​എം. അ​നീ​ഷി​നെ അ​നു​വ​ദി​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ ചീ​ഫ് വൈ​ല്‍ഡ്‌​ലൈ​ഫ് വാ​ര്‍ഡ​ന് അ​നു​മ​തി ന​ല്‍കി​യ​ത്.

പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡോ. ​അ​നീ​ഷ് സാം​പി​ള്‍ ശേ​ഖ​ര​ണ​ത്തി​ന് ചീ​ഫ് വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​ന്‍റെ അ​നു​വാ​ദം തേ​ടി​യ​ത്. ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ത്തി​ന് വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഫീ​ല്‍ഡ് വ​ര്‍ക്കി​ന് അ​ദ്ദേ​ഹ​ത്തി​ന് നേ​ര​ത്തേ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. പ​ഠ​ന മേ​ഖ​ല​യി​ല്‍ മേ​ല്‍പ്പ​റ​ഞ്ഞ സ​സ്ത​നി​ക​ളു​ടെ ഉ​യ​ര്‍ന്ന വ്യാ​പ​ന​വും പാ​രി​സ്ഥി​തി​ക ആ​ധി​പ​ത്യ​വുംഉ​ണ്ട്.

കാ​സ​ന്നൂ​ര്‍ ഫോ​റ​സ്റ്റ് ഡി​സീ​സ് (കു​ര​ങ്ങു​പ​നി)​വൈ​റ​സി​ന്‍റെ പ്രാ​ഥ​മി​ക പ്ര​കൃ​തി​ദ​ത്ത റി​സ​ര്‍വോ​യ​റു​ക​ളാ​യി ഇ​വ വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ഗ​വേ​ഷ​ക​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ല്‍ മാ​പ്പിം​ഗി​ലും കു​ര​ങ്ങു പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ പ്ര​വ​ചി​ക്കു​ന്ന​തി​ലും ഈ ​ജീ​വി​ക​ളു​ടെ കോ​ശ​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ മോ​ളി​ക്യു​ലാ​ര്‍ പ്രൊ​ഫൈ​ലിം​ഗ് നി​ര്‍ണാ​യ​ക​മാ​ണ്.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ സ​ര്‍ക്കാ​രി​ന് റി​പ്പോ​ര്‍ട്ട് ചെ​യ്ത ചീ​ഫ് വൈ​ല്‍ഡ്‌​ലൈ​ഫ് വാ​ര്‍ഡ​ന്‍ കു​ര​ങ്ങു​പ​നി പൊ​ട്ടി​പ്പു​റ​പ്പെ​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ അ​പ​ക​ട​സാ​ധ്യ​ത, രോ​ഗ​വ്യാ​പ​നം ട്രാ​ക്ക് ചെ​യ്യു​ന്ന​തി​ലെ ശാ​സ്ത്രീ​യ​വും പൊ​തു​ജ​നാ​രോ​ഗ്യ​പ​ര​വു​മാ​യ പ്രാ​ധാ​ന്യം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് നി​ബ​ന്ധ​ന​ക​ള്‍ക്കു വി​ധേ​യ​മാ​യി ടി​ഷ്യു സാം​പി​ള്‍ ശേ​ഖ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​മെ​ന്ന് സ​ര്‍ക്കാ​രി​ന് ശി​പാ​ര്‍ശ ചെ​യ്തി​രു​ന്നു.

 

 

 

 

 

 

 

 

 

 

 

 

Tags : Permission granted Schedule II wildlife

Recent News

Corehub Up