x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​​ർ​​ണം, വെ​​ള്ളി ഇ​​റ​​ക്കു​​മ​​തി കൂ​​പ്പു​​കു​​ത്തി


Published: June 19, 2026 02:16 AM IST | Updated: June 19, 2026 02:16 AM IST

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള സ്വ​​ർ​​ണം,വെ​​ള്ളി ഇ​​റ​​ക്കു​​മ​​തി​​യി​​ൽ മേ​​യ് മാ​​സ​​ത്തി​​ൽ വ​​ൻ ഇ​​ടി​​വ്. സ്വ​​ർ​​ണ ഇ​​റ​​ക്കു​​മ​​തി ഏ​​ക​​ദേ​​ശം 70 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് മേ​​യി​​ൽ 25-30 ട​​ണ്ണാ​​യതാ​​യി ഒ​​രു സ​​ർ​​ക്കാ​​ർ വ​​ക്താ​​വ് പ​​റ​​ഞ്ഞു. രാ​​ജ്യ​​ത്തെ പ്ര​​തി​​മാ​​സ സ്വ​​ർ​​ണ ഇ​​റ​​ക്കു​​മ​​തി മു​​ൻ​​പു​​ണ്ടാ​​യി​​രു​​ന്ന​​ത് 70 മു​​ത​​ൽ 100 ട​​ണ്ണി​​ലാ​​യി​​രു​​ന്നു.

2026 ഏ​​പ്രി​​ലി​​ലെ 5.63 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്നും മേ​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ സ്വ​​ർ​​ണ ഇ​​റ​​ക്കു​​മ​​തി 3.42 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി താ​​ഴ്ന്നു. എ​​ന്നാ​​ലി​​ത് മു​​ൻ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​ണ്.

മേ​​യി​​ൽ രാ​​ജ്യ​​ത്തെ വെ​​ള്ളി ഇ​​റ​​ക്കു​​മ​​തി​​യും 75.57 മി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി കു​​ത്ത​​നെ കു​​റ​​ഞ്ഞു. ഏ​​പ്രി​​ലി​​ൽ 411.06 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ നി​​ന്നാ​​ണ് ഈ ​​ഇ​​ടി​​വു​​ണ്ടാ​​യ​​ത്.
മു​​ൻ​​വ​​ർ​​ഷ​​ത്തെ ഇ​​തേ കാ​​ല​​യ​​ള​​വി​​നെ അ​​പേ​​ക്ഷി​​ച്ച് വെ​​ള്ളി ഇ​​റ​​ക്കു​​മ​​തി​​യി​​ൽ ഏ​​ക​​ദേ​​ശം 87 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വു​​ണ്ടാ​​യി. ഗ​​വ​​ണ്‍​മെ​​ന്‍റ് വെ​​ള്ളി​​യു​​ടെ ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ ഉ​​യ​​ർ​​ത്തി. വെ​​ള്ളി​​യെ നി​​യ​​ന്ത്രി​​ത വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് മാ​​റ്റി​​യ​​തി​​നാ​​ൽ ഇ​​റ​​ക്കു​​മ​​തി ലൈ​​സ​​ൻ​​സു​​ക​​ൾ ആ​​വ​​ശ്യ​​മാ​​യി വ​​ന്ന​​തി​​ന് ആ​​ഴ്ച​​ക​​ൾ​​ക്കു​​ശേ​​ഷ​​മാ​​ണ് ഈ ​​വ​​ലി​​യ ഇ​​ടി​​വ് ഉ​​ണ്ടാ​​യ​​ത്.

വി​​ല​​യേ​​റി​​യ ലോ​​ഹ​​ങ്ങ​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി നി​​യ​​ന്ത്രി​​ക്കു​​ക, വി​​ദേ​​ശ​​നാ​​ണ്യ​​ശേ​​ഖ​​ര​​ത്തിന്മേലു​​ള്ള സ​​മ്മ​​ർ​​ദം കു​​റ​​യ്ക്കു​​ക, ഉ​​യ​​ർ​​ന്ന ഇ​​റ​​ക്കു​​മ​​തി ചെ​​ല​​വു​​ക​​ളു​​ടെ ആ​​ഘാ​​തം കു​​റ​​യ്ക്കു​​ക എ​​ന്നി​​വ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള ന​​ട​​പ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി സ​​ർ​​ക്കാ​​ർ സ്വ​​ർ​​ണ​​ത്തി​​ന്‍റെ​​യും വെ​​ള്ളി​​യു​​ടെ​​യും ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ മേ​​യ് 13ന് ​​പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും വി​​ധം ആ​​റു ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 15 ശ​​ത​​മാ​​ന​​മാ​​ക്കി ഉ​​യ​​ർ​​ത്തി.

Tags : Gold and silver imports surge

Recent News

Corehub Up