എസ്ഐബി ഓണം കാമ്പയിൻ
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓണം കാന്പയിനായ ‘ഓണം ഒരുമയുടെ ഓളം’ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.
പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അഞ്ചു കോടിയിലധികം കാഴ്ചക്കാരെ ആകർഷിച്ചാണ് ഈ പരസ്യചിത്രം ശ്രദ്ധേയമായത്.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഒരുമ, പൈതൃകം, തലമുറകളായി നിലനിൽക്കുന്ന സാമൂഹികബന്ധങ്ങൾ തുടങ്ങിയ മൂല്യങ്ങളാണ് കാന്പയിൻ ഉയർത്തിപ്പിടിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ആലപ്പുഴയിലെ കായൽ പശ്ചാത്തലത്തിലാണ് പരസ്യചിത്രം ചിത്രീകരിച്ചത്.
Tags : SIB OnamCampaign Viewed MillionPeople Business