കൊച്ചി: കസവ് വസ്ത്രങ്ങൾ അലക്കാൻ അനുയോജ്യമായ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനും വലിയ സംഭരണശേഷിയുള്ള റഫ്രിജറേറ്ററുകളും വിപണിയിലവതരിപ്പിച്ച് ഗോദ്റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയൻസസ് വിഭാഗം. ഓണത്തോടനുബന്ധിച്ചാണു പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കിയത്. ഓണം കാമ്പയിനും കമ്പനി തുടക്കമിട്ടു.
‘ടെസ്റ്റഡ് ഫോർ കസവ്, ട്രസ്റ്റഡ് ബൈ കേരള’ എന്ന പ്രൊമോഷണൽ കാമ്പയിനാണ് ബ്രാൻഡ് പുറത്തിറക്കിയിരിക്കുന്നത്. കൈത്തറി വസ്ത്രങ്ങളോടുള്ള ഇഷ്ടം വളർത്താനും വിശേഷദിവസങ്ങളിൽ മാത്രമല്ലാതെ മറ്റു സമയങ്ങളിലും അവ അഭിമാനത്തോടെ ധരിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കൂടുതൽ സ്റ്റോറേജ് സൗകര്യങ്ങളുള്ള സൈഡ്-ബൈ-സൈഡ് എഐ റഫ്രിജറേറ്ററുകളിൽ കൺവർട്ടബിൾ സോൺ സൗകര്യവുമുണ്ട്.