ജിഫ്രി മുത്തുകോയ തങ്ങൾ
കൊച്ചി: വിവാദ പരാമർശത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ പിന്തുണച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്ത്തരുതെന്നും സ്വീകരിക്കാൻ പറ്റുന്നവർ സ്വീകരിച്ചാൽ മതിയെന്നും ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു.
മതത്തിന്റെ ആളുകൾ മതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പറയും. മതം പറയാൻ അനുവദിക്കുന്ന രാജ്യമാണ് ഇന്ത്യ. അല്ലാതെ കാലികം അല്ലെന്നു പറഞ്ഞു ഇകഴ്ത്തരുതെന്നും മുത്തുകോയ തങ്ങൾ അഭിപ്രായപ്പെട്ടു. കളമശേരിയിലെ മദുഹു റസൂൽ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി വി.ഡി. സതീശനെ ഉൾപ്പെടെ ജിഫ്രി തങ്ങൾ പരോക്ഷമായി വിമർശിച്ചു. മതകാര്യങ്ങൾ പറയുന്നവരെ ഉത്തരവാദപ്പെട്ടവർ ഇകഴ്ത്തി സംസാരിക്കരുതെന്നും മതവിശ്വാസങ്ങളെയോ ആചാരങ്ങളെയോ ആരും ചെറുതാക്കി കാണരുതെന്നും ജിഫ്രി മുത്തുകോയ തങ്ങൾ കൂട്ടിച്ചേർത്തു.
Tags : Kanthapuram JifriMuthukoyaThangal Deepika DeepikaNewspaper BreakingNews NewsUpdate Headlines