Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JifriMuthukoyaThangal

മ​തം പ​റ​യാ​ൻ അ​നു​വ​ദി​ക്കു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ; കാ​ന്ത​പു​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ൾ

കൊ​ച്ചി: ‌വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രെ പി​ന്തു​ണ​ച്ച് സ​മ​സ്ത അ​ധ്യ​ക്ഷ​ൻ ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ൾ. മ​ത​കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​വ​രെ ഇ​ക​ഴ്ത്ത​രു​തെ​ന്നും സ്വീ​ക​രി​ക്കാ​ൻ പ​റ്റു​ന്ന​വ​ർ സ്വീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്നും ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ൾ പ​റ​ഞ്ഞു.

മ​ത​ത്തി​ന്‍റെ ആ​ളു​ക​ൾ മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ പ​റ​യും. മ​തം പ​റ​യാ​ൻ അ​നു​വ​ദി​ക്കു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ. അ​ല്ലാ​തെ കാ​ലി​കം അ​ല്ലെ​ന്നു പ​റ​ഞ്ഞു ഇ​ക​ഴ്ത്ത​രു​തെ​ന്നും മു​ത്തു​കോ​യ ത​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ള​മ​ശേ​രി​യി​ലെ മ​ദു​ഹു റ​സൂ​ൽ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ ഉ​ൾ​പ്പെ​ടെ ജി​ഫ്രി ത​ങ്ങ​ൾ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. മ​ത​കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​വ​രെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ഇ​ക​ഴ്ത്തി സം​സാ​രി​ക്ക​രു​തെ​ന്നും മ​ത​വി​ശ്വാ​സ​ങ്ങ​ളെ​യോ ആ​ചാ​ര​ങ്ങ​ളെ​യോ ആ​രും ചെ​റു​താ​ക്കി കാ​ണ​രു​തെ​ന്നും ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up