വിനീഷ്
തൃശൂര്‍: സഹോദരങ്ങൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പോര്‍ക്കുളം അഗതിയൂര്‍ ചില്‍ഡ്രന്‍സ് നഗര്‍ സ്വദേശി വിനീഷ് ആണ് പിടിയിലായത്.
ചില്‍ഡ്രന്‍സ് നഗര്‍ സ്വദേശി ഷിനോയിക്ക് ആണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. അക്കിക്കാവ് ചില്‍ഡ്രന്‍സ് നഗര്‍ ജംഗ്ഷനില്‍ വച്ച് ആയിരുന്നു സംഭവം. പ്രതിയും സഹോദരനും തമ്മിലുണ്ടായ സംഘർഷം കണ്ട് തടയാനെത്തിയ ഷിനോയിയെ മരപ്പട്ടികകൊണ്ട് മർദിക്കുകയായിരുന്നു.
പ്രതിയെ അനുനയിപ്പിക്കാൻ ശ്രമിച്ച ഷിനോയിയെ വെട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്പിച്ചു. സംഭവത്തിൽ കുന്നംകുളം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Tags : Crime Police Investigation CaseFile FIR Thrissur