x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കി എം​വി​ഡി; പ്ര​ള​യ​ക്കെ​ടു​തി​യി​ൽ സ​ഹാ​യ​ത്തി​നി​റ​ങ്ങി​യ വാ​ഹ​ന​ത്തി​ന് 50,000 രൂ​പ പി​ഴ

വെബ് ഡെസ്‌ക്
Published: September 2, 2026 11:02 PM IST | Updated: September 2, 2026 11:02 PM IST

കേരള ഹൈക്കോടതി

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ സ​ഹാ​യ​ത്തി​നി​റ​ങ്ങി​യ ഓ​ഫ് റോ​ഡ് വാ​ഹ​ന​ത്തി​ന് പി​ഴ ചു​മ​ത്തി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വി​വാ​ദ​ത്തി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഓ​ഫ് റോ​ഡ് വാ​ഹ​ന ഉ​ട​മ​യ്ക്ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളെ​ല്ലാം ചേ​ർ​ത്ത് പി​ഴ ചു​മ​ത്തി നോ​ട്ടീ​സ് ന​ൽ‌​കി.

ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പ​ത്ത​നം​തി​ട്ട ഉ​ള്ള​ന്നൂ​ർ സ്വ​ദേ​ശി​യു​ടെ വാ​ഹ​ന​ത്തി​ന് 50,000 രൂ​പ​യാ​ണ് പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത ലൈ​റ്റി​ന് 5,000 രൂ​പ​യാ​ണ് ആ​ദ്യം പി​ഴ ചു​മ​ത്തി​യ​ത്.

എ​ന്നാ​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ സ​ഹാ​യ​ത്തി​നി​റ​ങ്ങി​യ വാ​ഹ​ന​ത്തി​ന് പി​ഴ ചു​മ​ത്തി​യെ​ന്ന പേ​രി​ൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും പി​ന്നീ​ട് തി​രി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​ഷ​യ​ത്തി​ൽ സ്വ​മേ​ധ​യാ ഇ​ട​പെ​ട്ട ഹൈ​ക്കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി ശ​രി​വ​ച്ച് കൂ​ടു​ത​ൽ പി​ഴ ഈ​ടാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

Tags : MVD KeralaHighCourt Flood Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up