ദുബായ്: കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം നിരോധിച്ച് യുഎഇ സർക്കാരും. 15 വയസിൽ താഴെയുള്ള കുട്ടികൾക്കാണു സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. ഇതോടെ ഇത്തരമൊരു കടുത്ത നിയന്ത്രണം കൊണ്ടുവരുന്ന ആദ്യ ഗൾഫ് രാജ്യമായി യുഎഇ മാറി.
പുതിയ നിയമപ്രകാരം 15 വയസിനു താഴെയുള്ള കുട്ടികൾക്ക് സ്വന്തം അക്കൗണ്ടുകൾ സൃഷ്ടിക്കാനോ മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കാനോ അനുമതിയില്ല. മാതാപിതാക്കളുടെ സമ്മതമുണ്ടായാലും നിയന്ത്രണത്തിൽ ഇളവ് അനുവദിക്കില്ലെന്നു സർക്കാർ വ്യക്തമാക്കി. പുതിയ നിയമം ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിന് സമൂഹമാധ്യമ കന്പനികൾക്കു 12 മാസം വരെ സമയം അനുവദിച്ചിട്ടുണ്ട്.
Tags : Social media ban for children UAE