ഗാസയിലെ നുസെയ്റത്തിൽ കണ്ടെത്തിയ 41 മൃതദേഹങ്ങൾ ഇന്നലെ ഒരുമിച്ചു സംസ്കരിച്ചപ്പോൾ. 2023 ഒക്‌ടോബറിൽ യുദ്ധത്തിന്‍റെ തുടക്കത്തിൽ ഇസ്രേലി സേന ആക്രമിച്ചു നശിപ്പിച്ച കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കടിയിൽനിന്നാണ
കയ്റോ: ഗാസയിലെ ഹമാസ് ഭീകരസംഘടനയുടെ സായുധസേനാ വിഭാഗം തലവൻ ഇസൽദിൻ അൽബായിക്കിനെ വധിച്ചതായി ഇസ്രേലി സേന അറിയിച്ചു.
ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിലും ആക്രമണം ആസൂത്രണം ചെയ്യുന്നതിലും ഇയാൾ പങ്കുവഹിച്ചിരുന്നതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും പറഞ്ഞു.
മരണവാർത്ത ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്. 2023 ഒക്‌ടോബർ ഏഴിലെ ഭീകരാക്രമത്തിൽ ഇയാൾ പങ്കാളിയായിരുന്നുവെന്നും ഹമാസ് അറിയിച്ചു.
ഗാസ സിറ്റിയിലെ നഗർ മേഖലയിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്‍റിലുണ്ടായ വ്യോമാക്രമണത്തിലാണ് അൽ ബായിക്ക് കൊല്ലപ്പെട്ടത്. ഗാസയിൽ ചൊവ്വാഴ്ച രണ്ടു പലസ്തീനികൾ കൂടി ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി.