x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം​വി​ട്ട ട്രാ​ക്ട​ർ കാ​റി​ലി​ടി​ച്ച് മ​റി​ഞ്ഞു; ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്‌ക്
Published: September 29, 2026 06:18 PM IST | Updated: September 29, 2026 06:18 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: എ​റ​ണാ​കു​ളം കോ​ത​മം​ഗ​ല​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട ട്രാ​ക്ട​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ട്രാ​ക്ട​റി​ലു​ണ്ടാ​യി​രു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ പ്ര​ദീ​പ്, സ​ത്യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കി​ട്ട് കോ​ത​മം​ഗ​ലം-​നേ​ര്യ​മം​ഗ​ലം റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. പാ​റ​പൊ​ട്ടി​ക്കാ​ൻ ആ​വ​ശ്യ​മാ​യ യ​ന്ത്ര​ങ്ങ​ൾ ഘ​ടി​പ്പി​ച്ചി​രു​ന്ന ട്രാ​ക്ട​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്രാ​ക്ട​ർ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​റി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ട്രാ​ക്ട​ർ റോ​ഡി​ലേ​യ്ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

Tags : Accident Kochi Ernakulam Death NewsUpdate Headlines

Recent News

Corehub Up