ഏഷ്യൻ ഗെയിംസ് റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീം.
നഗോയ: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. വനിതകളുടെ 4x400 മീറ്റർ റിലേയിലാണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്. കിരൺ, പൂവമ്മ, പ്രാചി, വിത്യാ രാംരാജ് എന്നിവരടങ്ങുന്ന സംഘം മൂന്നു മിനിറ്റ് 29.69 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണത്തിലേക്ക് കുതിച്ചത്.
ബഹ്റൈൻ വെള്ളിയും ചൈന വെങ്കലവും സ്വന്തമാക്കി. അതേസമയം 4x100 മീറ്റർ മിക്സഡ് റിലേയിലും ഇന്ത്യ വെങ്കലം നേടി. 41.06 സെക്കൻഡിൽ ഓടിയെത്തിയ ഇന്ത്യ പുതിയ ദേശീയ റിക്കാർഡോടെയാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഗുരിന്ദർവീർ സിംഗ്, അനിമേഷ് കുജൂർ, ഹരിത ഭദ്ര, എസ്.സ്നേഹ എന്നിവരാണ് ഇന്ത്യയ്ക്കായി ട്രാക്കിലിറങ്ങിയത്.
സ്പ്രിന്റ് റിലേയിൽ 1990ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ മെഡലെന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്. അന്ന് ഇന്ത്യൻ വനിതാ ടീം വെള്ളി നേടിയിരുന്നു. അതേസമയം 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ഗുൽവീർ സിംഗ് വെങ്കലം നേടി. നേരത്തേ 1500 മീറ്ററിലും 10,000 മീറ്ററിലും വെള്ളി നേടിയ ഗുൽവീറിന്റെ മൂന്നാം മെഡലാണിത്.
Tags : Gold Medal Relay Asian Games India Athletics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash