പ്രതീകാത്മക ചിത്രം
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾ മരിച്ചു. കൊഴിഞ്ഞാമ്പാറ മേനോൻപ്പാറയിലാണ് സംഭവം.
കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസുകാരി ജനിഫർ ജൂലിയറ്റും, മൂന്ന് വയസുകാരൻ റോബിൻ ക്രിസ്റ്റഫറുമാണ് മരിച്ചത്.
കളിക്കുന്നതിനിടെ അബദ്ധത്തിൽ വാട്ടർ ടാങ്കിലേക്ക് വീണതാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
Tags : Siblings Die falling house water tank Kozhinjampara