x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റു​മാ​സ​മാ​യി ഉ​പ​യോ​ഗി​ക്കാ​ത്ത റേ​ഷ​ൻ കാ​ർ​ഡു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ

വെബ് ഡെസ്ക്
Published: September 29, 2026 04:03 PM IST | Updated: September 29, 2026 04:03 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ആ​റ് മാ​സ​മാ​യി ഉ​പ​യോ​ഗി​ക്കാ​ത്ത റേ​ഷ​ൻ കാ​ർ‌​ഡു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ഉ​പ​യോ​ഗി​ക്കാ​ത്ത റേ​ഷ​ൻ കാ​ർ​ഡു​ക​ൾ മ​ര​വി​പ്പി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം.

1.58കോ​ടി റേ​ഷ​ൻ കാ​ർ​ഡു​ക​ളാ​ണ് ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ഉ​പ​യോ​ഗി​ക്കാ​ത്ത​ത്. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ മ​ര​വി​പ്പി​ക്കാ​നാ​ണ് നീ​ക്കം എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. റേ​ഷ​ൻ കാ​ർ​ഡു​ക​ൾ മ​ര​വി​പ്പി​ക്കു​മെ​ങ്കി​ലും ഉ​ട​ൻ പേ​ര് വെ​ട്ടാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​കി​ല്ല.

പ​ക​രം മൂ​ന്നു മാ​സ​ത്തെ സ​മ​യം ഇ​വ യ​ഥാ​ർ​ഥ ഉ​പ​ഭോ​ക്താ​ക്ക​ളു​ടേ​താ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ ന​ൽ​കും. ഇ​തി​നു​ള്ളി​ൽ തി​രി​ച്ച​റി​യ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണെ​ങ്കി​ൽ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ മ​ര​വി​പ്പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്കും.

 

Tags : RationCard NewDelhi NewsUpdate Headlines CentralGovernment

Recent News

Corehub Up