ന്യൂഡൽഹി: ആറ് മാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾക്കെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. കഴിഞ്ഞ ആറുമാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കം.
1.58കോടി റേഷൻ കാർഡുകളാണ് കഴിഞ്ഞ ആറുമാസമായി ഉപയോഗിക്കാത്തത്. ഒക്ടോബർ ഒന്നു മുതൽ ആനുകൂല്യങ്ങൾ മരവിപ്പിക്കാനാണ് നീക്കം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റേഷൻ കാർഡുകൾ മരവിപ്പിക്കുമെങ്കിലും ഉടൻ പേര് വെട്ടാനുള്ള നടപടി ഉണ്ടാകില്ല.
പകരം മൂന്നു മാസത്തെ സമയം ഇവ യഥാർഥ ഉപഭോക്താക്കളുടേതാണെന്ന് തെളിയിക്കാൻ നൽകും. ഇതിനുള്ളിൽ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കുകയാണെങ്കിൽ റേഷൻ കാർഡുകൾ മരവിപ്പിച്ച നടപടി പിൻവലിക്കും.