x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ജി സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; എ​സ്എ​ഫ്‌​ഐക്ക് മു​ന്നേ​റ്റം

വെബ് ഡെസ്ക്
Published: September 29, 2026 06:44 PM IST | Updated: September 29, 2026 06:48 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ഫ്‌​ഐ​ക്ക് മു​ന്നേ​റ്റം. ആ​റ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ആ​ലു​വ യു​സി കോ​ള​ജ് എ​സ്എ​ഫ്‌​ഐ കെ​എ​സ്‌​യു​വി​ൽ നി​ന്ന് തി​രി​ച്ചു​പി​ടി​ച്ചു. കോ​ട്ട​യം സി​എം​എ​സ് കോ​ള​ജും പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജും എ​സ്എ​ഫ്‌​ഐ തി​രി​ച്ചു​പി​ടി​ച്ചു. 

ഭാ​ര​ത് മാ​താ ലോ ​കോ​ള​ജ് ഇ​ത്ത​വ​ണ​യും നി​ല​നി​ര്‍​ത്തി. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ മു​ഴു​വ​ന്‍ സീ​റ്റു​ക​ളും എ​സ്എ​ഫ്‌​ഐ നേ​ടി. അ​ടി​മാ​ലി കാ​ര്‍​മേ​ല്‍​ഗി​രി കോ​ള​ജ്, ജ​യ്ഭാ​ര​ത് കോ​ള​ജ് പെ​രു​മ്പാ​വൂ​ര്‍, തൊ​ടു​പു​ഴ മു​ട്ടം ഐ​എ​ച്ച​ആ​ര്‍​ഡി കോ​ള​ജ് തു​ട​ങ്ങി​യി​ട​ത്തും എ​സ്എ​ഫ്ഐ വി​ജ​യി​ച്ചു.

കോ​ത​മം​ഗ​ലം എം​എ കോ​ള​ജ്, കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​ഴ് വ​ർ​ഷ​ത്തി​നു​ശേ​ഷം കെ​എ​സ്‍​യു വി​ജ​യി​ച്ചു. തേ​വ​ര സേ​ക്രെ​ട്ട് ഹാ​ർ​ട്ട്, ആ​ലു​വ അ​ൽ അ​മീ​ൻ, മൂ​വാ​റ്റു​പു​ഴ നി​ർ​മ്മ​ല കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കെ​എ​സ്‌​യു മു​ഴു​വ​ൻ സീ​റ്റു​ക​ളും നി​ല​നി​ർ​ത്തി. 

Tags : Union Election MG University Sfi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up