x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈം​ബ്രാ​ഞ്ചി​ന് പു​തി​യ മു​ഖം: ജി​ല്ലാ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം ​എ​ന്ന് പേ​രു​മാ​റ്റാ​ൻ ആ​ലോ​ച​ന

വെബ് ഡെസ്ക്
Published: September 29, 2026 07:28 PM IST | Updated: September 29, 2026 07:28 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പേ​രു മാ​റ്റം സ​ജീ​വ പ​രി​ഗ​ണ​ന​യി​ൽ. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​മാ​രു​ടെ കീ​ഴി​ൽ ജി​ല്ലാ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം ​എ​ന്ന പേ​രി​ലേ​ക്ക് മാ​റ്റാ​നാ​ണ് ആ​ലോ​ച​ന. ജി​ല്ല​ക​ളി​ൽ തെ​ളി​യാ​ത്ത കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​മാ​യി​രു​ന്നു ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ന്ന​ത്. ഇ​ത് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​ന് കൈ​മാ​റാ​നാ​ണ് ആ​ലോ​ച​ന. 

സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​മാ​രു​ടെ ചു​മ​ത​ല എ​സ്ഐ​മാ​ർ​ക്ക് തി​രി​ച്ചു ന​ൽ​കി​യ​തോ​ടെ ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ൽ ഒ​ഴി​വു​ള്ള​വ​രെ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​ലേ​ക്ക് മാ​റ്റി നി​യ​മി​ക്കാ​നാ​ണ് ആ​ലോ​ച​ന. ജി​ല്ല​ക​ളി​ൽ ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​വും വി​ശ​ദ​മാ​യി വേ​ണ്ടി വ​രു​ന്ന അ​ന്വേ​ഷ​ണ​വും ഇ​തു​വ​ഴി വേ​ർ​തി​രി​ക്കാ​നാ​കും. 

ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​കും ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ക. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലും ഇ​തു​സം​ബ​ന്ധി​ച്ചു ച​ർ​ച്ച​ക​ൾ ന​ട​ന്നു. സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. 

 

Tags : Crime Branch Renamed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up