സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പു ഫലത്തിലൂടെ പ്രകടമായതു സർക്കാരിനെതിരെയുള്ള ജനങ്ങളുടെ പൊതുവികാരമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യുഡിഎഫിന്റെ അവകാശവാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ടു ജനങ്ങൾ അവരെ നിരസിച്ചിരിക്കുകയാണ്.
2025-ൽ 22 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫ് ഇപ്പോൾ 19 സീറ്റുകളിലേക്കു ചുരുങ്ങി. എന്നാൽ 15 സീറ്റുകൾ ഉണ്ടായിരുന്ന എൽഡിഎഫ് തങ്ങളുടെ അംഗബലം 18 ആയി ഉയർത്തി മികച്ച മുന്നേറ്റം കാഴ്ചവച്ചു. അതേസമയം തെരഞ്ഞെടുപ്പ് അട്ടിമറി രാഷ്ട്രീയ ശൈലിയാക്കിയ ബിജെപിയെ ജനങ്ങൾ പൂർണമായും തിരസ്ക്കരിച്ചുവെന്നും ബിനോയ് പറഞ്ഞു.
Tags : Binoy Viswam Criticism Government Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash