x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബി​ന് നേ​രെ യു​വ​മോ​ർ​ച്ച​യു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: September 29, 2026 08:54 PM IST | Updated: September 29, 2026 08:55 PM IST

മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്.

കോ​ട്ട​യം: മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബി​ന് നേ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രുടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗ​ത്ത് സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മ​ന്ത്രി​ക്ക് നേ​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

യു​വ​മോ​ർ​ച്ച കോ​ട്ട​യം ഈ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​ഹ​രി ഗോ​പി​നാ​ഥ്, ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഖി​ൽ ര​വീ​ന്ദ്ര​ൻ, യു​വ​മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​വ​പ്ര​സാ​ദ്, സെ​ക്ര​ട്ട​റി അ​ന​ന്ദു പ​ഴ​യാ​ങ്ക​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് പ്ര​വ​ർ​ത്ത​ക​രെ പി​ടി​ച്ചു​മാ​റ്റി.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​ത്ത് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Tags : Black Flag Protest Anoop Jacob Yuva Morcha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up