Kerala
പത്തനംതിട്ട: വൈദ്യപരിശോധനയ്ക്കായി പോലീസ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് നേരെ കനത്ത പ്രതിഷേധം.
വാഹനം ആശുപത്രി വളപ്പിലെത്തിയപ്പോൾ പാഞ്ഞെടുത്ത ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ രാഹുലിനെതിരെ മുദ്രവാക്യം വിളിക്കുകയും കൂകി വിളിക്കുകയും ചെയ്തു.
രാഹുൽ എത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. സ്ഥലത്ത് വിന്യസിച്ചിരിക്കുന്ന നൂറുകണക്കിന് പോലീസുകാർ ഏറെ പണിപ്പെട്ടാണ് രാഹുലിനെ വാഹനത്തിൽ നിന്നും പുറത്തിറക്കി ആശുപത്രിക്ക് ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. പ്രതിഷേധക്കാർ ആശുപത്രിയുടെ പുറത്ത് തമ്പടിച്ചിരിക്കുകയാണ്.
National
പൂന: സഹപ്രവർത്തകയുടെ പരാതിയിൽ മഹാരാഷ്ട്ര ഭാരതീയ യുവമോർച്ച അധ്യക്ഷൻ അനൂപ് മോറെയ്ക്കെതിരേ അതിക്രമത്തിനു പോലീസ് കേസെടുത്തു.
ഒക്ടോബർ 26ന് ആഷിഷ് ഗവാഡെ എന്നയാളുടെ വീട് സന്ദർശിച്ചപ്പോൾ അനൂപ് മോറിനെ പിന്തുണയ്ക്കുന്ന സ്തീകൾ ഉൾപ്പെടുന്ന സംഘംതന്നെ അവിടെത്തി മർദിച്ചെന്നാണ് പിംപ്രി ചിഞ്ച്വാഡ് സ്റ്റേഷനിൽ യുവതി നല്കിയ പരാതിയിലുള്ളത്.
ആദ്യഘട്ടത്തിൽ അതിക്രമം നടത്തിയ എട്ടുപേർക്കെതിരേയായിരുന്നു കേസെടുത്തത്. പിന്നീട് അനൂപിനെയും പ്രതിചേർക്കുകയായിരുന്നു.