രാജൻ ജെ. പല്ലൻ എംഎൽഎയ്ക്കുനേരേ യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധം.
തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് രാജൻ ജെ. പല്ലൻ എംഎൽഎയ്ക്കുനേരേ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ഇന്നലെ രാവിലെ തൃശൂർ ലളിതകലാ അക്കാദമിക്കു മുന്നിലായിരുന്നു സംഭവം.
യുവമോർച്ച ജില്ലാ അധ്യക്ഷൻ മനു പള്ളത്തിന്റെ നേതൃത്വത്തിൽ എത്തിയ പ്രവർത്തകർ എംഎൽഎയുടെ വാഹനത്തിനുനേരേ കരിങ്കൊടി വീശി. വരുംദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും യുവമോർച്ച നേതാക്കൾ വ്യക്തമാക്കി. അതേസമയം പ്രതിഷേധത്തിൽ പങ്കെടുത്ത അഞ്ജലി എടക്കാട്ടിൽ, അമൃത തുടങ്ങിയ വനിതാ പ്രവർത്തകരെ വനിതാ പൊലിസിന്റെ സാന്നിധ്യമില്ലാതെയാണ് നീക്കിയതെന്നു പരാതിയുണ്ട്.